Monday, 30 December 2019

മറ്റുള്ളവരുടെ സംകടങ്ങളിലുള്ള വേദന
മറ്റുള്ളവരുടെ സംകടങ്ങൾ നമ്മെ വേദനിപ്പിക്കാറുണ്ടോ? ഉണ്ട് എന്നാണ് ഉത്തരമെംകിൽനാംഈശ്വരകടാക്ഷമുള്ളവരാണ്.മറിച്ചാണെംകിൽ ഈശ്വരപ്രീതി നേടാൻ ആത്മാർത്ഥ ശ്രമം നടത്തിയേ മതിയാകൂ.കർമ്മം സേവയാക്കുക.
മാനവസേവ മാധവസേവ.
ജ്യോതിഷരത്നം പ്രശാന്ത് കണ്ണോം-
Astrological Adviser:8848664869
prasanthamastro.blogspot.com
അഹംകാരം പിടിമുറുക്കും

എനിക്ക് എല്ലാമറിയാം ഞാൻ ചെയ്യുന്നതാണ് ശരിഎന്നീതോന്നലുകൾഉണ്ടാകുന്നുവെംകിൽ സൂക്ഷിക്കുക.അഹംകാരം നമ്മെ പിടിമുറുക്കാൻ തുടങ്ങി എന്നതിന്റെ ലക്ഷണമാണത്.അഹംകാരം ഉയർച്ച തടയും.വിനയം വിജയമേകും.
ജ്യോതിഷരത്നം പ്രശാന്ത് കണ്ണോം-
Astrological Adviser:8848664869
prasanthamastro.blogspot.com

Saturday, 28 December 2019

കളയാൻ സമയമില്ല.
നിലവിലുള്ള ചില ശീലങ്ങൾ മാറ്റേണ്ടവയാണെന്ന് നമുക്കറിയാം.എല്ലാം നാളെയാകട്ടെ എന്നത് അലസരുടെ മുഖ മുദ്രയാണ്.ചെയ്യേണ്ടത് ഇപ്പോൾ ചെയ്തു തുടങ്ങുക.കളയാൻ സമയമില്ല.വിജയം വഴിയേ വരും.  
-ജ്യോതിഷരത്നം പ്രശാന്ത് കണ്ണോം-
Astrological Adviser:8848664869
prasanthamastro.blogspot.com

ബഹുമാനിക്കാം സ്നേഹിക്കാം

സ്നേഹിക്കാം ബഹുമാനിക്കാം 
നേട്ടങ്ങളിൽമതിമറക്കാതിരിക്കുക.മറ്റുള്ളവരുടെ കുറവുകൾ കണ്ടെത്താൻ സമയം കളയാതെ നമ്മുടെ കുറവുകൾ പരിഹരിക്കാൻ ആത്മാർത്ഥമായി ശ്രമിക്കുക.സ്നേഹപൂർവ്വം പെരുമാറുക.സൗമ്യമായി ആവശ്യ കാര്യങ്ങൾ മാത്രം സംസാരിക്കുക.അങ്ങിനെയായാൽ മറ്റുള്ളവർ നമ്മെ ബഹുമാനിക്കും സ്നേഹിക്കും.
-ജ്യോതിഷരത്നം പ്രശാന്ത് കണ്ണോം-
Astrological Adviser:8848664869
prasanthamastro.blogspot.com

Thursday, 26 December 2019

പെരളശ്ശേരി ശ്രീ സുബ്രഹ്മണ്യ ക്ഷേത്രം


പെരളശ്ശേരി ശ്രീ സുബ്രഹ്മണ്യ ക്ഷേത്രം

ഉത്തരകേരളത്തിൽ നാഗാരാധനയ്ക്ക് ഏറെ പേരുകേട്ട ക്ഷേത്രമാണ് കണ്ണൂർ ജില്ലയിലെ പെരളശ്ശേരി ശ്രീ സുബ്രഹ്മണ്യ ക്ഷേത്രം.പടിഞ്ഞാറോട്ടാണ് ഇവിടെയും സുബ്രഹ്മണ്യസ്വാമിയുടെ ദർശനം. കൂടാതെ നാഗപ്രതിഷ്ഠയും, ശാസ്താവ്, ഗണപതി,ഭദ്രകാളിഎന്നീപ്രതിഷ്ഠകളുമുണ്ട്.നാഗപ്രീതിയ്ക്കായി ഇവിടെ സർപ്പബലി, നൂറും പാലും തുടങ്ങിയ വഴിപാടുകൾ നടത്താറുണ്ട്. 
നാഗശാപം,കോപം,ബാധാബന്ധം എന്നിവ പരിഹരിക്കാൻ ഇവിടത്തെ ദർശനവുംയഥാശക്തിവഴിപാടുകളുംകൊണ്ടുസാധിക്കുന്നു.ഇവിടുത്തെ തുലാസംക്രമവും ധനു ഉത്സവവും ഏറെ പ്രസിദ്ധമാണ്.
-ജ്യോതിഷരത്നം പ്രശാന്ത് കണ്ണോം-
Astrological Adviser:8848664869
prasanthamastro.blogspot.com

