Saturday, 19 February 2022

സത്യം വദ ധർമ്മം ചര



കാലമെത്രകഴിഞ്ഞാലും സത്യം മറനീക്കി പുറത്തുവരും.സത്യത്തിൽ ഉറച്ചു നിൽക്കുന്നവർ വിജയിക്കുകയും ചെയ്യും. കാരണം സത്യം ഈശ്വരൻ ആണ്.
'സത്യം വദ ധർമ്മം ചര'
-ജ്യോതിഷ രത്നം പ്രശാന്ത് കണ്ണോം-
Astrological Advisor:8848664869
prasanthamastro.blog spot.com

Friday, 18 February 2022

ദാനവും ജപവും



നിത്യപൂജയും അർച്ചനയും ഭവനത്തിൽ പുതുതായി തുടങ്ങാതിരിക്കുന്നതാണ് ഉത്തമം . നിലവിൽ ഇത്തരം ആരാധനാരീതികൾ അവലംബിക്കുന്നവർ മുടങ്ങാതെ അത് കൊണ്ടുപോകാനും ശ്രദ്ധിക്കേണ്ടതാണ്. ഈശ്വരീയമായ കർമ്മങ്ങൾ അതീവശ്രദ്ധയോടെ ചെയ്യേണ്ടതാണ്. ശാരീരിക ശുദ്ധിയും മന: ശുദ്ധിയും ഒരുപോലെ പ്രാധാന്യമുള്ളതാണ് .
കലിയുഗത്തിൽ ഈശ്വരകൃപ നേടാൻ രണ്ടു കാര്യങ്ങൾ മതി. അത് ദാനവും  ജപവും ആണ്. ദാനത്തിൽ ശ്രേഷ്ടം അന്നദാനവും  ജപത്തിൽ ശ്രേഷ്ടം ലിഖിത ജപവും ആണ്.
-ജ്യോതിഷ രത്നം പ്രശാന്ത് കണ്ണോം-
Astrological Advisor:8848664869
prasanthamastro.blog spot.com

Thursday, 17 February 2022

പൂർണ്ണമായും ശരി



നല്ല വാക്കുകൾ പറയാൻ തുടങ്ങിയാൽ കാൽ ഭാഗം ശരിയായി. വാക്കിന് അനുസരിച്ചുള്ള സൽപ്രവർത്തി തുടങ്ങിയാൽ അര ഭാഗവും ശരിയായി എന്ന് പറയാം. ചിന്തകൾ കൂടി നല്ലതാക്കിയാൽ മുക്കാൽഭാഗവും ശരിയായി.  സ്വഭാവവും നന്നായി ഹൃദയം പരിശുദ്ധമായാൽ  പൂർണ്ണമായും ശരിയായി മാറും. മാനവൻ മാധവൻ ആയി ഉയർത്തപ്പെടും.
-ജ്യോതിഷ രത്നം പ്രശാന്ത് കണ്ണോം-
Astrological Advisor:8848664869
prasanthamastro.blog spot.com

Wednesday, 16 February 2022

കാവുകളും കളിയാട്ടവും



കാവുകളും കളിയാട്ടവും ഒരു സമൂഹത്തിന്റെ സ്നേഹത്തിന്റെ സൗഹൃദത്തിന്റെ സഹവർത്തിത്വത്തിന്റെ പ്രതീകമായി മാറുന്നു കാവുകളിലുള്ള ഒത്തുചേരലുകൾ പരസ്പരം അറിയുവാനും അനുഭവങ്ങൾ പങ്കിടുവാനും കൈകോർത്ത് മുന്നേറുവാനുമുള്ള ശക്തിയും വീര്യവും പകരുന്നതാണ്. സാംസ്കാരികമായി ഉയർന്ന  ഒരു പൊതു സമൂഹം ഒരു യുവത നാടിനും  നമ്മുടെ രാഷ്ട്രത്തിനും കരുത്തുപകരും . അന്ധവിശ്വാസങ്ങളും അനാചാരങ്ങളും തുടച്ചുനീക്കി വിശ്വാസത്തിലും  സത്യത്തിലും  ഊന്നി മുന്നേറണം. പരസ്പര സ്നേഹത്താൽ സമൂഹത്തിന്റെ ചിതറിക്കിടക്കുന്ന കണ്ണികൾ
വിളക്കിചേർക്കണം .. ഒന്നാകണം. എല്ലാ കർമ്മങ്ങളും  അതിനുവേണ്ടി ഉള്ളതാകണം.
-ജ്യോതിഷ രത്നം പ്രശാന്ത് കണ്ണോം-
Astrological Advisor:8848664869
prasanthamastro.blog spot.com

ആരാധനാലയങ്ങൾ



അന്ധർ ബ്രെയിൻ ലിപി യിലൂടെ അക്ഷരജ്ഞാനം നേടുന്നു. വിരൽ കൊണ്ട് തൊട്ടറിഞ്ഞ്  അവർ വിജ്ഞാനം ആർജ്ജിക്കുന്നു. അതുപോലെയാണ് ഈശ്വര ശക്തി  എന്ന പ്രപഞ്ചസത്യം  ആരാധനാലയങ്ങളിലൂടെ നാം തൊട്ട് അറിയണം. ഈശ്വര ജ്ഞാനം നേടണം.
ആരാധനാലയങ്ങൾ ശക്തികേന്ദ്രങ്ങൾ ആകുന്നത് അതുകൊണ്ടാണ് .
-ജ്യോതിഷ രത്നം പ്രശാന്ത് കണ്ണോം-
Astrological Advisor:8848664869
prasanthamastro.blog spot.com

