PRASANTHAM ASTROLOGICAL STUDIES TRAINING
AND RESEARCH ORGANISATION
Monday, 11 November 2019
എന്തിനീ നിരാശ ..?
എന്തിനീ നിരാശ ..?
അന്ന് അങ്ങിനെ ചെയ്തിരുന്നെകിൽ ഇന്ന് ഇങ്ങനെയാകില്ലായിരുന്നു.എല്ലാ കാര്യങ്ങൾക്കും ഇങ്ങനെ ചിന്തിച്ച് നിരാശയിലൂടെ ജീവിതത്തെ പടുകുഴിയിലേക്ക് നയിക്കുന്നവരുടെ എണ്ണം കൂടിവരുന്നു.ജ്യോതിഷ ഉപദേശത്തിനും കൗൺസിലിംഗിനുമായി സമീപിക്കുന്നവരിൽ 50% പേരും ഇത്തരം നിരാശക്ക് അടിമപ്പെട്ടവരാണ്.ആത്മവിശ്വാസക്കുറവാണ് നിരാശക്ക് മൂലകാരണം.കഴിഞ്ഞ കാലത്ത് ചെയ്തതോ ചെയ്യാത്തതോ ആയകാര്യങ്ങൾ ഇന്ന് ഓർത്ത് വിഷമിക്കുന്നതിൽ അർത്ഥമില്ല .ആ കാലം , എന്തിന് ഒരു നിമിഷം പോലും തിരിച്ചു വരില്ല.സംഭവിച്ചത് ഈശ്വരേച്ഛ.നന്മ ചെയ്തും നാമജപം ചെയ്തും സ്നേഹം പകർന്നും ആത്മ വിശ്വാസവും ഈശ്വരവിശ്വാസവും വളർത്തുക.കുട്ടികളെ പ്രോത്സാഹനവും പരിശീലനവും നൽകി തികഞ്ഞ ആത്മ വിശ്വാസമുള്ളവരായി വളർത്തുക.നിരാശ കളയാം.
No comments:
Post a Comment