Thursday, 27 May 2021

ശനി ഗോചരഫലം-കർക്കിടക ക്കുർ

ആയുർകാരകൻ ആയിരിക്കുന്ന ശനിയുടെ മകരം രാശിയിലെ സഥിതി കർക്കിടകക്കൂറുകർക്ക് (പുണർതം കാൽ,പൂയ്യം,ആയില്യം) അനുകൂലമല്ല. ഇവരുടെ ദാമ്പത്യഭാവമായ ഏഴാം ഭാവത്തിലാണ് ഗോചര വശാൽ 2023 ജനുവരി വരെ ശനിയുടെ സഞ്ചാരം.കണ്ടകശ്ശനിയാണ്
ഭാര്യാ പുത്രാദികള്‍ക്ക് ദോഷ ഫലങ്ങള്‍, ധന തടസ്സം, കാര്യതടസ്സം , മനഃക്ലേശം, യാത്രാദുരിതം , ഭാര്യാ ഗൃഹത്തില്‍ നിന്നും ബന്ധുക്കളില്‍ നിന്നും അനിഷ്ടാനുഭവങ്ങള്‍, ബന്ധുക്കളുമായി അനാവശ്യ തര്‍ക്കങ്ങള്‍ , അപകടങ്ങൾ എന്നിവ ഫലം. ജാതകവശാൽ മറ്റു ഗ്രഹങ്ങൾ അനുകൂലമാണെങ്കിൽ ദോഷഫലം കുറയും. ശനി പ്രീതിക്കായി മഹാദേവ/ അയ്യപ്പ /മുത്തപ്പ/ഹനുമൽ ഉപാസനയും 'ഓം നമ: ശിവായ ' പഞ്ചക്ഷരീ മന്ത്രം ലിഖിത ജപം ചെയ്യുന്നതും ഉത്തമമാണ്
-ജ്യോതിഷരത്നം പ്രശാന്ത് കണ്ണോം-
Astrological Adviser :8848664869
prasanthamastro.blogspot.com

No comments:

Post a Comment