Monday, 30 March 2020

നാം ജാഗ്രത കുറക്കരുത്.

നമ്മെ മഹാമാരിയിൽ നിന്നും രക്ഷിക്കാൻ ആരോഗ്യ പ്രവർത്തകരും പോലീസ് ഡിപ്പാർട്ട്മെന്റും മറ്റു സന്നദ്ധ പ്രവർത്തകരും രാവും പകലുമില്ലാതെ പ്രവർത്തിക്കുകയാണ്.
അവരുടെ നിർദ്ദേശങ്ങൾ പാലിച്ച് പുറത്തിറങ്ങി നടക്കാതെ അടങ്ങിയിരിക്കുക എന്നത് മാത്രമാണ് ഇപ്പോൾ മറ്റുള്ളവർ ചെയ്യേണ്ടത്.
നമുക്കതിന് സാധിക്കണം.നാം സർക്കാരിനൊപ്പം നിൽക്കണം. കോളറയെ തുരത്തിയതു പോലെ കൊറോണയെയും നമുക്കു കീഴടക്കണം.പ്രതിരോധ മരുന്നു കണ്ടു പിടിക്കാനായി ലോകത്തിന്റെ പല കോണിലും ആയിരക്കണക്കിനു വിദഗ്ദർ അശ്രാന്ത പരിശ്രമത്തിലാണ്. അതു വിജയം കാണും. നാം ജാഗ്രത കുറക്കരുത്.സമ്പൂർണ്ണ ശുചിത്വം കൂടിയേ തീരു.നെഞ്ചു പൊട്ടി പ്രകൃതി മാതാവോട് പ്രാർത്ഥിക്കണം. മഹാമാരി നീങ്ങും.
അതുവരെ പുറത്തിറങ്ങാതെ സർക്കാർ നിർദ്ദേശം പാലിച്ച് അടങ്ങി ഒതുങ്ങി കഴിയാം.
ഭീതി കളയാം.ജാഗ്രത പാലിക്കാം.
-ജ്യോതിഷരത്നം പ്രശാന്ത് കണ്ണോം-
Astrological Adviser:8848664869
prasanthamastro.blogspot.com

Saturday, 28 March 2020

എന്തിനു പേടി..? തിരിച്ചു പിടിക്കാം നമുക്ക് ജീവിതം

വീട്ടിൽ തന്നെ കഴിയുമ്പോൾ അലസത ബാധിക്കാതെ ശ്രദ്ധിക്കണം.ബ്രാഹ്മമുഹൂർത്തത്തിൽ (ഉദയത്തിന് രണ്ടുനാഴിക(48 മിനിറ്റ്) മുമ്പ് ) തന്നെ ഉണർന്നെണീക്കണം.പ്രാഥമിക കാര്യങ്ങൾ നിർവ്വഹിച്ചു കഴിഞ്ഞ ശേഷം യോഗയോ വീട്ടിൽ ചെയ്യാവുന്ന ലളിതമായ
വ്യായാമ മുറകളോ പരിശീലിക്കുക.വ്യക്തി സാധനകൾ ചെയ്യുക.നന്നായി പ്രാർത്ഥിക്കുക. മിതമായ ആഹാരം ശീലിക്കുക.പകൽ കിടന്നുറങ്ങാതിരിക്കുക. വീടും പരിസരവും ശുചിയാക്കുക.അടുക്കള കൃഷി ചെയ്യുക
കരകൗശലങ്ങൾ നിർമ്മിക്കുക. ധാരാളം വായിക്കുക.കണ്ണിന് ആയാസം കൂട്ടാതിരിക്കാൻ മൊബൈൽ ,ടി.വി കാഴ്ചകൾ പരിമിതപ്പെടുത്തുക.ദിനപത്രം,നല്ല പുസ്തകങ്ങൾ എന്നിവ വായിക്കാൻ കുട്ടികളെ പരിശീലിപ്പിക്കുക.പരദൂഷണങ്ങളും വഴക്കുകളും ഒഴിവാക്കുക.മഹാമാരിയെ ചെറുക്കാനുള്ള ആരോഗ്യ പ്രവർത്തകരുടെ
നിർദ്ദേശം കൃത്യമായി പാലിക്കുക.അലസതയെയും മഹാമാരിയേയും നമ്മുടെ ജീവിതത്തിൽ നിന്നും അകറ്റി നിർത്താം.മനുഷ്യ ജന്മം വിലപ്പെട്ടതാണ്.
ഓരോ ജീവനും അമൂല്യമാണ്.എന്തിനു പേടി..?
തിരിച്ചു പിടിക്കാം നമുക്ക് ജീവിതം.ക്ഷമയോടെ
സമചിത്തതയോടെ മുന്നേറാം.
ജ്യോതിഷരത്നം പ്രശാന്ത് കണ്ണോം-
Astrological Adviser:8848664869
prasanthamastro.blogspot.com


