നാമ രൂപരഹിതമീ ശക്തി
സകല ചരാചരങ്ങളിലും പ്രപഞ്ച ശക്തി തരംഗരൂപിയായി കുടികൊള്ളുന്നു.
ശാസ്ത്രീയമായി പറഞ്ഞാൽ ഒരു ഊർജ്ജം പ്രസരിക്കുന്നു.ഈ ഊർജ്ജത്തെ ദൈവകണമായി ഒരു വിഭാഗം വിശ്വസിക്കുന്നു.മറ്റൊരു വിഭാഗം യുക്തിയുടെ അടിസ്ഥാനത്തിൽ വിലയിരുത്തുന്നു. ഏത് രീതിയിലായാലും നമ്മുടെ ചിന്താശേഷിക്കും നിയന്ത്രണത്തിനും അതീതമായ കാര്യങ്ങൾ പ്രകൃതിയിൽ ഓരോ നിമിഷവും നടക്കുന്നു.
പണത്തിനും അധികാരത്തിനും നിയന്ത്രിക്കാനാവാത്ത ഒരു ശക്തി വിശേഷം ഉണ്ട് എന്ന് നാം അംഗീകരിക്കുന്നു.
അത് കല്ലിലും മുള്ളിലും തൂണിലും തുരുമ്പിലും പ്രസരിക്കുന്നു.
ഇഷ്ടമുള്ള പേർ ചൊല്ലി വിളിക്കാം കാരണം ഈ ശക്തിക്ക് മതം ജാതി വർഗ്ഗ വർണ്ണ വ്യത്യാസമില്ല നാമമില്ല രൂപമില്ല.ഈ പ്രപഞ്ച ശക്തിയെ നമിക്കാം.
-ജ്യോതിഷരത്നം പ്രശാന്ത് കണ്ണോം-
Astrological Adviser:8848664869
No comments:
Post a Comment