Tuesday, 5 November 2019

വ്യാഴപ്രീതിക്ക് ധർമ്മദൈവ ഉപാസന.

വ്യാഴപ്രീതിക്ക് ധർമ്മദൈവ ഉപാസന.

സർവ്വേശ്വരകാരകനായ വ്യാഴത്തിന്റെ പ്രീതിനേടാൻ അവരവരുടെ ധർമ്മദൈവ ഉപാസന കൂടി വേണം.പിതാവിന്റെ ആരൂഢ ക്ഷേത്ര ദേവതയും കുടുംബ ദേവതയും അവരവർക്ക് ധർമ്മദൈവം തന്നെ.ധർമ്മദൈവത്തെ മറന്ന് കാശിയിലോ ബദരീനാഥിലൊ വരാണസിയിലോ ദർശനം നടത്തിയാൽ സർവ്വേശ്വരപ്രീതി പൂർണ്ണമാകില്ല.
കുടുംബത്തെ മറന്ന് സമൂഹത്തെ സേവിക്കുന്നതിൽ അർത്ഥമില്ല.സ്വന്തം മാതാപിതാക്കളുടെ കണ്ണീരൊപ്പാൻ കഴിഞ്ഞില്ലെംകിൽ മറ്റു ധർമ്മങ്ങൾ ആചരിക്കുന്നതിൽ പുണ്യമില്ല.ധർമ്മദൈവ ഉപാസന ജീവിതത്തിന്റെ ഭാഗമാക്കാം.
-ജ്യോതിഷരത്നം പ്രശാന്ത് കണ്ണോം-
വാട്സാപ്:8848664869


No comments:

Post a Comment