Friday, 29 November 2019

ജീവിതത്തെ ശാന്തി പൂർണ്ണമാക്കാം.

ജീവിതത്തെ ശാന്തി പൂർണ്ണമാക്കാം.
നാം സത്യത്തിന്റെ പാതയിലൂടെയാണ് ചരിക്കുന്നതെംകിൽ ആരുടെ മുന്നിലും തലകുനിക്കേണ്ട കാര്യം നമുക്കുണ്ടാവില്ല.
നാം സ്നേഹത്തിന്റെ മാർഗ്ഗമാണ് സ്വീകരിക്കുന്നതെംകിൽ ശത്രുഭയം നമുക്കുണ്ടാകേണ്ട കാര്യമില്ല.
ധർമ്മത്തിലധിഷ്ഠിധമായ കർമ്മമാണ് നമ്മുടേതെംകിൽ ഈശ്വരകൃപയ്ക്ക് പാത്രമാകുമെന്നതിൽ സംശയം വേണ്ട.
സത്യം സ്നേഹം ധർമ്മം ഇവ ജീവിതത്തിന്റെ അടിസ്ഥാനശിലകളാണ്.ഇവയിലൂടെ ജീവിതത്തെ ശാന്തി പൂർണ്ണമാക്കാം.
-ജ്യോതിഷരത്നം പ്രശാന്ത് കണ്ണോം-
Astrological Adviser:8848664869

Thursday, 28 November 2019

നല്ല കുട്ടികൾ നാടിന്റെ സമ്പത്ത്

നമ്മുടെ ഒരു നോട്ടം പോലും മറ്റുള്ളവരിൽ സന്തോഷമേകുന്നതായിരിക്കണം.നല്ലത് കാണുക.കാഴ്ചകൾക്കുള്ള സ്വാധീനശക്തി അപാരമാണ്.നേർക്കാഴ്ചകളും ദൃശ്യങ്ങളും മനസ്സിനെ ഒരു പോലെ സ്വാധീനിക്കും.
കുട്ടികളെ സാമൂഹ്യമാദ്ധ്യമങ്ങൾ പിടിമുറുക്കിയ കാലമായതിനാൽ രക്ഷിതാക്കൾ ജാഗരൂഗരായിരിക്കണം.നല്ലത് കാണാനും കേൾക്കാനും പറയാനും അവരെ ശീലിപ്പിക്കണം.നല്ല കുട്ടികൾ നാടിന്റെ സമ്പത്ത്.
-ജ്യോതിഷരത്നം പ്രശാന്ത് കണ്ണോം-
Astrological Adviser:8848664869

Wednesday, 27 November 2019

സ്നേഹ ദീപ്തി
ഒരാളുടെ ആത്മീയ സാധനയും സദ്പ്രവൃത്തിയും അയാൾക്കും കംടുബത്തിനും സമൂഹത്തിനും ഗുണമേകുന്നു. കത്തിച്ചു വെച്ച ദീപം ചുറ്റിലും പ്രകാശം പരത്തുന്നതു പോലെ നമുക്കും സ്നേഹ ദീപമാവാം.ഭക്തിയാകുന്ന എണ്ണയിൽ ജ്ഞാനമാകുന്ന തിരിയിട്ട് സ്നേഹ ദീപ്തി തെളിയിക്കാം.
-ജ്യോതിഷരത്നം പ്രശാന്ത് കണ്ണോം-
Astrological Adviser:8848664869
നിഷ്കളംകരാണോ..?

നമ്മൾ  നിഷ്കളംകരാണെംകിൽ നമ്മുടെ പ്രാർത്ഥനകളും ആഗ്രഹങ്ങളും സത്യമായ് വരും.ഈശ്വരനിൽ പൂർണ്ണ ശരണാഗതി അടയുക.വരും വരായ്കകൾ അവിടുന്ന് നോക്കിക്കോളും.
-ജ്യോതിഷരത്നം പ്രശാന്ത് കണ്ണോം-
Astrological Adviser:8848664869

Tuesday, 26 November 2019

വേണ്ടാത്ത ഈഗൊ

വേണ്ടാത്ത 'ഈഗൊ'

കുടുംബ ബന്ധം ശിഥിലമാക്കുന്ന 'ഈഗൊ'
വിനാശ കാരിയാണ്.മറ്റൊരാളുടെ സ്ഥാനമാനങ്ങളിൽ പ്രവൃത്തിയിൽ ഉയർച്ചയിൽ നമുക്കുണ്ടായേക്കാവുന്ന ആത്മസംഘർഷത്തെ ആംഗലേയ ഭാഷയിൽ'ഈഗൊ' എന്ന വിളിപ്പേര് ചോല്ലി വിളിച്ച് നാം കൊമ്പു കോർക്കുന്നു. നമുക്കു ജന്മനാ ഉള്ള ഗുണങ്ങളൊന്നും മറ്റുള്ളവർക്ക് തട്ടിയെടുക്കാൻ സാദ്ധ്യമല്ല.നമ്മുടെ കർമ്മഗുണത്താൽ ഭൂമിയിൽ നിന്ന് നേടുന്നതാണ് ഭൗതീകമായ നേട്ടങ്ങളും സ്ഥാനമാനങ്ങളും.അനാവശ്യ 'ഈഗൊ' ആത്മ നാശത്തിനു കാരണമാകും.
'ഈഗോ' വേണ്ട.
-ജ്യോതിഷരത്നം പ്രശാന്ത് കണ്ണോം-
Astrological Adviser:8848664869