'സാമൂഹ്യ അകലം 'സമൂഹ രക്ഷയ്ക്ക്

ഒരു രാവിന് ഒരു പകലുണ്ട്.അത് പ്രകൃതിയുടെ താളമാണ്.ഈ മഹാമാരിക്കും ഒരറുതിയുണ്ട്.
നാം മനസ്സിനെ ശക്തിപ്പെടുത്തണം.സാമൂഹ്യ അകലം എന്ന സർക്കാർ നിർദ്ദേശം സമൂഹ രക്ഷയ്ക്കു വേണ്ടിയാണ്.നാം ഒറ്റക്കെട്ടായി ചെറുത്താൽ മാത്രമെ ഈ ആസുരിക വൈറസിനെ തുരത്താനാകൂ.അവനെ അകറ്റി നിർത്താൻ ഈ അകലം പാലിച്ചേ തീരൂ.നാം ഒറ്റയ്ക്കല്ല.സർക്കാർ നമുക്കൊപ്പമുണ്ട്.
മഹാമാരിയുടെ പ്രതിരോധത്തിന് മാർഗ്ഗമൊരുക്കാൻ നാം പരിപൂർണ്ണമായി സഹകരിക്കുക.ഔഷധത്തോടൊപ്പം രോഗശമനത്തിനായി അവരവരുടെ വിശ്വാസമനുസരിച്ചുള്ള പ്രാർത്ഥനകളും ചെയ്യാം.അവനവന്റെ ഉള്ളിൽ തന്നെയാണ് പ്രപഞ്ചശക്തി കുടിയിരിക്കുന്നത്.
സർക്കാർ പ്രഖ്യാപിച്ച അടച്ചിരിക്കൽ കാലം വ്യക്തി ശുചിത്വം പാലിച്ചും സ്നേഹം പകർന്നും പരിചരിച്ചും അറിവുകൾ നേടിയും പുതിയ ശീലങ്ങളിലൂടെ കടന്നു പോകാം.ചുറ്റുമുള്ള വാർത്തകൾ കൃത്യമായ് അറിയാം ഭീതിയകറ്റാം ജാഗരൂകരാകാം.
-ജ്യോതിഷരത്നം പ്രശാന്ത് കണ്ണോം-
Astrological Adviser:8848664869
prasanthamastro.blogspot.com



Thursday, 26 March 2020

നാം അതിജീവനത്തിന്റെ വഴിയിലാണ്.


