Monday, 29 April 2019

മഹാപാപം

ഭർത്താവ് ഭാര്യയെ വഞ്ചിക്കുന്നതും ഭാര്യ ഭർത്താവിനെ വഞ്ചിക്കുന്നതും മഹാപാപമാണ്.തെറ്റു ചെയ്യുന്നവർ നരകത്തീയിൽ വീഴും എന്ന കാര്യത്തിൽ സംശയമില്ല.ദമ്പതിമാരുടെ പരസ്പര വഞ്ചന കുലനാശം വരുത്തും എന്നറിയുക.ഈശ്വരകോപത്തിന് പാത്രമാകും.നല്ല ദമ്പതിമാരായി ജീവിക്കാം.

-ജ്യോതിഷരത്നം പ്രശാന്ത് കണ്ണോം-

പ്രകൃതിക്കൊപ്പം നീങ്ങാം

ദിവസവും രാവിലേയോ വൈകീട്ടോ ഒരു അരമണിക്കൂർ കാർഷികവൃത്തിക്കായോ പൂന്തോട്ട നിർമ്മാണത്തിനോ പരിചരണത്തിനോ നീക്കിവെക്കുക.പ്രകൃതിയുമായി ചേർന്നു പ്രവർത്തിക്കുമ്പോൾ മാനസീകോല്ലാസവുംശാന്തിയും ലഭിക്കും എന്നറിയുക .പ്രകൃതിക്കൊപ്പം നീങ്ങാം.

-ജ്യോതിഷരത്നം പ്രശാന്ത് കണ്ണോം-

Sunday, 28 April 2019

ദുശ്ശീലങ്ങൾ ഒഴിവാക്കാം

ചില ദുശ്ശീലങ്ങൾ ഒഴിവാക്കാൻ നാം ആത്മാർത്ഥമായി ആഗ്രഹിക്കുന്നു വെംകിൽ അത് ഈശ്വരന് സമർപ്പിക്കുക.അങ്ങിനെയായാൽ അത്തരം ശീലങ്ങൾക്കുള്ള സാഹചര്യം അനുകൂലമാക്കാതെ ഈശ്വരൻ നോക്കും.തടസ്സങ്ങളും വിഘ്നങ്ങളും കാണുമ്പോൾ അതിൽ നിന്നും പാഠം ഉൾക്കൊള്ളുക.ദുശ്ശീലത്തിലേക്ക് വീണ്ടും തിരിഞ്ഞാൽ തട്ടു കിട്ടും എന്നും അറിയുക.

-ജ്യോതിഷരത്നം പ്രശാന്ത് കണ്ണോം-

Friday, 26 April 2019

നാം പരിശുദ്ധരാവുക

ശത്രുവിനോടു പോലും കയർത്തു സംസാരിക്കരുത് .ശാന്തമായും സൗമ്യമായും പെരുമാറുക.ഒരിക്കലും മറ്റുള്ളവർകാരണംനമ്മൾസ്വഭാവദൂഷ്യംകാണിക്കരുത്.മുള്ളുമരവും നല്ല മരവും ഈശ്വരസൃഷ്ടിയാണ്എന്നറിയുക.നാംപരിശുദ്ധരാവുക.ഈശ്വരൻ കൂടെയുണ്ട്.

-ജ്യോതിഷരത്നം പ്രശാന്ത് കണ്ണോം- 

കർമ്മ പുഷ്ടി

തന്റെ മേലുദ്യോഗസ്ഥരോടും കീഴ്ജീവനക്കാരോടും നല്ലരീതിയിൽ പെരുമാറുകയും ജോലിയിൽ സത്യസന്ധത പുലർത്തുകയും ജോലിയെ കുറിച്ചും സ്ഥാപനത്തെക്കുറിച്ചും കുറ്റം പറയാതിരിക്കുകയും ചെയ്യുക.അധാർമ്മികതയ്ക്ക് കൂട്ടു നിൽക്കാതിരിക്കുക.അങ്ങിനെയായാൽ കർമ്മത്തിൽ ഉയർച്ചയുണ്ടാകും എന്നറിയുക.ഈശ്വര കടാക്ഷവും ലഭിക്കും.

-ജ്യോതിഷരത്നം പ്രശാന്ത് കണ്ണോം-

തെറ്റുകൾ ചെയ്യാതിരിക്കാം

നാം അറിഞ്ഞു കൊണ്ടു ചെയ്യുന്ന തെറ്റുകൾക്ക് ഈശ്വരന്റെ കോടതിയിൽ മാപ്പില്ല.പല നാൾ തെറ്റുകൾ ഒരു നാൾ പിടിക്കപ്പെടും എന്നറിയുക. തെറ്റുകൾ ചെയ്യാതിരിക്കാം.