Monday, 25 November 2019

കുട്ടികളിൽ ഒരു കരുതൽ വേണം

കുട്ടികളിൽ ഒരു കരുതൽ വേണം
ആഴ്ചയിൽ ഒരു ദിവസമെംകിലും കുറച്ചു സമയം ആത്മീയ കാര്യങ്ങൾക്കായി നീക്കി വെക്കാം.കുട്ടികൾക്ക് കുടുംബത്തിലെ ആചാരങ്ങളേയും പൂർവ്വിക സംസ്കാരത്തേയുംസാധനയുടെ പ്രാധാന്യത്തെക്കുറിച്ചും ഉള്ള അവബോധം ഉണ്ടാക്കാൻ രക്ഷിതാക്കൾ ശ്രമിക്കണം.മദ്യത്തിൽ നിന്നും മയക്കു മരുന്നിൽ നിന്നും മറ്റു ഗൗരവമേറിയ ദു:ശ്ശീലങ്ങളിൽ നിന്നും നമ്മുടെ കുട്ടികളെ രക്ഷിക്കാൻ ഏത് രക്ഷിതാവാണ് ആഗ്രഹിക്കാത്തത്.ഈശ്വര വിശ്വാസവും ഭയവും ഉള്ളവർ നേർവഴിയിൽ ചരിക്കും.നേരിലൂടെ മുന്നേറാം ഈ നിമിഷം തന്നെ തീരുമാനിക്കൂ.കുട്ടികളിൽ ഒരു കരുതൽ വേണം.നമ്മുടെ കുട്ടികളെ ഓർത്ത് അഭിമാനിക്കാനുള്ള ഭാഗ്യമുണ്ടാകട്ടെ.
-ജ്യോതിഷരത്നം പ്രശാന്ത് കണ്ണോം-
Astrological Adviser:8848664869

Sunday, 24 November 2019

പ്രദോഷദിനത്തിലെ ദർശന പുണ്യം

പ്രദോഷദിനത്തിലെ ദർശന പുണ്യം

അസ്തമയത്തിന് മുമ്പും പിമ്പും മൂന്നേ മുക്കാൽ നാഴിക വീതം ആകെ ഏഴര നാഴികയാണ് പ്രദോഷം.തയോദശി നാളിൽ സന്ധ്യയിലെ പ്രദോഷം ശിവ ഭക്തർ പ്രദോഷ വ്രതമായിആചരിക്കുന്നു.വ്രതമെടുക്കുന്നവര്‍ ആ ദിനത്തില്‍ ഉപവാസം അനുഷ്ഠിക്കണം. രാവിലെ കുളി കഴിഞ്ഞ് വെളുത്ത വസ്ത്രം ധരിച്ച് ഭസ്മം തൊട്ട് ശിവക്ഷേത്ര ദര്‍ശനം നടത്താം. പകല്‍ ഉപവസിക്കുകയും 'ഓം നമഃശിവായ' മന്ത്രം ജപിക്കുകയും വേണം. പ്രദോഷ സന്ധ്യയിലെ ശിവക്ഷേത്ര ദര്‍ശനം ഉത്തമം.ക്ഷേത്ര ദര്‍ശനത്തിനു ശേഷം ഉപവാസം അവസാനിപ്പിക്കാം. കറുത്ത പക്ഷത്തിലെ ശനിയാഴ്ച വരുന്ന പ്രദോഷം വിശേഷപ്പെട്ടതാണ്. തിങ്കളാഴ്ച വരുന്ന പ്രദോഷത്തിൽ സമ്പത്ത്, സദ്‌സന്താന ലബ്ധി എന്നിവയ്ക്കായുളള പ്രാര്‍ഥന ഉത്തമ ഫലം നൽകും എന്ന് വിശ്വാസം.
-ജ്യോതിഷരത്നം പ്രശാന്ത് കണ്ണോം-
Astrological Adviser:8848664869

Friday, 22 November 2019

അനർഹ ധനം സർവ്വനാശം തരും

അനർഹ ധനം സർവ്വനാശം തരും

നേരായ മാർഗ്ഗത്തിലൂടെയല്ലാത്ത ധന സമ്പാദനം സർവ്വനാശത്തിന് കാരണമാകും.
കലികാലമായതിനാൽ താൽക്കാലിക ഉയർച്ച കാണുമെംകിലും മന:സ്സുഖം നഷ്ടപ്പെട്ട് രോഗദുരിതം അനുഭവിച്ച് അതി ദയനീയമായ അന്ത്യമാണ് ഇത്തരക്കാരെ കാത്തിരിക്കുന്നത് എന്നറിയുക. ഒരു സമൂഹത്തെ ആകെ വഞ്ചിച്ച് നേടുന്ന ധനം എടുത്തുപയോഗിച്ചാൽ തലമുറകളോളം ദുരിതം പിൻ തുടരും.അനർഹമായത് ഉപേക്ഷിക്കുക.ധനം സത്യസന്ധമായി കൈകാര്യം ചെയ്യുക.നമ്മുടെ ഓരോ പ്രവൃത്തിയും വീക്ഷിക്കുന്ന പ്രപഞ്ചശക്തി കൂടെയുണ്ട് എന്ന് ഓർക്കുക.
കർമ്മം നല്ലതിനാവട്ടെ.ധനം നന്മ ചെയ്യാനുമാകട്ടെ.
-ജ്യോതിഷരത്നം പ്രശാന്ത് കണ്ണോം-
Astrological Adviser:8848664869

