തെയ്യക്കോലങ്ങൾ ഉറഞ്ഞു തുള്ളി അരങ്ങുണർത്തുന്ന ധനു മാസരാവുകൾ
മകരമഞ്ഞിന്റെ നനുത്ത കുളിരിനെ ആറ്റാൻ മേലേരിക്കനൽ ചൂടേറ്റ് ചെണ്ടത്താളത്തെ
നെഞ്ചേറ്റി ഉറക്കം മറന്നിരിക്കുന്ന വേള..
ബാലിതോറ്റത്തിന്റെ വശ്യതയിൽ അകത്തുണരുന്ന ഉൾവിളിയെ കോലത്തിൽ സംകൽപ്പിച്ച് നോറ്റിരിക്കുന്നോർ..
വീണ്ടുമൊരു കളിയാട്ടത്തിനായ്
കാവും കാത്തിരിക്കുന്നു..
നിറ ദീപം തെളിയിച്ച്....
മഹാമാരിയടങ്ങട്ടെ...
മുഖ മറ മാറ്റാൻ
ജീവ വായുവെ ആശ്വാസത്തോടെ
ഉള്ളിലാവാഹിക്കാൻ
കൊതിയായി...
-പ്രശാന്ത് കണ്ണോം-
No comments:
Post a Comment