-ജ്യോതിഷരത്നം പ്രശാന്ത് കണ്ണോം-

Wednesday, 24 April 2019

ജീവിതം മഹത്വപൂർണ്ണമാക്കാം

മറ്റുള്ളവർ പറയുന്നത് കേട്ട് ഒരാളെ വിലയിരുത്തരുത്.സ്വാനുഭവത്താൽ മാത്രം ഒരാളുടെ സൗഹൃദം സ്വീകരിക്കുകയോ തള്ളിക്കളയുകയോ ചെയ്യുക.ദുർജ്ജന സംസർഗം ഒഴിവാക്കുക.ജീവിതത്തെ മഹത്വ പൂർണ്ണമാക്കുക.

-ജ്യോതിഷരത്നം പ്രശാന്ത് കണ്ണോം-

Tuesday, 23 April 2019

ദുർവാസനകളെ അതിജീവിക്കാം

തെറ്റാണെന്നറിഞ്ഞിട്ടും സാഹചര്യം ഒത്തുവരുമ്പോൾ ചിലരിൽ ദുർവാസനകൾ   തലപൊക്കാറുണ്ട്  ഈ ഘട്ടങ്ങളിൽ ശക്തമായ മനസ്സാന്നിദ്ധ്യത്തോടെ ഇവയെ അതിജീവിക്കണം.അങ്ങിനെ സാധിച്ചാൽ ആത്മവിശ്വാസം കൂടും.ഈശ്വര കടാക്ഷംലഭിക്കും.

-ജ്യോതിഷരത്നം പ്രശാന്ത് കണ്ണോം-

Monday, 22 April 2019

ടെൻഷൻ ഒഴിവാക്കാം

നാം എല്ലാ കാര്യങ്ങളും ഈശ്വരനെ ഏൽപിക്കൂ.ഉദ്ദേശശുദ്ധിയുള്ള എല്ലാ കാര്യവും ഈശ്വരൻ ഏറ്റെടുക്കും.അനാവശ്യ ടെൻഷൻ ഒഴിവാക്കൂ. മറ്റുള്ളവരെ ബോധിപ്പിക്കാനായി മാത്രം ഒരു കാര്യവും ചെയ്യാതിരിക്കുക.എല്ലാ കാര്യവും നമ്മുടെ മനസ്സാക്ഷിയെ ബോധ്യപ്പെടുത്തുക.അങ്ങിനെയായാൽ നമ്മെ ഈശ്വരൻ സംരക്ഷിക്കും.

-ജ്യോതിഷരത്നം പ്രശാന്ത് കണ്ണോം-

Sunday, 21 April 2019

മറ്റുള്ളവരുടെ കയ്യിലെ പന്ത്

നാം സ്നേഹപൂർവ്വം പെരുമാറിയാലും തിരിച്ച് അത്തരം പെരുമാറ്റം കിട്ടി എന്നുവരില്ല.നമ്മുടെ സംസ്കാരം നാം കാത്തു സൂക്ഷിക്കുക.മറ്റുള്ളവരുടെ കയ്യിലെ പന്താവാതിരിക്കാൻ ശ്രമിക്കുക.നാം നമ്മെ അറിയുക.നന്മ നില നിർത്തുക.

-ജ്യോതിഷരത്നം പ്രശാന്ത് കണ്ണോം-

Saturday, 20 April 2019

സഹകരണം ജീവിത വിജയം

അമിതമായആത്മവിശ്വാസത്താൽഎടുത്തു ചാടി പ്രവർത്തിക്കരുത്.ഏതു കാര്യത്തിന്റെയും വരും വരായ്കകൾ വിശകലനം ചെയ്യാനുള്ള മനസ്സ് ഉണ്ടാകണം.പ്രായഭേതമന്യേ ആരുടേയും നല്ല തീരുമാനങ്ങൾ അംഗീകരിക്കാൻ    തയ്യാറാകണം.പരസ്പര സഹകരണമാണ് ജീവിത വിജയം.