Thursday, 21 November 2019

സ്ഥാനമാനം

സ്ഥാനമാനം

മറ്റുള്ളവർക്ക് ദോഷം വരുത്തി ഒരു സ്ഥാനമാനവും ലഭിക്കാൻ ആഗ്രഹിക്കാതിരിക്കുക.നമുക്കർഹമായ സ്ഥാനത്ത് നാമെത്തും.നമ്മെ നയിക്കുന്നത് ഈശ്വരനാണെന്ന് പൂർണ്ണ ബോധ്യമുള്ളവർക്ക്
എല്ലാമാറ്റങ്ങളേയും സന്തോഷപൂർവ്വം ഉൾക്കൊള്ളാൻ സാധിക്കും.അനാവശ്യ മുഖസ്തുതി ഒഴിവാക്കുക.കർമ്മങ്ങൾ ഈശ്വരോന്മുഖമാക്കുക.നാമസ്മരണ സദാ നിലനിർത്തുക.
-ജ്യോതിഷരത്നം പ്രശാന്ത് കണ്ണോം-
Astrological Adviser:8848664869
NB:സാധനാ ക്ളാസ്സും പ്രഭാഷണങ്ങളും ഞായറാഴ്ചകളിലേക്ക് മാത്രം ബുക്ക് ചെയ്യുക.

Wednesday, 20 November 2019

എന്തിനീ ക്ഷിപ്രകോപം

എന്തിനീ ക്ഷിപ്രകോപം

നമ്മുടെ ജീവിതത്തിലെ എല്ലാ പരാജയങ്ങൾക്കും നാശത്തിനും ക്ഷിപ്രകോപംകാരണമാകും.നിയന്ത്രിച്ചില്ലേൽ മസ്തിഷകത്തെ പോലും ദോഷകരമായി ബാധിക്കുന്ന സർവ്വനാശകാരിയാണ് കോപം.
തനിക്കും മറ്റുള്ളവർക്കും ഒരുപോലെ ദോഷം വിതക്കുന്ന കോപം കുടുംബ ബന്ധങ്ങളെ തകർത്തെറിയും.കോപ പ്രകൃതിയുള്ള കുട്ടികളുടെ ജാതക പരിശോധന ചെയ്ത് വാക്കിന്റെ സ്ഥാനമായ രണ്ടാഭാവവും അതിന്റെ അധിപന്റേയും അവിടെ നിൽക്കുന്ന നോക്കുന്ന ദോഷപ്രദരായ ഗ്രഹങ്ങളുടേയും പ്രീതി പരിഹാരകർമ്മങ്ങളിലൂടെ നേടേണ്ടതാണ്.
ബുദ്ധികാരകനായ ബുധന്റേയും മന കാരകനായ ചന്ദ്രന്റേയും ലഗ്നകാരകനായ ആദിത്യന്റേയും പ്രീതിയും നേടണം.കോപം മുളയിലേ നുള്ളാം ജീവിത വിജയം നേടാം.
-ജ്യോതിഷരത്നം പ്രശാന്ത് കണ്ണോം-
Astrological Adviser:8848664969

Tuesday, 19 November 2019

ശനിദോഷം മാറ്റാൻ മുത്തപ്പ ഉപാസന

ശനിദോഷം മാറ്റാൻ മുത്തപ്പ ഉപാസന
ജാതകത്തിൽ ശനി അനുകൂല ഭാവത്തിൽ സ്ഥിതി ചെയ്യാതെയും ഗോചരവശാൽ ദോഷഭാവത്തിൽ വരുകയും ചെയ്യുമ്പോൾ
ആയുരാരോഗ്യത്തെ ദോഷകരമായി ബാധിക്കും.പാപഭാവാധിപനായി ശനി ഒരാളുടെ ഗ്രഹനിലയിൽ നിന്നാൽ അത് നിൽക്കുന്ന നോക്കുന്ന ഭാവങ്ങളേയും ആ ഭാവം പ്രതിനിധാനം ചെയ്യുന്ന കാര്യങ്ങളേയും മാരകമായി ബാധിക്കും.അഞ്ചാം ഭാവത്തിൽ ശനി പാപനായി നിന്നാൽ സന്താന അരിഷ്ടതയും നാശവും ഫലം .ശനീശ്വരനായ മുത്തപ്പ ഉപാസനയിലൂടെ ശനിദോഷത്തിൽ നിന്നും മുക്തി നേടാം.മുത്തപ്പൻ സന്താന സൗഭാഗ്യം വരെ നൽകുന്നു.പയംകുറ്റി വെച്ച് പ്രാർത്ഥിച്ചാൽ മുത്തപ്പ കടാക്ഷം ലഭിക്കും.
-ജ്യോതിഷരത്നം പ്രശാന്ത് കണ്ണോം-
Astrological Adviser:8848664869

Monday, 18 November 2019

നാം മാറ്റത്തിന് തയ്യാറാകണം

നാം മാറ്റത്തിന് തയ്യാറാകണം
നമ്മുടെ അടുത്ത ബന്ധുവിന് അല്ലെംകിൽ അടുത്ത സുഹൃത്തിന് 1 കോടി രൂപ ലോട്ടറി അടിച്ചു അല്ലെംകിൽ IAS കിട്ടി.ഇതറിയുന്ന നിമിഷം നമ്മളിൽ ആത്മാർത്ഥമായ സന്തോഷംഉണ്ടാകുമോ..?അതൊ എനിക്കു കിട്ടിയില്ലല്ലോ എന്ന നിരാശയാണോ..? 
അതുമല്ല അസൂയയാണോ ഉണ്ടാകുക...?
നാം നമ്മെ പഠിക്കുക.മറ്റുള്ളവർക്ക് ലഭിക്കുന്ന സ്ഥാനമാനങ്ങളിലും സാമ്പത്തിക നേട്ടങ്ങളിലും ആത്മാർത്ഥമായി സന്തോഷിക്കാൻ കഴിയണം.
അതിനു സധിക്കുന്നുവെംകിൽ നമ്മിൽ നന്മയുണ്ട് എന്നറിയുക.മറിച്ചായാൽ സാധനയിലൂടെ ഒരു മാറ്റത്തിന് നാം തയ്യാറാവുക.നന്മയുള്ളിടത്ത് ഈശ്വരചൈതന്യം കളിയാടും.
-ജ്യോതിഷരത്നം പ്രശാന്ത് കണ്ണോം-
Astrological Adviser:8848664869




