പ്രാർത്ഥനയിൽ പംകുചേരാം
പ്രാർത്ഥന നമ്മളിൽ പ്രതീക്ഷയേകുന്നു.
പ്രാർത്ഥനകളിലൂടെ അത്ഭുതങ്ങൾ നടക്കുന്നു. എല്ലാം ഓരൊ വ്യക്തികളുടേയും ഉദ്ദേശശുദ്ധിക്കനുസരിച്ചുനടക്കും. കുടുംബത്തിന്റെ സമൂഹത്തിന്റെ കൂട്ടായപ്രാർത്ഥനകൾക്ക് ശക്‌തി ഏറും.ഐക്യമത്യം മഹാബലം എന്ന ചൊല്ല് കർമ്മമേഖലയിലും സേവനകർമ്മങ്ങളിലും ഈശ്വരപ്രാർത്ഥനകളിലും ഒരുപോലെ ബാധകമാണ്.മാനസീക പിരിമുറുക്കം പ്രർത്ഥനയിലൂടെ കുറക്കാം.തന്നെ രക്ഷിക്കുന്നഒരുമഹാശക്തിതന്നോടൊപ്പമുണ്ടെന്ന ഉറച്ച വിശ്വാസമാണ് പ്രാർത്ഥനക്ക് കരുത്തേകുക.പ്രാർത്ഥിക്കുന്ന കുട്ടികൾ വിജയത്തിലേക്ക് നീങ്ങും.വിദ്യാലയങ്ങളിൽ ഓരോ അദ്ധ്യയന ദിവസവും ആരംഭിക്കുന്നത്ഈശ്വരപ്രാർത്ഥനയോടെയാണ്.എല്ലാ ചടങ്ങുകളുടേയും തുടക്കം പ്രാർത്ഥനയാണ്.കുട്ടികളെ ഭവനങ്ങളിൽ രണ്ടു നേരങ്ങളിൽ പ്രാർത്ഥിക്കാൻ ശീലിപ്പിക്കണം.പ്രാർത്ഥനവിജയമേകും.നമ്മുക്കും പ്രാർത്ഥനയിൽ പംകുചേരാം.
-ജ്യോതിഷരത്നം പ്രശാന്ത് കണ്ണോം-
Astrological Adviser:8848664869
No comments:
Post a Comment