-ജ്യോതിഷരത്നം പ്രശാന്ത് കണ്ണോം -

Friday, 19 April 2019

നിരാശ നമ്മെ വിട്ടകലും

ചില സന്ദർഭങ്ങളിൽ ഉൾവലിഞ്ഞു ഒതുങ്ങിക്കൂടാൻ നമുക്കു തോന്നും.എന്നാൽ അത്തരം ഘട്ടങ്ങളിൽ പൂർണ്ണ ഊർജ്ജസ്വലതയോടെ കാര്യങ്ങളിൽ ഇടപെടുകയും മനസ്സിനെ ഉണർത്തി ആനന്ദിപ്പിക്കുകയും വേണം.നമ്മെ ഭൂമിയിലേക്കയച്ച സ്രഷ്ടാവ് നമ്മോടൊപ്പം  കൂട്ടായുണ്ട് എന്ന് ഉറച്ചു വിശ്വസിക്കുക.ഉണർന്നു പ്രവർത്തിക്കുക.നിരാശ നമ്മെ വിട്ടകലും.

-ജ്യോതിഷരത്നം പ്രശാന്ത് കണ്ണോം-

Thursday, 18 April 2019

ചിരിക്കാം

ഫലിതം വായിക്കുകയും  കേൾക്കുകയുംകാണുകയും ഉള്ളറിഞ്ഞ് ചിരിക്കുകയും ചെയ്യുന്നത് മാനസീക ആരോഗ്യത്തിന് ഉത്തമമാണെന്ന് അറിയുക.അതിനാൽ തമാശപറയാനും ചിരിക്കാനും കിട്ടുന്ന ഒരു സന്ദർഭവും നഷ്ടപ്പെടുത്താതിരിക്കുക.ചിരിക്കുന്ന മുഖം ആരും ഇഷ്ടപ്പെട്ടു പോകും.ചിരിയുംഒരുസാധനയാണ്.പുഞ്ചിരിയോടെഉണർന്നെഴുന്നേൽക്കുക.ദിവസം മുഴുവൻ പുഞ്ചിരി നിലനിർത്തുക.പുഞ്ചിരിയോടെ ഉറങ്ങുക.നമുക്കുണ്ടാവുന്ന മാറ്റം അനുഭവിച്ചറിയാം.

-ജ്യോതിഷരത്നം പ്രശാന്ത് കണ്ണോം-

Wednesday, 17 April 2019

അറിഞ്ഞു ദാനം ചെയ്യാം

യാചകർക്ക് ധനം നൽകുമ്പോൾ അർഹതയുള്ളവരാണോ എന്ന് പരിശോധിക്കുക.നാം നൽകുന്ന ധനം അവർ ലഹരി സാധനം വാങ്ങി ഉപയോഗിച്ചാൽ നാം കൂടി അതിൽ പംകാളിയാകും ഈശ്വര അപ്രീതിക്കു പാത്രമാകും.അവർക്ക് ആഹാരം ദാനം ചെയ്യുന്നതാണ് ഉത്തമം.അറിഞ്ഞു ദാനം ചെയ്യാം .

-ജ്യോതിഷരത്നം പ്രശാന്ത് കണ്ണോം -

Tuesday, 16 April 2019

വിജയം സുനിശ്ചിതം

നിരന്തരമായി നാമ ജപം ചെയ്യുന്നവർക്ക് ഈശ്വരൻ അത്യാപത്തുകളിൽ നിന്നും അപമാനങ്ങളിൽ നിന്നും രക്ഷ നൽകും.മന:ശുദ്ധി ഉണ്ടായാൽ മതി.അനുഭവങ്ങളിൽ നിന്ന് പാഠം ഉൾക്കൊണ്ട് മുന്നോട്ടു നീങ്ങണം.വിജയം സുനിശ്ചിതം.

-ജ്യോതിഷരത്നം പ്രശാന്ത് കണ്ണോം-

കർമ്മം സാധനയാകണം

നാം വേതനത്തിനു വേണ്ടി മാത്രം ജോലി ചെയ്യുന്നവരാകരുത്.ഏത് ജോലിയായാലും ആത്മാർത്ഥമായും സത്യസന്ധമായും ചെയ്യുക.അങ്ങിനെയെംകിൽ ഈശ്വരകടാക്ഷമുണ്ടാകും ഉയർച്ചയുണ്ടാകും.നമ്മുടെ മനസ്സാക്ഷിക്കു ബോധ്യപ്പെടുന്ന കർമ്മങ്ങൾ ചെയ്യുക.കർമ്മം സാധനയാകണം.