Sunday, 22 December 2019

ആനന്ദം നമുക്കൊപ്പമുണ്ട്.
സമയം നമുക്ക് വേണ്ടി കാത്തിരിക്കുന്നില്ല.
കഴിഞ്ഞുപോകുന്ന ഒരോ നിമിഷവും തിരികെ അണയില്ല.അതിനാൽ ഓരോ നിമിഷവും ആനന്ദപൂർണ്ണമാക്കണം.എല്ലാവരെയും ഉള്ളറിഞ്ഞ്  സ്നേഹിക്കുക.കർമ്മം പവിത്രമാക്കുക.ഹൃദയംനിർമലമാക്കുക.ആനന്ദം നമുക്കൊപ്പമുണ്ട്.
-ജ്യോതിഷരത്നം പ്രശാന്ത് കണ്ണോം-
Astrological Adviser:8848664869
prasanthamastro.blogspot.com

Friday, 20 December 2019

തീർത്ഥ സ്നാനം
നാം വ്യക്തി ശുചിത്വം പാലിക്കണം.രണ്ടു നേരമുള്ള സ്നാനം(കുളി) ആരോഗ്യപരിപാലന ത്തിന് ആവശ്യമാണ്.സ്നാന ജലത്തിലേക്ക് സപ്ത നദികളെ ആവഹിച്ച് സ്നാനം ചെയ്യുന്നത് തീർത്ഥസ്നാനത്തിന് തുല്യമെന്ന് ആചാര്യമതം.
'ഗംഗേ ച യമുനേ ചൈവ
ഗോദാവരി സരസ്വതി
നര്‍മ്മദേ സിന്ധു കാവേരി
ജലേഽസ്മിൻ സന്നിധിം കുരു'
കൈക്കുമ്പിളിൽ ജലമെടുത്ത് ഈ സ്നാന മന്ത്രം ചൊല്ലി സ്നാന ജല ത്തിലേക്ക് പകരുക.മൂന്നു തവണ
ഇങ്ങിനെ ചെയ്തതിനു ശേഷം കുളിക്കുക.ആയുസ്സും ആരോഗ്യവും കാക്കാം.
-ജ്യോതിഷരത്നം പ്രശാന്ത് കണ്ണോം-
Astrological Adviser:8848664869
prasanthamastro.blogspot.com

Thursday, 19 December 2019

മനുഷ്യ സഹജമായ വാസനകൾ
തെറ്റുകൾ ചെയ്താൽ അതിശക്തമായ കുറ്റബോധം നമ്മെ അലട്ടുന്നുവെംകിൽ നാം നേരിന്റെ പാതയിലേക്ക് ചരിക്കാൻ തുടങ്ങുന്നുഎന്നറിയുക.ഒരു തെറ്റിൽ നിന്നും പാഠം ഉൾക്കൊള്ളാൻ കഴിയണം.മനുഷ്യ സഹജമായ വാസനകളാണ് നമ്മെ തെറ്റുകളിലേക്ക് നയിക്കുന്നത്.ഇത്തരം വാസനകൾ ഒടുക്കണം.
അതിന് ഈശ്വര കരം പിടിക്കാം.ആ നാമം നമ്മെ നേർവഴിയിലേക്ക് നയിക്കും.
-ജ്യോതിഷരത്നം പ്രശാന്ത് കണ്ണോം-
Astrological Adviser:8848664869
prasanthamastro.blogspot.com