Sunday, 17 November 2019

എന്തിനീ വെറുപ്പ്

എന്തിനീ വെറുപ്പ്
മറ്റുള്ളവരെ വെറുക്കാതിരിക്കുക.മറ്റുള്ളവരിൽ നിന്നും വെറുപ്പ്  സമ്പാദിക്കാതിരിക്കുക.
രണ്ടും നമ്മുടെ ആത്മീയ ഊർജ്ജത്തെ നശിപ്പിക്കും.വാക്ക് പ്രവൃത്തി ഇവ രണ്ടും വെറുപ്പ് സൃഷ്ടിക്കാനും ഇല്ലാതാക്കാനും ശേഷിയുള്ളവയാണ്.അതിനാൽ ഇവ സൂക്ഷിച്ചു പ്രയോഗിക്കുക.ജപിക്കുന്നവരുടെ വാക്കും പ്രവൃത്തിയും നന്നാവും.
വാഗ്ദേവതയായ സരസ്വതീ ഉപാസന കുട്ടികളെ പരിശീലിപ്പിക്കുക.നല്ലകുട്ടികൾ നാടിനു സമ്പത്ത്.
-ജ്യോതിഷരത്നം പ്രശാന്ത് കണ്ണോം-
Astrological Adviser:8848664869

ഞാന്‍’ എന്നും ‘എന്റേത്’ എന്നും

ഞാന്‍’ എന്നും ‘എന്റേത്’ എന്നും 

'ഞാന്‍’ എന്നും ‘എന്റേത്’ എന്നും ഉള്ള സ്വാർത്ഥ ചിന്തകൾ  ദുഃഖത്തെ ഉണ്ടാക്കുന്നു. ഒരിക്കലും‘എന്റെ’എന്നുപറയാതിരിക്കുക.സ്വന്തമെന്നു തോന്നുന്നതിനോടുള്ള മമത ആത്മദു:ഖം തരും.എല്ലാം ഈശ്വരന്റേത് എന്ന ബോധം നില നിർത്തുക.നാം ഒന്നും കൊണ്ടുവന്നിട്ടില്ല.ഒന്നുംകൊണ്ടുപോകയുമില്ല.ജീവിത കാലത്ത് നമ്മോട് ബന്ധപ്പെടുന്ന ചരാചരങ്ങളെല്ലാംപൂർവ്വസംസ്കാരത്തിൽബന്ധമുള്ളവയായിരുന്നുഎന്നറിയുക.യാത്രയിൽ നാം ഏകനാണ്.നമ്മിലെ ഈശ്വരനെ നാം തന്നെ അറിയുക  ആനന്ദം അനുഭവിക്കുക.  
-ജ്യോതിഷരത്നം പ്രശാന്ത് കണ്ണോം-
Astrological Adviser:8848664869

Friday, 15 November 2019

നാടിന്റെ യശസ്സുയർത്താം

നാടിന്റെ യശസ്സുയർത്താം

നാം അധിവസിക്കുന്ന ഭൂപ്രകൃതിക്ക് അനുയോജ്യമായി നമ്മുടെ  ജീവിത രീതിയെ ക്രമീകരിക്കുക.നമുക്കനുസരിച്ച് ഭൂപ്രകൃതി മാറില്ല.ഭക്ഷണം,വസ്ത്രം,പാർപ്പിടം,ചികിൽസ എല്ലാം സാഹചര്യത്തിന് അനുകൂലമായ രീതിയിൽ ഉപയോഗിക്കുക.നാട്ടിൽ ഉൽപ്പാദിപ്പിക്കുന്ന വസ്തുക്കൾ ഉപയോഗിച്ച് ശീലിക്കുക.നാടിന്റെ ആചാരവും സംസ്കാരവും
കാത്തുസൂക്ഷിക്കുക.നാടുനന്നായാൽ രാജ്യം നന്നായി.മാനവ സ്നേഹം വളർത്തുക നാടിന്റെ യശസ്സുയർത്തുക.
-ജ്യോതിഷരത്നം പ്രശാന്ത് കണ്ണോം-
Astrological Adviser:8848664869

Thursday, 14 November 2019

വ്രതമെടുത്താൽ ഫലസിദ്ധി നേടാം.