-ജ്യോതിഷരത്നം പ്രശാന്ത് കണ്ണോം-

Saturday, 13 April 2019

വിഷുസന്ദേശം

രാപ്പകലുകളുടെ ദൈർഘ്യം തുല്യമാവുന്ന വിഷുദിനം ഏറെ മഹത്വമുള്ളതാണ്.മീനം രാശിയിൽ നിന്നും സൂര്യൻ മേടം രാശിയിലേക്കു സംക്രമിക്കുന്ന പുണ്യവേള.മേടം ഒന്ന് വിഷുദിനമായി ആചരിക്കുന്നു.വിഷുക്കണിയുംവിഷുക്കൈനീട്ടവും നന്മയുള്ളതാവട്ടെ. ധനത്തിലുള്ള ആർത്തി കുറയുമ്പോൾസമാധാനവും ശാന്തിയും കൈവരും.ധനം ആവശ്യത്തിന് മാത്രം.ആവശ്യ ത്തിലധികം വരുമ്പോൾ ഇല്ലാത്തവരെസഹായിച്ചുഈശ്വരപ്രീതിനേടുക.ധനംമഹാലക്ഷ്മിയാണ്.വിഷുക്കൈനീട്ടത്തിലൂടെ ലക്ഷ്മീകടാക്ഷം സിദ്ധിക്കും. ധനം ശ്രദ്ധയോടെ കൈകാര്യം ചെയ്യാം.മന:ശാന്തി നേടാം.വർഷം മുഴുവൻ നന്മ നിറയട്ടെ. ഇതാവട്ടെ വിഷു സന്ദേശം.    -ജ്യോതിഷരത്നം പ്രശാന്ത് കണ്ണോം-

Friday, 12 April 2019

അന്നദാനം ഉപാസന

ലക്ഷങ്ങൾ നൽകിയാലും ഒരാളെ പൂർണ്ണമായും സംതൃപ്തനാക്കുക സാധ്യമല്ല.എന്നാൽ മൃഷ്ടാന്ന ഭോജനം നൽകിയാൽ ഒരുവൻ സംതൃപ്തനായി മതി എന്നു പറയും.എത്ര പണക്കാരനായാലുംദരിദ്രനായാലും വയറു നിറയെ ആഹാരം കഴിച്ചാൽ തൃപ്തനാകുംഎന്നറിയുക.തൃപ്തിയുണ്ടാക്കാൻ കഴിയുന്ന ദാനമാണ് അന്നദാനം.ഇതാണ് ഏറ്റവും ശ്രേഷ്ടമായതും.അന്നം കളയരുത്.അന്നം ബ്രഹ്മം.അന്നദാനം ജന്മാന്തര പാപമാറ്റുന്നു.അന്നദാനം ഉപാസനയാക്കാം.

-ജ്യോതിഷരത്നം പ്രശാന്ത് കണ്ണോം-

Thursday, 11 April 2019

നല്ല പ്രവൃത്തി

നമ്മുടെ നല്ല പ്രവൃത്തി ശത്രുപോലും ഇഷ്ടപ്പെട്ടെന്നിരിക്കും.എന്നാൽ ചീത്ത പ്രവൃത്തി നമ്മുടെ അടുത്ത കൂട്ടുകാരൻ വരെ ഇഷ്ടപ്പെടില്ല എന്നറിയുക.നമ്മുടെ പ്രവൃത്തികൾ നല്ലതാക്കാം .
-ജ്യോതിഷരത്നം പ്രശാന്ത് കണ്ണോം -

Wednesday, 10 April 2019

അഹംകാരത്തെ തടുക്കാം

നമ്മുടെ വ്യക്തി ജീവിതത്തിൽ നേട്ടങ്ങൾ ഉണ്ടാകുമ്പോൾ അഹംകാരം ഉടലെടുക്കുന്നുണ്ടോ എന്ന് ആത്മ പരിശോധന ചെയ്തുകൊണ്ടിരിക്കണം.കാരണം അഹംകാരം സർവ്വനാശം വിതക്കും.മറ്റുള്ളവർ പറയുന്നതിൽ ശരിയുണ്ടെംകിലും അംഗീകരിക്കാതിരിക്കുന്നതും മറ്റുള്ളവരിൽ താൻ പറയുന്നത് അടിച്ചേൽപ്പിക്കുന്നതും അഹംകാരത്തിന്റെ ലക്ഷണമാണ്.അഹംകാരത്തെ തടുക്കാം.