Wednesday, 18 December 2019

കൊടുത്തത് കിട്ടും.
പ്രായമായ രക്ഷിതാക്കളെ നാം സ്നേഹിക്കുന്നതും പരിചരിക്കുന്നതും കണ്ടുവേണം നമ്മുടെ കുട്ടികൾ വളരാൻ.
പുതുതലമുറക്ക് നമ്മുടെ അച്ഛനുമമ്മയും
(രക്ഷിതാക്കൾ ) പകർന്നു നൽകിയ സ്നേഹസ്മരണകളും നമ്മെ പോറ്റിവളർത്താൻ അവരനുഭവിച്ച ത്യാഗ സ്മരണകളും നാം പറഞ്ഞു കൊടുക്കണം.നമുക്കുമുണ്ടൊരു വാർദ്ധക്യ കാലം എന്ന സ്മരണ നിലനിർത്തണം.കലികാലമാണ് കൊടുത്തത് കിട്ടും.നന്മയ്ക്ക് നന്മയും തിന്മയ്ക്ക് തിന്മയും
-ജ്യോതിഷരത്നം പ്രശാന്ത് കണ്ണോം-
Astrological Adviser:8848664869
prasanthamastro.blogspot.com

  കലഹം അരുതേ !
ഭവനത്തിൽ നിന്നും യാത്ര പുറപ്പെടുമ്പോൾ കലഹിക്കാതിരിക്കുക.ശുഭ ചിന്തകളോടെ യാത്ര പുറപ്പെടുക.ഭവനത്തിൽ പ്രഭാത സമയത്തുള്ള കലഹം ദാരിദ്ര്യം ഉണ്ടാക്കും.
പ്രഭാതം ഈശ്വര കീത്തനങ്ങളാൽ ആനന്ദപൂർണ്ണമാക്കുക.ഭവനത്തിൽ സന്ധ്യാ സമയത്തുള്ള കലഹം ആധിവ്യാധികൾ ഉണ്ടാക്കും.സന്ധ്യാനേരം നാമജപാദികളാൽ ഐശ്വര്യ പൂർണ്ണമാക്കുക.തത്വമറിഞ്ഞ് ജീവിക്കാം.
-ജ്യോതിഷരത്നം പ്രശാന്ത് കണ്ണോം-
Astrological Adviser:8848664869
prasanthamastro.blogspot.com

Monday, 16 December 2019

'ചൊട്ടയിലെ ശീലം ചുടലവരെ'
3 വയസ്സ് പ്രായമുള്ള ഇരട്ടക്കുട്ടികളെ രണ്ടു മുറികളിലാക്കി രണ്ടുപേർക്കും കളിക്കാൻ മുയൽക്കുട്ടിയുടെ പാവകളെ കൊടുക്കുക.
ഒരു കുട്ടിക്ക് പാവയുമായി അടിയുണ്ടാക്കി കളിക്കുന്നത് രക്ഷിതാക്കളിലാരെംകിലും കാണിച്ചു കൊടുക്കുക.മറ്റേ കുട്ടിക്ക് പാവയെ സ്നേഹിക്കുന്നതും ഉമ്മ നൽകി താരാട്ടുന്നതും കാണിച്ചുകൊടുക്കുക.പിന്നീട് രണ്ടു കുട്ടികളേയും ഒരേ മുറിയിലാക്കി രണ്ടു പാവകളെ നൽക്കുക.ഒരു കുട്ടി പാവയോട് അടികൂടും മറ്റേ കുട്ടി പാവയെ സ്നേഹിക്കും.
കുട്ടികൾ രക്ഷിതാക്കളുടെ സ്വഭാവരീതികൾ അനുകരിക്കും എന്നറിയുക.കുട്ടികളെ കുറ്റം പറയാതെ അവർക്ക് നല്ല ശീലങ്ങൾ കാണിച്ചുകൊടുക്കുക.നല്ലമാതൃകയാകുക.'ചൊട്ടയിലെ ശീലം ചുടലവരെ'
-ജ്യോതിഷരത്നം പ്രശാന്ത് കണ്ണോം-
Astrological Adviser:8848664869
prasanthamastro.blogspot.com

Sunday, 15 December 2019

ചിരിക്കുന്ന മുഖം
നാം ഒന്ന് പുഞ്ചിരിക്കാൻ തയ്യാറായാൽ തീരുന്ന വിദ്വേഷമേ നാം അഭിമുഖീകരിക്കേണ്ടി വരാറുള്ളൂ എന്നതാണ് യാഥാർത്ഥ്യം.നമ്മുടെ ഒരു ദിവസം പുഞ്ചിയോടെ തുടങ്ങുക.ദിവസം മുഴുവൻ പുഞ്ചിരി നില നിർത്തുക.പുഞ്ചിരിയോടെ ദിവസം അവസാനിപ്പിക്കുക.സകല പ്രശ്നങ്ങളും അതോടെ വിട്ടൊഴിയും.ചിരിക്കാത്ത മനുഷ്യൻ മറ്റുള്ളവരാൽ വെറുക്കപ്പെടും.നന്മയുള്ള വ്യക്തികൾക്ക് ചിരിക്കുന്ന മുഖമായിരിക്കും.
-ജ്യോതിഷരത്നം പ്രശാന്ത് കണ്ണോം-
Astrological Adviser:8848664869
prasanthamastro.blogspot.com