 വ്രതമെടുത്താൽ ഫലസിദ്ധി നേടാം.
ദുഷിച്ച ചിന്തകളാൽ നാശം ഭവിക്കാതിരിക്കാൻ മനസ്സ്, വാക്ക്, ശരീരം എന്നിവയാൽദൈവത്തെചിട്ടപ്രകാരംആരാധിക്കുകയെന്നതാണ് വ്രതാനുഷ്ടാനത്തിന്റെ പരമമായ ലക്ഷ്യം.ഉപവാസമിരുന്നാൽ ശരീരത്തിലെ ദഹനേന്ദ്രിയങ്ങൾക്ക് അൽപ്പം വിശ്രമവും ലഭിക്കുന്നു വെന്നതും പരമപ്രധാനം. വ്രതമെടുക്കുന്നവർ അരി ഗോതമ്പ് തുടങ്ങിയ ധാന്യഭക്ഷണം, മാംസാഹാരം, മദ്യപാനം പുകവലി തുടങ്ങി ലഹരി ഉപയോഗം, അമിത സംസാരം, പരദ്രോഹചിന്തഎന്നിവഒഴിവാക്കണം.വ്രതങ്ങളിൽ ഏകാദശി, ഷഷ്ടി, പ്രദോഷം, അമാവാസി, പൌർണ്ണമി, നവരാത്രി, ശിവരാത്രി, ശബരിമല മണ്ഡലകാലം, തിരുവാതിര, തിങ്കളാഴ്ച വ്രതം എന്നിവ പ്രധാനം. പഴങ്ങൾ, കരിക്കിൻവെള്ളം, ശുദ്ധജലംഎന്നിവവ്രതകാലത്ത്ഉപയോഗിക്കാം.ക്ഷേത്രദർശനവും നാമജപവും അന്നദാനമുൾപ്പെടെയുള്ള ദാനധർമ്മാദികൾ  നടത്തുന്നതും ഉത്തമം. വ്രതമെടുത്താൽ ഫലസിദ്ധി നേടാം.
-ജ്യോതിഷരത്നം പ്രശാന്ത് കണ്ണോം-
Astrological Adviser:8848664869

Wednesday, 13 November 2019

ജപം ശീലിക്കാം ജീവിതം ആനന്ദമാക്കാം
'ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ' ഈ ഷോഡശമഹാമന്ത്രം ഏറെ പ്രസിദ്ധമാണ്.കലിയുഗത്തിലെ സകല ദുരിത ദോഷങ്ങളിൽ നിന്നും രക്ഷനേടാൻ ഈ മന്ത്രം സദാ ജപിക്കാവുന്നതാണ്.പ്രത്യേക ചിട്ടകളോ സമയക്രമമോ ഇല്ലാതെ ആബാലവൃദ്ധം ജനങ്ങൾക്കും ജപിക്കാം.
ബ്രഹ്മദേവൻ നാരദമുനിക്ക് കലിയുഗത്തിലെ ദോഷമുക്തിക്കായി ഉപദേശിച്ചതാണ് ഈ മഹാ മന്ത്രം എന്ന് ആചാര്യമതം.
ജപം ശീലിക്കാം ജീവിതം ആനന്ദമാക്കാം.
-ജ്യോതിഷരത്നം പ്രശാന്ത് കണ്ണോം-
Astrological Adviser:8848664869

Monday, 11 November 2019

എന്തിനീ നിരാശ ..?

എന്തിനീ നിരാശ ..?
അന്ന് അങ്ങിനെ ചെയ്തിരുന്നെകിൽ ഇന്ന് ഇങ്ങനെയാകില്ലായിരുന്നു.എല്ലാ കാര്യങ്ങൾക്കും ഇങ്ങനെ ചിന്തിച്ച് നിരാശയിലൂടെ ജീവിതത്തെ പടുകുഴിയിലേക്ക് നയിക്കുന്നവരുടെ എണ്ണം കൂടിവരുന്നു.ജ്യോതിഷ ഉപദേശത്തിനും കൗൺസിലിംഗിനുമായി സമീപിക്കുന്നവരിൽ 50% പേരും ഇത്തരം നിരാശക്ക് അടിമപ്പെട്ടവരാണ്.ആത്മവിശ്വാസക്കുറവാണ് നിരാശക്ക് മൂലകാരണം.കഴിഞ്ഞ കാലത്ത് ചെയ്തതോ ചെയ്യാത്തതോ ആയകാര്യങ്ങൾ ഇന്ന് ഓർത്ത് വിഷമിക്കുന്നതിൽ അർത്ഥമില്ല .ആ കാലം , എന്തിന് ഒരു നിമിഷം പോലും തിരിച്ചു വരില്ല.സംഭവിച്ചത് ഈശ്വരേച്ഛ.നന്മ ചെയ്തും നാമജപം ചെയ്തും സ്നേഹം പകർന്നും ആത്മ വിശ്വാസവും ഈശ്വരവിശ്വാസവും വളർത്തുക.കുട്ടികളെ പ്രോത്സാഹനവും പരിശീലനവും നൽകി തികഞ്ഞ ആത്മ വിശ്വാസമുള്ളവരായി വളർത്തുക.നിരാശ കളയാം.
-ജ്യോതിഷരത്നം പ്രശാന്ത് കണ്ണോം-
Astrological Adviser:8848664869

Sunday, 10 November 2019

കള്ളം പറയുന്നവർ കുലം മുടിക്കും

കള്ളം പറയുന്നവർ കുലം മുടിക്കും

കളവ് പറയുന്ന നാക്ക് നാശം വിതക്കും.
കുഞ്ഞുങ്ങളിൽ കളവു പറയുന്ന ശീലം കണ്ടാൽ അവരെ നേർവഴിയിലേക്ക് നയിക്കണം.രക്ഷിതാക്കൾ അവരുടെ ജാതക പരിശോധന ചെയ്ത് വാക്കിന്റെ ഭാവമായ രണ്ടാം ഭാവത്തിലെ പാപസ്ഥിതി അവിടെ നിൽക്കുന്ന നോക്കുന്ന ഗ്രഹങ്ങളുടെയും ഭാവാധിപനായ ഗ്രഹത്തിന്റെയും ബുധന്റെയും കൂടി ഗുണദോഷങ്ങൾ വിചിന്തനം ചെയ്ത് ഉചിതമായ പരിഹാരങ്ങൾ ചെയ്യണം.കള്ളം പറയുന്നവർ കുലം മുടിക്കും.അതിനാൽ ഈ ശീലം മുളയിലേ നുള്ളാം.
-ജ്യോതിഷരത്നം പ്രശാന്ത് കണ്ണോം-
വാട്സാപ്:8848664869