-ജ്യോതിഷരത്നം പ്രശാന്ത് കണ്ണോം-

Tuesday, 9 April 2019

ഈശ്വരനാമം

സമ്പാദിച്ചു കൂട്ടിയ കോടികളോ നേടിയെടുത്ത പ്രശസ്തിയോ അന്ത്യകാലത്ത്  ഒരു നിമിഷത്തെ ആയുസ്സ് പോലും അധികമേകില്ല.എന്നാൽമാർക്കണ്ഡേയനെപ്പോലെ ഇച്ഛാശക്തിയോടെ ഈശ്വരനാമം മുറുകെ പിടിച്ചാൽ ആയുസ്സും ആരോഗ്യവും വർദ്ധിക്കും എന്നറിയുക.ദശാസന്ധികളെ അതിജീവിക്കാൻ ലിഖിത ജപം ഉത്തമം.നമുക്ക് ജപം മുറുകെ പിടിക്കാം.

-ജ്യോതിഷരത്നം പ്രശാന്ത് കണ്ണോം-

വ്യക്തി നാശം

ദുർഭാഷണം നടത്തുന്നതും ശ്രവിക്കുന്നതുംനമ്മിലെ നന്മയെ കുറക്കും എന്നറിയുക.നമ്മുടെ നാവിനെ വളരെ സുരക്ഷിതമായ സ്ഥാനത്താണ് ഈശ്വരൻസൃഷ്ടിച്ചിരിക്കുന്നത്.രുചിഭേതങ്ങൾ തിരിച്ചറിയുന്നതോടൊപ്പം വാക്കിനെ മറ്റുള്ളവരിലേക്ക് പകരുന്നതും നാവാണ്.നല്ല ആഹാരം രുചിക്കാനും നല്ലതുമാത്രം പറയാനും നാവിനെ ഉപയോഗിക്കുക.മറിച്ചായാൽ വ്യക്തിനാശമാണ് ഫലം.നല്ലതു തിന്നാം നല്ലതു പറയാം.

-ജ്യോതിഷരത്നം പ്രശാന്ത് കണ്ണോം-

ബോധ്യപ്പെടുത്തൽ

നമ്മുടെ ഒരു പ്രവൃത്തിയൊ നാം ഉൾപ്പെടുന്ന ഒരു പരിപാടിയോ പൂർണ്ണമായും ഈശ്വരനിൽസമർപ്പിച്ചതാണെംകിൽ  അതുമായി ബ്ന്ധപ്പെട്ടുള്ള വരുംവരായ്കകൾ ചില നിമിത്തങ്ങളിലൂടെയും സൂചനകളിലൂടെയുംഈശ്വരൻ നമ്മെ ബോധ്യപ്പെടുത്തും എന്നറിയുക. ദുർനിമിത്തങ്ങളും ദു:ശ്ശകുനങ്ങളും കണ്ടാൽ പ്രസ്തുത പ്രവൃത്തിയിൽ നിന്നും പരിപാടിയിൽ നിന്നും മാറി നിൽക്കുക.വിശ്വാസം രക്ഷിക്കും.

-ജ്യോതിഷരത്നം പ്രശാന്ത് കണ്ണോം-

ലക്ഷ്യം

ചില വാസനകൾ നമ്മെ വിട്ടുപോകില്ല.സാഹചര്യത്തിന് അനുസൃതമായി തലയുയർത്തുന്ന ഇത്തരം ശീലങ്ങളെ നാം ശരിക്കും കടിഞ്ഞാണിടണം.ഇല്ലെംകിൽ  ഇവ നമ്മുടെ മുന്നോട്ടുള്ള ജീവിത യാത്രയിൽ മുള്ളുവേലി സൃഷ്ടിച്ചേക്കാം.കടിഞ്ഞാൺ മുറുകെ പിടിക്കാം ലക്ഷ്യത്തിലേക്ക് കുതിക്കാം.

-ജ്യോതിഷരത്നം പ്രശാന്ത് കണ്ണോം -

നമ്മൾ ചിന്തിക്കാത്ത അനുഭവങ്ങൾ

നമ്മുടെ പ്ളാനിംഗു പ്രകാരമല്ല കാര്യങ്ങൾ നടക്കുന്നത് എന്നറിയുക.ഓരോ സെക്കന്റിലും സംഭവിക്കുന്നത്ഈശ്വരേച്ഛയാണ്.നമ്മൾ ചിന്തിക്കുക പോലും ചെയ്യാത്ത അനുഭവങ്ങളാണ് ഓരോ നിമിഷവും ഉണ്ടായിക്കൊണ്ടിരിക്കുന്നത്. നല്ല ചിന്തകൾക്ക് പ്രവൃത്തികൾക്ക് പ്രപഞ്ച ശക്തിയുടെതുണയുണ്ടാകും.പൂർണ്ണമായ വിശ്വാസവും സമർപ്പണവും ജീവിതവിജയം നേടിത്തരും.