Tuesday, 15 February 2022

മാതൃ ശാപം



അമ്മ ഒരിക്കലും മക്കളെ ശപിക്കാറില്ല. എന്നാൽ എന്നാൽ നമ്മുടെ വാക്കു കൊണ്ടോ പ്രവൃത്തി കൊണ്ടോ മാതൃഹൃദയം മുറിവേറ്റ പെട്ടാൽ ആ മാതാവിന്റെ ചുടുകണ്ണുനീർ ഭൂമിയിൽ പതിച്ചാൽ പ്രകൃതി സ്വമേധയാ അതു മാതൃ ശാപമായി രജിസ്റ്റർ ചെയ്യുന്നു.
മാതാവിനെ കുറ്റപ്പെടുത്തുന്നതിനു മുൻപ് അവനവന്റെ പൊക്കിൾ കൊടിയിലേക്ക് ഒന്നു നോക്കണം. അമ്മയിൽനിന്ന് ജീവാമൃതം നമ്മിലേക്ക് പകരാൻ പ്രകൃതി തീർത്ത 'കണക്ഷൻ വയർ'. നമ്മെ നാമാക്കിയ പൊക്കിൾകൊടി ബന്ധം . തേച്ചാലും മായ്ച്ചാലും പോവാത്ത ഈ അടയാളം അരക്കെട്ടിൽ ഉള്ളിടത്തോളം അമ്മയെ തള്ളിപ്പറയാതിരിക്കുക. തീർത്താൽ തീരാത്ത മാതൃ ശാപത്തിന് പാത്രമാവാതിരിക്കുക.
-ജ്യോതിഷ രത്നം പ്രശാന്ത് കണ്ണോം-
Astrological Advisor:8848664869
prasanthamastro.blog spot.com

Monday, 14 February 2022

പോസിറ്റീവ്



ജന്മാന്തരങ്ങളായി  ചെയ്തു പോയിട്ടുള്ള പാപകർമ്മങ്ങൾ പലവിധ വ്യാധികൾ ആയി ഈ ജന്മത്തിൽ അനുഭവപ്പെടുന്നു .  ഔഷധസേവ ദാനകർമ്മങ്ങൾ ജപം ഹോമം അർച്ചന എന്നിവയാൽ ഈ വ്യാധികൾക്ക് ശമനം വരുത്താൻ കഴിയും എന്ന് ആചാര്യന്മാർ പറയുന്നു. എന്തിനെയും ശുഭ വീക്ഷണത്തോടെ കാണുക. പോസിറ്റീവായി മുന്നേറുക.
'ബീ പോസിറ്റീവ് '.
-ജ്യോതിഷ രത്നം പ്രശാന്ത് കണ്ണോം-
Astrological Advisor:8848664869
prasanthamastro.blog spot.com




Sunday, 13 February 2022

ഭക്തിയും വിശ്വാസവും



ഭക്തിയും വിശ്വാസവും മറ്റുള്ളവരെ  ബോധ്യപ്പെടുത്താൻ വേണ്ടിയുള്ളതാകരുത്. അവനവന് ഉത്തമ ബോധ്യമുള്ള കാര്യങ്ങൾ വിശ്വസിക്കുക.നിർബന്ധിതമായി ഒരാളെ ഭക്തിയിലേക്കും വിശ്വാസത്തിലേക്കും വലിച്ചിഴക്കാതിരിക്കുക. കപട ഭക്തി അപകടം ചെയ്യും.
-ജ്യോതിഷ രത്നം പ്രശാന്ത് കണ്ണോം-
Astrological Advisor:8848664869
prasanthamastro.blog spot.com

Saturday, 12 February 2022

സത്യം



'തല മറന്ന് എണ്ണ തേക്കരുത് '
അഹങ്കാരം വിനാശം ഉണ്ടാക്കുന്നു വിനയം വിജയവും.സത്യത്തിൽ ഉറച്ച് നിൽക്കുക. സത്യം ജീവിത വിജയം നേടി തരുന്നു.
-ജ്യോതിഷ രത്നം പ്രശാന്ത് കണ്ണോം-
Astrological Advisor:8848664869
prasanthamastro.blog spot.com

Tuesday, 8 February 2022

ആത്മസംയമനം



ആത്മസംയമനം പാലിച്ചാൽ പല  പ്രതിസന്ധികളെയും പ്രശ്നങ്ങളെയും നമുക്ക് തരണം ചെയ്യാനാവും. ജീവിതവിജയത്തിന് ആത്മസംയമനം കൂടിയേതീരൂ.
-ജ്യോതിഷ രത്നം പ്രശാന്ത് കണ്ണോം-
Astrological Advisor:8848664869
prasanthamastro.blog spot.com