രത്നധാരണം ഐശ്വര്യം തരും

രത്നധാരണം ഐശ്വര്യം തരും
ജാതക പരിശോധന ചെയ്ത് ലഗ്നാധിപൻ,ഭാഗ്യാധിപൻ,കർമ്മാധിപൻ,യോഗകാരകൻ എന്നീ നിലകളിലുള്ള ഗ്രഹങ്ങളെ ശക്തിപ്പെടുത്തി പ്രീതി നേടാൻ രത്നധാരണത്തിലൂടെ സാധിക്കും.പുരുഷൻമാർ വലതുകൈയിലും സ്ത്രീകൾ ഇടതും ധരിക്കുന്നത് ഉത്തമം.ഉദയം കഴിഞ്ഞ് ഒരുമണിക്കൂറിനകം മൂലമന്ത്രജപത്തോടെ ധരിക്കുന്നത് ഉത്തമം
1.രവി (Sun)മാണിക്യം (Ruby) -മോതിര വിരല്‍-ഞായർ കാലത്ത്.2. ചന്ദ്രന്‍ (Moon) മുത്ത് (Pearl)- മോതിര വിരല്‍ - തിങ്കളാഴ്ച കാലത്ത് .3. കുജന്‍ (Mars)ചുവന്ന പവിഴം (Red Coral) മോതിര വിരല്‍ - ചൊവ്വാഴ്ച കാലത്ത് .4.ബുധന്‍(Mercury)മരതകം(Emerald)-ചെറു വിരല്‍ - ബുധനാഴ്ച കാലത്ത് .5. ഗുരു (Jupiter) മഞ്ഞ പുഷ്യരാഗം (Yellow Saphire)ചൂണ്ടു വിരല്‍ - വ്യാഴാഴ്ച കാലത്ത് .6. ശുക്രന്‍(Venus)വജ്രം(Diamond)വലത് മോതിരവിരല്‍ വെള്ളിയാഴ്ച കാലത്ത് .7.ശനി (Saturn) ഇന്ദ്രനീലം (Blue Saphire) നടുവിരല്‍ -ശനിയാഴ്ച കാലത്ത് .8. രാഹു (Rahu)ഗോമേദകം (Gomed)മോതിര വിരല്‍ - ശനിയാഴ്ച കാലത്ത്.9. കേതു (Kethu)വൈഢുര്യം Cat's Eye -ചെറുവിരല്‍ - ചൊവ്വാഴ്ച കാലത്ത്
-ജ്യോതിഷരത്നം പ്രശാന്ത് കണ്ണോം- 
വാട്സാപ്:8848664869

Friday, 8 November 2019

നക്ഷത്രമരങ്ങൾ

നക്ഷത്രമരങ്ങൾ

മരങ്ങൾ ഈശ്വരീയ ഗുണം തികഞ്ഞവയാണ്.
മരങ്ങളെ സ്നേഹിക്കുകയും പരിപാലിക്കുകയും ചെയ്യുന്നത് പവിത്രമാണ്.
അവരവരുടെ നക്ഷത്രമരങ്ങളെംകിലും നട്ടു വളർത്തി സർവ്വൈശ്വര്യങ്ങളും നേടുക.പ്രകൃതിക്കൊപ്പം ചേരുക.
അശ്വതി – കാഞ്ഞിരം,ഭരണി – നെല്ലി
കാർത്തിക – അത്തി,രോഹിണി – ഞാവൽ
മകയിരം – കരിങ്ങാലി,തിരുവാതിര – കരിമരം
പുണർതം – മുള,പൂയം – അരയാൽ
ആയില്യം – നാകം,മകം – പേരാൽ
പൂരം – പ്ലാശ്,ഉത്രം – ഇത്തി
അത്തം – അമ്പഴം,ചിത്തിര – കൂവളം
ചോതി – നീർ‌മരുത്,വിശാഖം – വയ്യം‌ങ്കത
അനിഴം – ഇലഞ്ഞി,തൃക്കേട്ട – വെട്ടി
മൂലം – പയിന,പൂരാടം –  വഞ്ഞി
ഉത്രാടം – പ്ലാവ്,തിരുവോണം – എരുക്ക്
അവിട്ടം – വന്നി,ചതയം – കടമ്പ്
പൂരിരുട്ടാതി – തേൻ‌മാവ്,ഉത്രട്ടാതി – കരിമ്പന
രേവതി – ഇരിപ്പ
മരം ഒരു വരം.
-ജ്യോതിഷരത്നം പ്രശാന്ത് കണ്ണോം-
വാട്സാപ്:8848664869

Thursday, 7 November 2019

സ്നേഹം കറ കളഞ്ഞതാവണം.

സ്നേഹം കറ കളഞ്ഞതാവണം.

