വ്രതമെടുത്താൽ ഫലസിദ്ധി നേടാം.
ദുഷിച്ച ചിന്തകളാൽ നാശം ഭവിക്കാതിരിക്കാൻ മനസ്സ്, വാക്ക്, ശരീരം എന്നിവയാൽദൈവത്തെചിട്ടപ്രകാരംആരാധിക്കുകയെന്നതാണ് വ്രതാനുഷ്ടാനത്തിന്റെ പരമമായ ലക്ഷ്യം.ഉപവാസമിരുന്നാൽ ശരീരത്തിലെ ദഹനേന്ദ്രിയങ്ങൾക്ക് അൽപ്പം വിശ്രമവും ലഭിക്കുന്നു വെന്നതും പരമപ്രധാനം. വ്രതമെടുക്കുന്നവർ അരി ഗോതമ്പ് തുടങ്ങിയ ധാന്യഭക്ഷണം, മാംസാഹാരം, മദ്യപാനം പുകവലി തുടങ്ങി ലഹരി ഉപയോഗം, അമിത സംസാരം, പരദ്രോഹചിന്തഎന്നിവഒഴിവാക്കണം.വ്രതങ്ങളിൽ ഏകാദശി, ഷഷ്ടി, പ്രദോഷം, അമാവാസി, പൌർണ്ണമി, നവരാത്രി, ശിവരാത്രി, ശബരിമല മണ്ഡലകാലം, തിരുവാതിര, തിങ്കളാഴ്ച വ്രതം എന്നിവ പ്രധാനം. പഴങ്ങൾ, കരിക്കിൻവെള്ളം, ശുദ്ധജലംഎന്നിവവ്രതകാലത്ത്ഉപയോഗിക്കാം.ക്ഷേത്രദർശനവും നാമജപവും അന്നദാനമുൾപ്പെടെയുള്ള ദാനധർമ്മാദികൾ നടത്തുന്നതും ഉത്തമം. വ്രതമെടുത്താൽ ഫലസിദ്ധി നേടാം.
-ജ്യോതിഷരത്നം പ്രശാന്ത് കണ്ണോം-
Astrological Adviser:8848664869
No comments:
Post a Comment