മനസ്സിന്റെ പരിശുദ്ധികാത്തിടാം
നമ്മുടെ വീട്ടിൽ വരുന്ന എല്ലാവരേയും നാം അകത്തിരുത്തി സൽക്കരിക്കാറില്ല.
വേണ്ടപ്പെട്ടവരെ അർഹതയനുസരിച്ച് നാം സ്വീകരിക്കുന്നു.ഭിക്ഷക്കാർക്ക് ഭിക്ഷ നൽകിപറഞ്ഞുവിടുന്നു.പ്രശ്നക്കാരെ അകറ്റി നിർത്തുന്നു.അതുപോലെ നമ്മുടെ മനസ്സിലേക്ക് എല്ലാ വിഷയങ്ങളേയും ചിന്തകളേയും സ്വീകരിച്ചിരുത്തരുത്.നല്ല ചിന്തകൾവിഷയങ്ങൾസ്വീകരിക്കുക.
പ്രശ്നങ്ങളെപുറത്തുനിർത്തുക.അകറ്റേണ്ടവയെ തൽക്ഷണം അകറ്റുക.മനസ്സിന്റെ പരിശുദ്ധികാത്തിടുക.
-ജ്യോതിഷരത്നം പ്രശാന്ത് കണ്ണോം-
Astrological Adviser:8848664869
prasanthamastro.blogspot.com

Friday, 13 December 2019

മറ്റുള്ളവർക്ക് വെളിച്ചമേകാം
രാത്രിയിൽ നാം വാഹനമോടിച്ചു പോകുമ്പോൾ റോഡിന്റെ ഇരു പുറങ്ങളിലും അതിരുകൾ മനസ്സിലാക്കാൻ പൂച്ചക്കണ്ണുകൾ പോലെ തിളങ്ങുന്ന വസ്തുക്കൾ സ്ഥാപിച്ചിട്ടുണ്ട്.
അവ സ്വയം പ്രകാശിക്കുന്നില്ല.
വാഹനത്തിന്റെ ലൈറ്റ്(പ്രകാശം)  അവയിൽ തട്ടി പ്രതിഫലിക്കുന്നതാണ്.വാഹനത്തിന് പ്രാശമില്ലെംകിൽ അവ തിളങ്ങില്ല.നമ്മിൽ ജ്ഞാനത്തിന്റെ വെളിച്ചമുണ്ടെംകിൽ ചുറ്റുമുള്ളവരിലും അതിന്റെ ദീപ്തി എത്തിക്കാൻ നമുക്കു സാധിക്കും.
ജീവിതയാത്രയിൽ മറ്റുള്ളവർക്ക് വെളിച്ചമേകാൻ നമുക്കു സാധിക്കട്ടെ.
-ജ്യോതിഷരത്നം പ്രശാന്ത് കണ്ണോം-
Astrological Adviser:8848664869
prasanthamastro.blogspot.com

Thursday, 12 December 2019

ഗുളികൻ ലഗ്നത്തോടൊപ്പം
ജ്യോതിഷത്തിലെ അദൃശ്യ ഉപഗ്രഹമായി 
കാണപ്പെടുന്നവയിൽ കൊടുംപാപിയായും സംഹാരകാരകനുമായും അറിയപ്പെടുന്നു
ഗുളികൻ.ധൂമരൂപിയായ ഗുളികൻ പകലും രാത്രിയുമായി രണ്ടു തവണ ഉദിക്കുന്നു.
ഫലപ്രവചനത്തിൽ പ്രധാന സ്ഥാനം വഹിക്കുന്ന ഗുളികൻ മന്ദപുത്രനായ മാന്ദിയായി അറിയപ്പെടുന്നു.
ഒന്നാം ഭാവത്തില്‍ നിന്നാല്‍ ക്രൂരത, കപടത, നിരീശ്വരത്വം, കലഹസ്വഭാവം, പാപപൂര്‍ണ്ണമായ ദൃഷ്ടി,സന്താന അഭാവം, അല്പായുസ്സ് എന്നീ ഫലങ്ങൾ പറയുന്നുവെംകിലും ലഗ്നത്തോടൊപ്പം തനിച്ചു നിൽക്കുന്ന ഗുളികൻ
രാജയോഗം നൽകുമെന്ന അഭിപ്രായവും നിലനിൽക്കുന്നു.ശിവ ഉപാസനയിലൂടെ ഗുളികപ്രീതി വരുത്താം.
-ജ്യോതിഷരത്നം പ്രശാന്ത് കണ്ണോം-
Astrological Adviser:8848664869
prasanthamastro.blogspot.com