അഹം ഭാവത്തിന്റെ ഒരു കണിക പോലും നമ്മെ നാശത്തിലെത്തിക്കും എന്നറിയുക.'താഴ്മ താനഭ്യുന്നതി' എന്നത് പ്രസിദ്ധമാണല്ലോ.എത്ര ഉന്നത സ്ഥാനത്തെത്തിയാലും വന്ന വഴി മറക്കാതിരിക്കാം.സ്നേഹ സൗഹൃദങ്ങൾ കാത്തുസൂക്ഷിക്കാം.നല്ല സ്വഭാവം ധനം കൊണ്ടു നേടേണ്ടതല്ല. കർമ്മം നല്ലതാക്കുക ഈശ്വരവിശ്വാസം വളർത്തുക.ഒന്നും നാളേക്ക് മാറ്റിവെക്കരുത്. ഇന്നു ചെയ്യേണ്ടത് ഇന്നു ചെയ്യുക.സ്നേഹം ഭംഗി വാക്കിലൊതുങ്ങരുത്.സ്നേഹം കറ കളഞ്ഞതാവണം.ഹൃദയം നിർമ്മലമാവണം.
പ്രാർത്ഥനകൾ മാനവ നന്മയ്ക്ക്  വേണ്ടിയാവട്ടെ.
-ജ്യോതിഷരത്നം പ്രശാന്ത് കണ്ണോം-
വാട്സാപ്:8848664869


Wednesday, 6 November 2019

വിവാഹ തടസ്സം മാറ്റം

വിവാഹ തടസ്സം മാറ്റാം
ഒരാളുടെ ഗ്രഹനിലയിൽ 7-ാം ഭാവവുമായി ബന്ധപ്പെട്ടാണ് വിവാഹം ദാമ്പത്യം തുടങ്ങി കുടുംബ ജീവിതത്തിലെ പരമ പ്രധാനകാര്യങ്ങൾ വിശകലനം ചെയ്യുന്നത്.
പുരുഷജാതകത്തിൽ ശുക്രനും 7-ാം ഭാവാധിപനും സ്ത്രീ ജാതകത്തിൽ ശുക്രനും വ്യാഴവും7-ാം ഭാവാധിപനും വിവാഹത്തെ സ്വാധീനിക്കുന്നു.ഈ ഗ്രഹങ്ങളുടെ ദശാകാലവും രാഹുവിന്റെ ദശാകാലവും
വിവാഹത്തിന് അനുയോജ്യ കാലങ്ങളാകുന്നു.വിവാഹം അവരവരുടെ ജാതകത്തിലെ ഉത്തമ സമയത്ത് തന്നെ നടത്തണം.കാലം തെറ്റിചെയ്യുന്ന മംഗള കർമ്മങ്ങൾ പൂർണ്ണഫലം നൽകില്ല.വിവാഹം നടക്കാത്തവരുടെ എണ്ണം പെരുകുന്ന ഈ കാലത്ത് വിശ്വാസികൾ ജാതക പരിശോധന നേരത്തേ ചെയ്ത് ഗ്രഹദോഷപരിഹാരങ്ങൾ യഥാസമയത്ത് ചെയ്യേണ്ടതാണ്.നല്ല മനപ്പൊരുത്തവുംപരസ്പരാനുരാഗവുമുണ്ടെംകിൽ വിവാഹത്തിന് മറ്റു ഘടകങ്ങൾ തടസ്സമാകില്ലെന്ന് ആചാര്യമതം.
-ജ്യോതിഷരത്നം പ്രശാന്ത് കണ്ണോം -
വാട്സാപ്:8848664869



Tuesday, 5 November 2019

വ്യാഴപ്രീതിക്ക് ധർമ്മദൈവ ഉപാസന.

വ്യാഴപ്രീതിക്ക് ധർമ്മദൈവ ഉപാസന.

സർവ്വേശ്വരകാരകനായ വ്യാഴത്തിന്റെ പ്രീതിനേടാൻ അവരവരുടെ ധർമ്മദൈവ ഉപാസന കൂടി വേണം.പിതാവിന്റെ ആരൂഢ ക്ഷേത്ര ദേവതയും കുടുംബ ദേവതയും അവരവർക്ക് ധർമ്മദൈവം തന്നെ.ധർമ്മദൈവത്തെ മറന്ന് കാശിയിലോ ബദരീനാഥിലൊ വരാണസിയിലോ ദർശനം നടത്തിയാൽ സർവ്വേശ്വരപ്രീതി പൂർണ്ണമാകില്ല.
കുടുംബത്തെ മറന്ന് സമൂഹത്തെ സേവിക്കുന്നതിൽ അർത്ഥമില്ല.സ്വന്തം മാതാപിതാക്കളുടെ കണ്ണീരൊപ്പാൻ കഴിഞ്ഞില്ലെംകിൽ മറ്റു ധർമ്മങ്ങൾ ആചരിക്കുന്നതിൽ പുണ്യമില്ല.ധർമ്മദൈവ ഉപാസന ജീവിതത്തിന്റെ ഭാഗമാക്കാം.
-ജ്യോതിഷരത്നം പ്രശാന്ത് കണ്ണോം-
വാട്സാപ്:8848664869


Monday, 4 November 2019

ഗ്രഹമാറ്റം പ്രകൃതി നിശ്ചയം


ഗ്രഹമാറ്റം പ്രകൃതി നിശ്ചയം

നവഗ്രഹങ്ങൾ 12 രാശികളിലൂടെ സഞ്ചരിച്ചു കൊണ്ടിരിക്കുന്നു.ഗ്രഹ സഞ്ചാരം പ്രപഞ്ചശക്തിയുടെനിയന്ത്രണത്തിലാണ്.ഋതുഭേതങ്ങളും ഗ്രഹണങ്ങളും കാലവസ്ഥാ വ്യതിയാനങ്ങളുംഎല്ലാം പ്രകൃതിയുടെ താളത്തിനനുസരിച്ചു നടക്കുന്നു.മനുഷ്യരും മറ്റു ജീവജാലങ്ങളും കേവലം കാഴ്ചക്കാർ മാത്രം.നാം നല്ലതു ചെയ്താൽ നന്മയും തിന്മ ചെയ്താൽ ദോഷവും പ്രകൃതി നൽകും.ഓരോ നിമിഷവും പ്രപഞ്ച ശക്തിയെ അറിഞ്ഞ് ആരാധിച്ച് ജാതിമതഭേതമന്യേ പരസ്പരം സ്നേഹിച്ച് സഹകരിച്ച് മുന്നോട്ടു നീങ്ങാം.അമ്മയാം ഭൂമി എല്ലാവരുടേതുമാണ്.
ഭൂമിയേയും മറ്റു ഗ്രഹ ഗോള നക്ഷത്രങ്ങളേയും നമിക്കാം.
-ജ്യോതിഷരത്നം പ്രശാന്ത് കണ്ണോം-


