പ്രദോഷദിനത്തിലെ ദർശന പുണ്യം
അസ്തമയത്തിന് മുമ്പും പിമ്പും മൂന്നേ മുക്കാൽ നാഴിക വീതം ആകെ ഏഴര നാഴികയാണ് പ്രദോഷം.തയോദശി നാളിൽ സന്ധ്യയിലെ പ്രദോഷം ശിവ ഭക്തർ പ്രദോഷ വ്രതമായിആചരിക്കുന്നു.വ്രതമെടുക്കുന്നവര്‍ ആ ദിനത്തില്‍ ഉപവാസം അനുഷ്ഠിക്കണം. രാവിലെ കുളി കഴിഞ്ഞ് വെളുത്ത വസ്ത്രം ധരിച്ച് ഭസ്മം തൊട്ട് ശിവക്ഷേത്ര ദര്‍ശനം നടത്താം. പകല്‍ ഉപവസിക്കുകയും 'ഓം നമഃശിവായ' മന്ത്രം ജപിക്കുകയും വേണം. പ്രദോഷ സന്ധ്യയിലെ ശിവക്ഷേത്ര ദര്‍ശനം ഉത്തമം.ക്ഷേത്ര ദര്‍ശനത്തിനു ശേഷം ഉപവാസം അവസാനിപ്പിക്കാം. കറുത്ത പക്ഷത്തിലെ ശനിയാഴ്ച വരുന്ന പ്രദോഷം വിശേഷപ്പെട്ടതാണ്. തിങ്കളാഴ്ച വരുന്ന പ്രദോഷത്തിൽ സമ്പത്ത്, സദ്‌സന്താന ലബ്ധി എന്നിവയ്ക്കായുളള പ്രാര്‍ഥന ഉത്തമ ഫലം നൽകും എന്ന് വിശ്വാസം.
-ജ്യോതിഷരത്നം പ്രശാന്ത് കണ്ണോം-
Astrological Adviser:8848664869
No comments:
Post a Comment