നാം അതിജീവനത്തിന്റെ വഴിയിലാണ്.ക്ഷമയും സഹനവും കൂടിയേ തീരൂ.ശീലിച്ച കാര്യങ്ങൾക്കെല്ലാം വിരാമമിട്ട് ജീവിതത്തിൽ പുതിയ പാഠങ്ങൾ ഉൾക്കൊണ്ട് മുന്നോട്ടു നീങ്ങേണ്ട കാലം.ഓരോ ജീവനും വിലപ്പെട്ടതാണ്.ഒരു ചെറിയ അശ്രദ്ധ മതി ആയിരങ്ങളിലേക്ക് മഹാമാരിയെത്താൻ.
ഓരോ വ്യക്തിയും സ്വയം മാറുക സർക്കാറിന്റേയുംആരോഗ്യപ്രവർത്തകരുടേയും നിർദ്ദേശം പാലിച്ച് പുറത്തിറങ്ങാതെ ശുചിത്വം പാലിച്ച് കഴിഞ്ഞു കൂടുക.നല്ല പുസ്തകങ്ങൾ പാരായണം ചെയ്തും കുട്ടികളെ നല്ല പാഠങ്ങൾ പഠിപ്പിച്ചും അടുക്കള ക്യഷി ചെയ്തും സ്നേഹം പകർന്നും സാധന ചെയ്തും പ്രാർത്ഥിച്ചും ഭീതി ഒഴിവാക്കി ജാഗ്രതയോടെ വർത്തിക്കുക.ഈ മഹാമാരിയെ ഭൂമണ്ഡലത്തിൽ നിന്നും ഇല്ലായ്മ ചെയ്യാൻ നമുക്കൊത്തൊരുമിച്ചു നീങ്ങാം.
-ജ്യോതിഷരത്നം പ്രശാന്ത് കണ്ണോം-
Astrological Adviser:8848664869
prasanthamastro.blogspot.com

Tuesday, 24 March 2020

അതിജാഗ്രതയുടെ ഇരുപത്തിയൊന്നു ദിനങ്ങൾ.


അതിജാഗ്രതയുടെ ഇരുപത്തിയൊന്നു ദിനങ്ങൾ.വീട്ടിലുള്ളവരുണ്ട് അന്യദേശത്തും വിദേശത്തും ജോലിയുമായി ബന്ധപ്പെട്ടും മറ്റും എത്തിപ്പെട്ടവരുണ്ട്.എവിടെയായാലും ജാഗരൂകരായി സർക്കാരിന്റേയും ആരോഗ്യ പ്രവർത്തകരുടേയും നിർദ്ദേശങ്ങൾ പാലിക്കുക.
ഓരോ ജീവനും വിലപ്പെട്ടതാണ്.ആയുസ്സും ആരോഗ്യവുമുണ്ടെംകിൽ നഷ്ടപ്പെട്ടതെന്തും തിരിച്ചുപിടിക്കാം.ഇവിടെ ഒരേ മനസ്സും കരുതലും ആവശ്യമായിരിക്കുന്നു.ഒരു വ്രതം പോലെ ഏകാഗ്രതയോടെ 21 ദിനങ്ങൾ കഴിഞ്ഞു കൂടാം.പുതിയ വിഷുപ്പുലരി മഹാമാരിയുടെ ഭീതിയില്ലാതെയാകാൻ നാം നൊന്തു പ്രാർത്ഥിക്കുക.ഉള്ളിടത്ത് അടങ്ങിയിരുന്ന് മഹാമാരിയുടെ സമൂഹ വ്യാപനത്തിന് തടയിടണം.എല്ലാ തിരക്കുകളിൽ നിന്നും താൽക്കാലികമായി ഒഴിഞ്ഞു മാറി ഭീതി ഒഴിവാക്കി മനസ്സിനെ ശാന്തമാക്കുന്ന ഒരു വ്രത കാലമായി കണ്ട് ഈ ദിനങ്ങൾ ചിലവഴിക്കാം.
ഈ മൂടിക്കെട്ടിയ കാർമേഘമകലും.
ഉദയസൂര്യന്റെ പൊൻകിരണങ്ങൾ കുടുതൽ തെളിമയോടെ നമ്മെ പുൽകും.ജീവനു വേണ്ടിയുള്ള ഈ മുന്നൊരുക്കത്തിൽ നമുക്ക് പൂർണ്ണമനസ്സോടെ സഹകരിക്കാം.
-ജ്യോതിഷരത്നം പ്രശാന്ത് കണ്ണോം-
Astrological Adviser:8848664869
prasanthamastro.blogspot.com


Monday, 23 March 2020

ആരോഗ്യം വീണ്ടെടുക്കാൻ ഇച്ഛാശക്തിയോടെ ഒരുമിക്കാം.