Wednesday, 11 December 2019

നാമ രൂപരഹിതമീ ശക്തി
സകല ചരാചരങ്ങളിലും പ്രപഞ്ച ശക്തി തരംഗരൂപിയായി കുടികൊള്ളുന്നു.
ശാസ്ത്രീയമായി പറഞ്ഞാൽ ഒരു ഊർജ്ജം പ്രസരിക്കുന്നു.ഈ ഊർജ്ജത്തെ ദൈവകണമായി ഒരു വിഭാഗം വിശ്വസിക്കുന്നു.മറ്റൊരു വിഭാഗം യുക്തിയുടെ അടിസ്ഥാനത്തിൽ വിലയിരുത്തുന്നു. ഏത് രീതിയിലായാലും നമ്മുടെ ചിന്താശേഷിക്കും നിയന്ത്രണത്തിനും അതീതമായ കാര്യങ്ങൾ പ്രകൃതിയിൽ ഓരോ നിമിഷവും നടക്കുന്നു.
പണത്തിനും അധികാരത്തിനും നിയന്ത്രിക്കാനാവാത്ത ഒരു ശക്തി വിശേഷം ഉണ്ട് എന്ന് നാം അംഗീകരിക്കുന്നു.
അത് കല്ലിലും മുള്ളിലും തൂണിലും തുരുമ്പിലും പ്രസരിക്കുന്നു.
ഇഷ്ടമുള്ള പേർ ചൊല്ലി വിളിക്കാം കാരണം ഈ ശക്തിക്ക് മതം ജാതി വർഗ്ഗ വർണ്ണ വ്യത്യാസമില്ല നാമമില്ല രൂപമില്ല.ഈ പ്രപഞ്ച ശക്തിയെ നമിക്കാം.
-ജ്യോതിഷരത്നം പ്രശാന്ത് കണ്ണോം-
Astrological Adviser:8848664869


Tuesday, 10 December 2019

ക്ഷമയിൽ വിജയമുണ്ട്
ഉദ്ധിഷ്ട കാര്യസാദ്ധ്യത്തിനായി ക്ഷമയോടെ പ്രതീക്ഷയോടെ കാത്തിരിക്കുക.എല്ലാ ദിവസവും  നാം ആഗ്രഹിക്കുന്ന കാര്യം നടന്നതായി സംകൽപം ചെയ്യുക. ഇഷ്ട ദേവനോട് ഉള്ളറിഞ്ഞ് പ്രാർത്ഥിക്കുക.നല്ലകാര്യമാണെംകിൽ അത് നടന്നിരിക്കും.ക്ഷമ വിജയമേകും.
-ജ്യോതിഷരത്നം പ്രശാന്ത് കണ്ണോം-
Astrological Adviser:8848664869


Monday, 9 December 2019

മനസ്സിന്റെ ഭാരം ഇറക്കി വെക്കാം
സംകടങ്ങൾ പ്രശ്നങ്ങൾ മനസ്സിൽ മൂടിവെക്കരുത്.അടുപ്പമുള്ളവരോട് തുറന്ന്പറയണം.അങ്ങിനേയൊരാളില്ലെംകിൽ വിശ്വാസമുള്ള ഈശ്വരനോട് എല്ലാം ഏറ്റു പറയുക.മനസ്സിന്റെ ഭാരം ഇറക്കി വെക്കുക.പരിഹാരമില്ലാത്ത പ്രശ്നങ്ങളില്ല.അസാധ്യമായി ഒന്നുമില്ല.ഉറച്ച വിശ്വാസം വേണം.നല്ല ചിന്തകൾ കൊണ്ട് വിശ്വാസത്തെ ഉറപ്പിക്കുക.വിജയം സുനിശ്ചിതം.
-ജ്യോതിഷരത്നം പ്രശാന്ത് കണ്ണോം-
Astrological Adviser:8848664869

