ധനം വല്ലാതെ ചിലവാകുന്നുവോ..?
ധനകാരകനായ വ്യാഴവും രണ്ടും പതിനൊന്നും ഭാവങ്ങളുമാണ് ജാതകത്തില്‍ പ്രധാനമായും ധനവുമായി ബന്ധപ്പെട്ടു കിടക്കുന്നത്.പന്ത്രണ്ടാം ഭാവവുമായി ഇവയ്ക്ക് വല്ലരീതിയിലും ബന്ധമുണ്ടെംകിൽ ചെലവു കൂടും വരവു കുറയും.ജാതകത്തില്‍ രണ്ടാം ഭാവാധിപൻ പന്ത്രണ്ടിലോ പന്ത്രണ്ടാം ഭാവാധിപന്‍ രണ്ടിലോ പതിനൊന്നാം ഭാവാധിപന്‍ പന്ത്രണ്ടിലോ പന്ത്രണ്ടാം ഭാവാധിപന്‍ പതിനൊന്നിലോ നിൽക്കുകയോ വീക്ഷിക്കുകയോ വ്യാഴം അനുകൂലഭാവത്തിൽ നിൽക്കാതേയും വന്നാല്‍ കൈയില്‍ ധനം നില്‍ക്കാന്‍ പ്രയാസമായിരിക്കും.ദൈവജ്ഞനെ കൊണ്ട് ജാതകപരിശോധന ചെയ്ത് ആർക്കെംകിലും ഈ യോഗം കാണുന്നുവെംകിൽ പരിഹാരം ചെയ്യേണ്ടതും ധനം ശ്രദ്ധാപൂർവ്വം കൈകാര്യം ചെയ്യേണ്ടതുമാണ്.
-ജ്യോതിഷരത്നം പ്രശാന്ത് കണ്ണോം-
Adtrological Adviser:8848664869
No comments:
Post a Comment