കുടുംബത്തോടൊപ്പം സ്നേഹ പരിചരണങ്ങളോടെ നല്ലറിവുകൾ പകർന്ന് എല്ലാ തിരക്കുകകൾക്കും താൽകാലിക വിരാമമിട്ട് അവനവന്റെ വിശ്വാസത്തിനനുസരിച്ചുള്ള പ്രാർത്ഥനകളും
നാമ ജപാദികളുമായി സഹവസിക്കാം.
മഹാമാരിയകലട്ടെ ജനങ്ങൾ ഓരോരുത്തരും
അവരവരുടെ ശുചിത്വപരിപാലനത്തിലൂടെ
നമ്മുടെ രാഷ്ട്രത്തിന്റെ ലോകത്തിന്റെ
ആരോഗ്യം വീണ്ടെടുക്കാൻ ഇച്ഛാശക്തിയോടെ
ഒരുമിക്കണം.ആരോഗ്യപ്രവർത്തകരുടെ നിർദ്ദേശം അക്ഷരംപ്രതി പാലിക്കാം.
-ജ്യോതിരത്നം പ്രശാന്ത് കണ്ണോം-
Astrological Adviser:8848664869
prasanthamastro.blogspot.com

Saturday, 21 March 2020

പരുഷമായി പെരുമാറുന്നവരോടു നാം സംയമനം പാലിക്കുക



പരുഷമായി പെരുമാറുന്നവരോടു നാം സംയമനം പാലിക്കുക സ്നേഹത്തോടെ പെരുമാറുക. അത് അവരിൽ വലിയ മാറ്റങ്ങളുണ്ടാക്കും.സ്നേഹപൂർവ്വമായ പെരുമാറ്റം വ്യക്തികളെ കുടുംബത്തെ സമൂഹത്തെ മാറ്റി മറിക്കും.നന്മ മാത്രം മനസ്സിൽ സൂക്ഷിക്കാം സ്നേഹപൂർവ്വം പെരുമാറാം.
-ജ്യോതിരത്നം പ്രശാന്ത് കണ്ണോം-
Astrological Adviser:8848664869
prasanthamastro.blogspot.com

Friday, 20 March 2020

ഒത്തൊരുമിച്ചു മുന്നേറാം.



കൈകാലുകളിലും ദേഹത്തും പുരളുന്ന അഴുക്കും വിസർജ്ജ്യങ്ങളും ശാരീരിക മാലിന്യങ്ങളാണ്.ഇവയിലുള്ള രോഗാണുക്കളെ
സോപ്പുപയോഗിച്ച് നന്നായി കഴുകി കളയാം.
രോഗമുക്തിക്ക് ഇത് അത്യാവശ്യമാണ്.
ഒപ്പം നമ്മിലെ മനോമാലിന്യങ്ങൾ നാമജപ സാധനയിലൂടേയും കഴുകി കളയാം.പരസ്പരം ആശ്വസിപ്പിക്കാം സ്നേഹം പകരാം.അപ്പോൾ നാം പൂർണ്ണ ആരോഗ്യമുള്ളവരാകും.സർക്കാർ നിർദ്ദേശങ്ങൾ അനുസരിക്കാം.
ഒത്തൊരുമിച്ചു മുന്നേറാം.
-ജ്യോതിഷരത്നം പ്രശാന്ത് കണ്ണോം-
Astrological Adviser:8848664869
prasanthamastro.blogspot.com

ആരോഗ്യ പൂർണ്ണമായ ശരീരം നമുക്കു വേണം.