Sunday, 8 December 2019

എടുത്തു ചാട്ടം വേണ്ട.
എടുത്തു ചാട്ടം നഷ്ടങ്ങളുണ്ടാക്കും.
അഹംകാരത്താൽ നാം ചെയ്യുന്ന അത്തരം പ്രവൃത്തികൾ ധനനഷ്ടവും മാന നഷ്ടവും ഉണ്ടാക്കിയേക്കാം. വ്യാഴം പിഴയുള്ളവർ പ്രത്യേകിച്ചും ഈ ഒരു വർഷക്കാലം സൂക്ഷിക്കുന്നത് ഉത്തമം.പ്രതീക്ഷിക്കാതെ ചില നഷ്ടങ്ങളിൽ പെട്ടു പോയേക്കാം.മഹാവിഷ്ണു ഉപാസനയും ഓം നമോ നാരായണായ: ജപവും 
വ്യാഴപ്രീതി നേടാൻ ഉത്തമം.
-ജ്യോതിഷരത്നം പ്രശാന്ത് കണ്ണോം-
Astrological Adviser:8848664869

Saturday, 7 December 2019

ഉദ്ദിഷ്ടകാര്യലബ്ധിക്ക് ഈശ്വര പ്രാർത്ഥന
വിശ്വാസികൾ ഉദ്ദിഷ്ട കാര്യലബ്ധിക്കായ് നേർച്ചവഴിപാടുകൾ മുൻകൂട്ടി പ്രാർത്ഥിച്ചു വെക്കുകയും പിന്നീട് അവ നടത്താതിരിക്കാതെയും വന്നാൽ ദേവകോപം ഫലം എന്നറിയുക. പ്രശ്നക്രിയകളിൽ ഇത്തരം കാര്യങ്ങളാൽ ബുദ്ധിമുട്ടനുഭവിക്കുന്ന ധാരാളം ആളുകൾക്ക് പരിഹാരങ്ങൾ നിർദ്ദേശിക്കേണ്ടി വരാറുണ്ട്.ഇന്നത് നടന്നാൽ ഇന്ന നേർച്ചവഴിപാട് ചെയ്യാം എന്ന് മുൻകൂർ ജാമ്യം ഈശ്വരനിൽ നിന്നും എടുക്കാതെ ദേവാലയങ്ങളിൽ നേർച്ചവഴിപാട് നടത്തിയതിനു ശേഷം ഉദ്ദിഷ്ട കാര്യങ്ങൾ പ്രാർത്ഥിക്കുന്നത് ഉത്തമം .എല്ലാമറിയുന്ന ഈശ്വരൻ നമ്മെ കൈപിടിച്ചു നടത്തുമ്പോൾ എന്തിന് ഭയം.
-ജ്യോതിഷരത്നം പ്രശാന്ത് കണ്ണോം-
Astrological Adviser:8848664869

Friday, 6 December 2019

രോഗ മുക്തി നേടാം
നമുക്കുണ്ടാവുന്ന രോഗങ്ങൾക്ക് ജന്മാന്തര പാപബന്ധങ്ങളുണ്ടെന്ന് ആചാര്യമതം.ഒരു വ്യക്തിയുടെ ജാതകത്തിലെ ആറാംഭാവവുമായി ബന്ധപ്പെട്ടാണ് രോഗ വിഷയങ്ങൾ വിശകലനം ചെയ്യുന്നത്.ആറാം ഭാവാധിപൻ ആറിൽ നിൽക്കുന്ന ഗ്രഹങ്ങൾ ഈ ഭാവത്തിലേക്ക് വീക്ഷിക്കുന്ന ഗ്രഹങ്ങൾ എന്നിവയെല്ലാം രോഗ നിർണ്ണയത്തിലും രോഗ ചികിൽസയിലും ജ്യോതിഷത്തിൽ മുഖ്യ പംകു വഹിക്കുന്നു.വിശ്വാസികൾക്ക് ഔഷധത്തോടൊപ്പം ദാന ജപ ഹോമ അർച്ചനകളിലൂടെ രോഗമുക്തി സാദ്ധ്യമാകുമെന്നും ആചാര്യമതം.
-ജ്യോതിഷരത്നം പ്രശാന്ത് കണ്ണോം-
Astrological Adviser: 8848664869