Sunday, 3 November 2019

പ്രശ്നങ്ങളെ നേരിടാം

പ്രശ്നങ്ങളെ നേരിടാം

പ്രശ്നങ്ങളില്ലാത്ത മനുഷ്യരില്ല.അലമാലകൾ പോലെ അവ രൂപപ്പെട്ടു കൊണ്ടേയിരിക്കും.ക്ഷമയോടെ പുഞ്ചിരിയോടെ ഉറച്ച ആത്മവിശ്വാസത്തോടെ പ്രശ്നങ്ങളെ നേരിടുക.സദുദ്ദേശത്താടെ ചെയ്യുന്ന എല്ലാ പ്രവൃത്തികൾക്കും ഈശ്വരന്റെ കൂട്ടുണ്ടാകും.അറിഞ്ഞു കൊണ്ട് പ്രശ്നങ്ങൾ ഉണ്ടാക്കാതിരിക്കുക.പ്രശ്നപരിഹാരം നമ്മിലൂടെ സാദ്ധ്യമെംകിൽ അതുചെയ്യുക.
നന്മ മാത്രമായിരിക്കണം ലക്ഷ്യം.
-ജ്യോതിഷരത്നം പ്രശാന്ത് കണ്ണോം-




വ്യാഴമാറ്റം നവമ്പർ 5ന്

        വ്യാഴമാറ്റം നവമ്പർ5ന്

         
ജന്മക്കൂറിന്റെ 2,5,7,9,11 ഭാവങ്ങളിൽ വ്യാഴം വരുന്നത് ജാതകന് ശുഭവും മറ്റു ഭാവങ്ങളിൽ വരുന്നത് അശുഭവുമാണ്. ജന്മക്കൂറിൽ വ്യാഴം സഞ്ചരിക്കുന്ന കാലം കഷ്ടത ഫലമാണ്. മൂന്ന് എട്ട് എന്നീ ഭാവങ്ങളിൽ അത്യന്തം കഷ്ട പ്രദമാണ്.അഷ്ടമത്തിൽകഠിനദുഃഖം,രോഗം,നിസ്സഹായത,ബന്ധനം ഫലം.ജാതകാൽ വ്യാഴം അനുകൂല ഭാവത്തിലുള്ളവർക്ക് ഗോചര ഫലം വലിയ ദോഷങ്ങൾ നൽകില്ല.
കാർത്തിക 2,3,4 പാദങ്ങൾ രോഹിണി,മകയിരം, മൂലം,പൂരാടം,ഉത്രാടം ആദ്യപാദം എന്നീനക്ഷത്രക്കാരുംകന്നി,തുലാം,കർക്കിടകം,മീനം,മകരം കൂറിൽ ജനിച്ചവരും മഹാവിഷ്ണു ഉപാസനയും യഥാശക്തി വഴിപാടുകളും കഴിപ്പിച്ച് പ്രാർത്ഥിക്കുന്നതും 'ഓം നമോ നാരായണായ:'അഷ്ടാക്ഷരീ മന്ത്രം ലിഖിത ജപം ചെയ്യുന്നതും ദോഷഫലം കുറച്ച് വ്യാഴപ്രീതി നേടാൻ ഉത്തമമാകുന്നു.
-ജ്യോതിഷരത്നം പ്രശാന്ത് കണ്ണോം-
വാട്സാപ്:8848664869






Friday, 1 November 2019

അകം ശുദ്ധമാക്കാം

അകം ശുദ്ധമാക്കാം
ശരീരം പുറത്തുകളയുന്ന നിമിഷം മുതൽ വിസർജ്ജ്യവസ്തുക്കൾ അശുദ്ധമായതും വെറുക്കപ്പെടുന്നതും ദുർഗന്ധം വമിക്കുന്നതുമാകുന്നു.എന്നാൽ ശരീരത്തിനകത്തുള്ള ഈ വിസർജ്ജ്യങ്ങൾ മറ്റുള്ളവർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നില്ല.
ചില സ്വഭാവങ്ങളും ഇതു പോലാണ്.പുറത്തു പ്രകടിപ്പിച്ചാൽ ദുഷിച്ചതും മലിനവും മറ്റുള്ളവർക്ക് ബുദ്ധിമുട്ട് ഉണ്ടാക്കുന്നതുമാണ്.
അതു കൊണ്ട് അവയെ ഉള്ളിൽ തന്നെ നിയന്ത്രിച്ച് ഇല്ലാതാക്കുക.അകം ശുദ്ധമാക്കുക.പുറം താനെ ശുദ്ധമാകും.
-ജ്യോതിഷരത്നം പ്രശാന്ത് കണ്ണോം-

സാധനാ ക്ളാസ്സും പ്രഭാഷണങ്ങളും ഞായറാഴ്ചകളിലേക്ക് മാത്രം ബുക്ക് ചെയ്യുക 8848664869