നഷ്ടപ്പെട്ട ധനവും സ്വർണ്ണവും മറ്റു വസ്തുക്കളും നമുക്ക് തിരിച്ചു പിടിക്കാം.എന്നാൽ ശരീരം നഷ്ടപ്പെട്ടാൽ
പിന്നെ ഒരിക്കലും ഒരു തിരിച്ചെടുക്കലില്ല
അത് എന്നന്നേക്കുമായി നഷ്ടപ്പെട്ടതു തന്നെ.
ആരോഗ്യ പൂർണ്ണമായ ശരീരം നമുക്കു വേണം.അതിനായ് ജാഗ്രതയോടെ പ്രവർത്തിക്കാം.നമ്മുടെ കുട്ടികളിലും
നല്ല ശീലം വളർത്തണം.വ്യക്തി സാധനയിലൂടെയും ശുചിത്വത്തിലൂടെയും കുടുംബത്തേയും സമൂഹത്തേയും രാജ്യത്തേയും ലോകത്തേയും കാത്തു രക്ഷിക്കാം.
-ജ്യോതിഷരത്നം പ്രശാന്ത് കണ്ണോം-
Astrological Adviser:8848664869
prasanthamastro.blogspot.com

Tuesday, 17 March 2020

പ്രാർത്ഥിക്കാൻ പുറത്തെ ദേവാലയം തേടി പോകേണ്ടതില്ല.



ഹൃദയംദേവാലയം.ഹൃദയശ്രീകോവിലിൽ ഈശ്വരനുണ്ട്.ഈ പ്രത്യേക സാഹചര്യത്തിൽ പ്രാർത്ഥിക്കാൻ പുറത്തെ ദേവാലയം തേടി പോകേണ്ടതില്ല.നമ്മുടേയും ബന്ധുമിത്രാദികളുടേയും ആരോഗ്യം പരിരക്ഷിക്കാൻ ആരോഗ്യ വകുപ്പിന്റെ നിർദ്ദേശങ്ങൾ പാലിക്കുക.
വ്യക്തി ശുചിത്വവും സാധനയുടെ ഭാഗമാണ്.
ആശ്വാസ വാക്കുകളേകുക. ഭീതി പരത്താതിരിക്കുക.ജാഗ്രത പാലിക്കുക.
ലോക ശാന്തിക്കായി പ്രാർത്ഥിക്കാം.
-ജ്യോതിഷരത്നം പ്രശാന്ത് കണ്ണോം-
Astrological Adviser:8848664869
prasanthamastro.blogspot.com

Saturday, 14 March 2020

മനസ്സിനെ നിയന്ത്രിക്കാൻ പരിശീലനം ആവശ്യമാണ്.

മനസ്സിനെ നിയന്ത്രിച്ചു നിർത്തുന്ന  വർക്ക്ജീവിതവിജയംനേടാം.അതിനുള്ളപരിശീലനമാണ്  'സാധന'. ബ്രാഹ്മമുഹൂർത്തത്തിൽ ഉണർന്നെഴുന്നേറ്റ് ദേഹശുദ്ധി വരുത്തിഇഷ്ടദേവതയെ ഉപാസിച്ച് സേവനമനോഭാവത്തോടെഅവരവരുടെനിത്യകർമ്മങ്ങൾഅനുഷ്ഠിക്കണം.മനസ്സിനെനിയന്ത്രിക്കാൻപരിശീലനംആവശ്യമാണ്.പുറത്തുകാണുന്നസന്തോഷപ്രകടനങ്ങൾ മനസ്സിനുള്ളിലില്ലെംകിൽ അത് യാഥാർത്ഥമല്ല.ആനന്ദപൂർണ്ണമായ മനസ്സുള്ളഒരുവന്എല്ലാപ്രശ്നങ്ങളേയുംനേരിടാനുള്ളകരുത്തുണ്ടാകും.ആധിവ്യാധികൾഅവനെബാധിക്കില്ല.'നാമജപസാധന'മനസ്സിനെആനന്ദപൂർണ്ണമാക്കും.നമുക്ക്മഹാപ്രളയവുംമഹാമാരിയുംഅതിജീവിക്കാനുള്ള മനക്കരുത്താർജ്ജിക്കാം.
-ജ്യോതിഷരത്നം പ്രശാന്ത് കണ്ണോം-
Astrological Adviser:8848664869
prasanthamastro.blogspot.com