Thursday, 5 December 2019

ഭവന നിർമ്മാണത്തിന് ഉത്തമ ഭൂമി
വടക്കുകിഴക്കു ഭാഗം താഴ്ന്ന ഭൂമി ഭവന നിർമ്മാണത്തിന്  ഉത്തമമാകുന്നു.
ഇങ്ങിനേയുള്ള ഭവനത്തിൽ അനേകവർഷം സുഖ സമൃദ്ധിയോടെ ജീവിക്കാം എന്ന് ആചാര്യമതം.പരിസരത്ത് ജലാശയവും ഉത്തമവൃക്ഷങ്ങളും നല്ല വഴിയും ഉണ്ടാകുന്നത് ഐശ്വര്യം വർദ്ധിപ്പിക്കും എന്നറിയുക.
ഇങ്ങിനെ കാഴ്ചക്ക് ഭംഗിയും സംതൃപ്തിയും നൽകുന്ന ഭൂമിയത്രേ ഉത്തമ ഭൂമി.
-ജ്യോതിഷരത്നം പ്രശാന്ത് കണ്ണോം-
Astrological Adviser:8848664869

Wednesday, 4 December 2019

ആത്മപ്രശംസ നടത്താറുണ്ടോ..?
അമിതമായ ആത്മ പ്രശംസ ശ്രോതാക്കൾക്ക് അരോചകമാകുമെന്നറിയുക.ആത്മ വിശ്വാസം നല്ലതാണ്.എന്നാൽ ആത്മ പ്രശംസ വിപരീത ഫലം ചെയ്യും.നമ്മുടെ നല്ല പ്രവൃത്തിയിൽ മറ്റുള്ളവർ പ്രശംസിച്ചേക്കാം.എന്നാൽ 
പ്രശംസ പിടിച്ചു പറ്റാനായി മാത്രം പ്രവർത്തിക്കാതിരിക്കുക.നന്മചെയ്യുക വിനയം വിടാതിരിക്കുക.വിജയം തേടിവരും.
-ജ്യോതിഷരത്നം പ്രശാന്ത് കണ്ണോം-
Astrological Adviser:8848664869
ധനം വല്ലാതെ ചിലവാകുന്നുവോ..?
ധനകാരകനായ വ്യാഴവും  രണ്ടും പതിനൊന്നും ഭാവങ്ങളുമാണ് ജാതകത്തില്‍ പ്രധാനമായും  ധനവുമായി ബന്ധപ്പെട്ടു കിടക്കുന്നത്.പന്ത്രണ്ടാം ഭാവവുമായി ഇവയ്ക്ക് വല്ലരീതിയിലും ബന്ധമുണ്ടെംകിൽ  ചെലവു കൂടും വരവു കുറയും.ജാതകത്തില്‍ രണ്ടാം ഭാവാധിപൻ പന്ത്രണ്ടിലോ പന്ത്രണ്ടാം ഭാവാധിപന്‍ രണ്ടിലോ പതിനൊന്നാം ഭാവാധിപന്‍ പന്ത്രണ്ടിലോ  പന്ത്രണ്ടാം ഭാവാധിപന്‍ പതിനൊന്നിലോ നിൽക്കുകയോ വീക്ഷിക്കുകയോ  വ്യാഴം അനുകൂലഭാവത്തിൽ നിൽക്കാതേയും    വന്നാല്‍ കൈയില്‍ ധനം നില്‍ക്കാന്‍ പ്രയാസമായിരിക്കും.ദൈവജ്ഞനെ കൊണ്ട് ജാതകപരിശോധന ചെയ്ത് ആർക്കെംകിലും ഈ യോഗം കാണുന്നുവെംകിൽ പരിഹാരം ചെയ്യേണ്ടതും ധനം ശ്രദ്ധാപൂർവ്വം കൈകാര്യം ചെയ്യേണ്ടതുമാണ്.
-ജ്യോതിഷരത്നം പ്രശാന്ത് കണ്ണോം-
Adtrological Adviser:8848664869

