Saturday, 30 January 2021

കാത്തിരിക്കാം


തെയ്യക്കോലങ്ങൾ ഉറഞ്ഞു തുള്ളി അരങ്ങുണർത്തുന്ന കാവിൽ ഇക്കുറി ഗണപതി ഹോമവും വെച്ചു നിവേദ്യവും മാത്രം.
വീണ്ടുമൊരു കളിയാട്ടത്തിനായ്
കാവും കാത്തിരിക്കുന്നു..
മഹാമാരിയടങ്ങട്ടെ...
മുഖ മറ മാറ്റും കാലം വേഗമണയട്ടെ..
പ്രാണവായുവിനായ് പിടയുന്ന മാനവർക്ക്
ഉയിരായ് ഉണർവായ് ഉശിരായ്
പരദേവതകൾ തിരുമുറ്റത്ത്
കെട്ടിയുറയും കാലം വരട്ടെ..
കാത്തിരിക്കാം ...
-പ്രശാന്ത് കണ്ണോം-

No comments:

Post a Comment