ആയുർകാരകൻ ആയിരിക്കുന്ന ശനിയുടെ മകരം രാശിയിലെ സഥിതി എടവക്കൂറുകർക്ക് (കാർത്തിക മുക്കാൽ,രോഹിണി,മകീര്യം അര) അനുകൂലമല്ല. ഇവരുടെ ഭാഗ്യഭാവമായ ഒൻപതാം ഭാവത്തിലാണ് ഗോചര വശാൽ 2023 ജനുവരി വരെ ശനിയുടെ സഞ്ചാരം.
ഭാഗ്യക്കുറവ്,പിതാവിന് സൗഖ്യമില്ലായ്മ,
പുണ്യകർമ്മങ്ങളിൽ വിമുഖത എന്നിവ ഫലം. ജാതകവശാൽ മറ്റു ഗ്രഹങ്ങൾ അനുകൂലമാണെങ്കിൽ ദോഷഫലം കുറയും. ശനി പ്രീതിക്കായി മഹാദേവ/ അയ്യപ്പ /മുത്തപ്പ/ഹനുമൽ ഉപാസനയും 'ഓം നമ: ശിവായ ' പഞ്ചക്ഷരീ മന്ത്രം ലിഖിത ജപം ചെയ്യുന്നതും ഉത്തമമാണ്
-ജ്യോതിഷരത്നം പ്രശാന്ത് കണ്ണോം-
Astrological Adviser :8848664869
prasanthamastro.blogspot.com
No comments:
Post a Comment