Monday, 2 December 2019

ശരീരത്തെ പരിശുദ്ധമായി സൂക്ഷിക്കാം

ശരീരത്തെ പരിശുദ്ധമായി സൂക്ഷിക്കാം
നമ്മുടെ ഒരു സത്കാര്യത്തിനായി തീവ്രമായി ആഗ്രഹിച്ച് പ്രാർത്ഥിച്ചാൽ അത് നടപ്പാകും .
മനസ്സ് നിഷ്കളംകമായിരിക്കണം ഉദ്ദേശ ശുദ്ധിയുണ്ടായിരിക്കണം.ദൈവത്തോട് നമ്മുടെ കാര്യം ബോധ്യപ്പെടുത്താൻ ഒരു മദ്ധ്യവർത്തിയുടെ ആവശ്യമില്ല എന്നറിയുക .
ഈശ്വരൻ നമ്മിൽ കുടിയിരുന്ന് നമ്മെ നയിക്കുന്നു.ദേവാലയം പോലെ പരിശുദ്ധമായി നമ്മുടെ ശരീരത്തെ സൂക്ഷിക്കാം.
-ജ്യോതിഷരത്നം പ്രശാന്ത് കണ്ണോം-
Astrological Adviser:8848664869
NB:സാധനാ ക്ളാസ്സും രത്നോപദേശവും പ്രഭാഷണങ്ങളും ഞായറാഴ്ചകളിലേക്ക് മാത്രം ബുക്ക് ചെയ്യുക 8848664869

Sunday, 1 December 2019

പ്രാർത്ഥനയിൽ പംകുചേരാം

പ്രാർത്ഥനയിൽ പംകുചേരാം
പ്രാർത്ഥന നമ്മളിൽ പ്രതീക്ഷയേകുന്നു.
പ്രാർത്ഥനകളിലൂടെ അത്ഭുതങ്ങൾ നടക്കുന്നു. എല്ലാം ഓരൊ വ്യക്തികളുടേയും ഉദ്ദേശശുദ്ധിക്കനുസരിച്ചുനടക്കും.   കുടുംബത്തിന്റെ സമൂഹത്തിന്റെ കൂട്ടായപ്രാർത്ഥനകൾക്ക് ശക്‌‌‌തി  ഏറും.ഐക്യമത്യം മഹാബലം എന്ന ചൊല്ല് കർമ്മമേഖലയിലും സേവനകർമ്മങ്ങളിലും ഈശ്വരപ്രാർത്ഥനകളിലും ഒരുപോലെ ബാധകമാണ്.മാനസീക പിരിമുറുക്കം പ്രർത്ഥനയിലൂടെ കുറക്കാം.തന്നെ രക്ഷിക്കുന്നഒരുമഹാശക്തിതന്നോടൊപ്പമുണ്ടെന്ന ഉറച്ച വിശ്വാസമാണ് പ്രാർത്ഥനക്ക് കരുത്തേകുക.പ്രാർത്ഥിക്കുന്ന കുട്ടികൾ വിജയത്തിലേക്ക് നീങ്ങും.വിദ്യാലയങ്ങളിൽ ഓരോ അദ്ധ്യയന ദിവസവും ആരംഭിക്കുന്നത്ഈശ്വരപ്രാർത്ഥനയോടെയാണ്.എല്ലാ ചടങ്ങുകളുടേയും തുടക്കം പ്രാർത്ഥനയാണ്.കുട്ടികളെ ഭവനങ്ങളിൽ രണ്ടു നേരങ്ങളിൽ പ്രാർത്ഥിക്കാൻ ശീലിപ്പിക്കണം.പ്രാർത്ഥനവിജയമേകും.നമ്മുക്കും പ്രാർത്ഥനയിൽ പംകുചേരാം.
-ജ്യോതിഷരത്നം പ്രശാന്ത് കണ്ണോം-
Astrological Adviser:8848664869
വിശ്വസിക്കുന്നവർക്ക് അനുഭവം ഗുരു
ജാതകത്തില്‍ ശുക്രനോ ഏഴാം ഭാവാധിപനോ രാഹു ബന്ധം വരുന്നത് വിവാഹ കാലതാമസത്തിനും ദാമ്പത്യ  വിഷമതകള്‍ക്കും കാരണമായെന്ന് വരാം, അങ്ങിനെയുള്ള ഗ്രഹനിലയില്‍ ജനിച്ചവര്‍ നാഗ ദേവതകളെ പ്രീതിപ്പെടുത്തണം.രാഹുര്‍ ദശയും അപഹാരവും അനുഭവിക്കുന്നവരും നിര്‍ബന്ധമായും നാഗപ്രീതി വരുത്തണം.വിശ്വസിക്കുന്നവർക്ക് അനുഭവം ഗുരു.
-ജ്യോതിഷരത്നം പ്രശാന്ത് കണ്ണോം-
Astrological Adviser:8848664869