-ജ്യോതിഷരത്നം പ്രശാന്ത് കണ്ണോം-


Thursday, 4 April 2019

പൂർവ്വസംസ്കാരം

ശാരീരിക മനോവൈകല്യങ്ങളോടെ പിറക്കുന്നവരെല്ലാം പൂർവ്വ സംസ്കാരത്തിന്റെകർമ്മഫലവുമായി വരുന്നവരാണ്.അവരെ പരിചരിക്കേണ്ടി വരുന്ന രക്ഷിതാക്കൾ ഈശ്വര കൃപയുള്ളവരാണ് എന്നറിയുക.നന്മയുള്ള മനസ്സുള്ളവർക്കു മാത്രമേ ഇത്തരം ശിശുക്കളെ സംരക്ഷിക്കാൻ സാധിക്കൂ.നാം അവരോട് അനുകമ്പാപൂർവ്വം പെരുമാറണം.

-ജ്യോതിഷരത്നം പ്രശാന്ത് കണ്ണോം -

Wednesday, 3 April 2019

വിജയമുദ്ര

നല്ല പ്രവൃത്തികളെ അംഗീകരിക്കാനും അനുമോദിക്കാനും നാം തയ്യാറാകണം. പ്രായഭേതം സ്ഥാനമാനം ഇതൊന്നും നന്മയുള്ള മനസ്സിനെബാധിക്കില്ല.മറ്റുള്ളവരെ കേൾക്കുന്നതും ബഹുമാനിക്കുന്നതും നല്ല വ്യക്തിത്വത്തിന്റെ ലക്ഷണമാണ്.വിനയം വിജയമുദ്രയാണ് എന്നറിയുക.

-ജ്യോതിഷരത്നം പ്രശാന്ത് കണ്ണോം-

Tuesday, 2 April 2019

അമിതമാവാതിരിക്കാം

അമിതമായ സ്നേഹപ്രകടനങ്ങൾ സൂക്ഷിക്കുക.മിതത്വമാണ് പ്രകൃതിയുടെ താളം.മിതത്വം എല്ലാകാര്യത്തിലും വേണം.സുഖത്തിലും ദു:ഖത്തിലും ഈശ്വര ചിന്ത കൈവെടിയാതിരിക്കുക.ഒന്നും അമിതമാവാതിരിക്കാൻ ശ്രദ്ധിക്കാം.

-ജ്യോതിഷരത്നം പ്രശാന്ത് കണ്ണോം-  

                    

ആഹാരം ആവശ്യത്തിന് മാത്രം

വിശക്കുന്നവന്റെ ഈശ്വരൻ ഭക്ഷണം തന്നെ.കോടീശ്വരനായാലും പരമദരിദ്രനായാലും വിശപ്പടക്കാൻഅന്നംവേണം.സ്വർണ്ണക്കട്ടികളോ കറൻസി നോട്ടുകളൊ കഴിച്ച് വിശപ്പടക്കുക സാദ്ധ്യമല്ല.അന്നം ബ്രഹ്മമാണ്.ഒരു വറ്റു പോലും പാഴാക്കരുത്.പശിയടക്കുവാനാണ് എല്ലാ ജീവജാലങ്ങളും പ്രവർത്തിയെടുക്കുന്നതു തന്നെ.ജീവൻ നിലനിർത്താൻ ആഹാരം കൂടിയേതീരു.'ആഹാരം ആവശ്യത്തിന് ' അതാവട്ടെ നമ്മുടെ സന്ദേശം.

-ജ്യോതിഷരത്നം പ്രശാന്ത് കണ്ണോം-

Monday, 1 April 2019

ശിശുക്കളെ സ്നേഹിക്കാം

ശിശുക്കളെ വേദനിപ്പിക്കാതിരിക്കുക.ബാലശാപമേറ്റാൽ പരിഹാരം പ്രയാസമാണ്.അവരെ സ്നേഹംനൽകിസന്തോഷിപ്പിക്കുക.കുട്ടികളുടെ പ്രാർത്ഥനകൾക്ക്  ഈശ്വര കടാക്ഷംഎളുപ്പംസാധ്യമാവും.ശിശുക്കളെ മനസ്സറിഞ്ഞു സ്നേഹിക്കാം.

-ജ്യോതിഷരത്നം പ്രശാന്ത് കണ്ണോം-