Friday, 13 March 2020

ശരീരത്തെ പരിശുദ്ധമായി സംരക്ഷിക്കാം



ആധികളും വ്യാധികളും ബാധിക്കുന്ന ശരീരത്തെ പരമാത്മ ചൈതന്യം കുടിയിരിക്കുന്ന ക്ഷേത്രമായി കണ്ട് പരിശുദ്ധമായി സംരക്ഷിക്കാൻ
ആചാര്യന്മാർ നിഷ്കർഷിച്ചിരുന്നു.നമ്മുടെ കർമ്മ പൂർത്തീകരണത്തിന് ആരോഗ്യ പൂർണ്ണമായ ശരീരം കൂടിയേ തീരൂ.
അതിനാൽ ശരീരത്തെ ദുഷിപ്പിക്കുന്ന പദാർത്ഥങ്ങൾ വർജ്ജിക്കുക.
വ്യക്തിശുചിത്വം ശീലിക്കുക.ആഹാരത്തിൽ മിതത്വം പുലർത്തുക.രോഗത്തെ ചെറുക്കാൻ ആവശ്യമായ ഔഷധം സേവിക്കുക.
അത്മവിശ്വാസം വളർത്തുക.നന്നായി പ്രാർത്ഥിക്കുക.
-ജ്യോതിഷരത്നം പ്രശാന്ത് കണ്ണോം-
Astrological Adviser:8848664869
prasanthamastro.blogspot.com

Wednesday, 11 March 2020

ലോക ശാന്തിക്കായ് ഒന്നിക്കാം.



വ്യക്തി ശുചിത്വം ഒരു പരിധിവരെ രോഗങ്ങളെ നിയന്ത്രിച്ചു നിർത്തും.ആശ്വാസം നൽകുന്ന വാക്കുകളും സ്നേഹ പരിചരണവും ശുശ്രൂഷയും ഉള്ളു തൊട്ടപ്രാർത്ഥനയും അനിവാര്യമാണ്.
ആരോഗ്യ പ്രവർത്തകർക്കൊപ്പം ചേരാം ലോക ശാന്തിക്കായ് ഒന്നിക്കാം.
-ജ്യോതിഷരത്നം പ്രശാന്ത് കണ്ണോം-
Astrological Adviser:8848664869
prasanthamastro.blogspot.com

Tuesday, 10 March 2020

മാനസീക ധൈര്യം മറ്റുള്ളവരിലേക്കും പകരാം.



നന്നായിപ്രാർത്ഥിക്കുക.
ആത്മവിശ്വാസത്തോടെ മുന്നേറുക.
സകല ദുരിതങ്ങളേയും ആറ്റാൻ
ഇച്ഛാശക്തി കൊണ്ടു സാധിക്കും.മാനസീക ധൈര്യം മറ്റുള്ളവരിലേക്കും പകരാം.നല്ല മനസ്സോടെപ്രവർത്തിക്കാം.ഇന്നത്തെ സാഹചര്യം മാറും.ലോകത്ത് ശാന്തിയും സമാധാനവും തിരികെ വരും.
-ജ്യോതിഷരത്നം പ്രശാന്ത് കണ്ണോം-
Astrological Adviser:8848664869
prasanthamastro.blogspot.com

Monday, 9 March 2020

തെറ്റുകൾ ചൂണ്ടിക്കാണിക്കണം.



കുടുബംഗങ്ങളുടെയോ സുഹൃത്തുക്കളുടേയോ ചില വാക്കുകളിൽ പ്രവർത്തികളിൽ ചിലപ്പോൾ നമുക്ക് ശാസിക്കേണ്ടിയോ ഉപദേശിക്കേണ്ടിയോ വന്നേക്കാം.അത് അവരുടെ നന്മയ്ക്ക് വേണ്ടിയാണെംകിൽ മനപ്രയാസത്തിന്റെ ആവശ്യമില്ല.അവർ ഉപദേശം സ്വീകരിച്ചേക്കാം
ചിലർക്ക് വെറുപ്പ് തോന്നിയേക്കാം ശാപ വാക്കുകൾ ചൊരിഞ്ഞേക്കാം.
ഈശ്വരമാർഗ്ഗത്തിൽ ചരിക്കുന്നവരെ ഇതൊന്നും ബാധിക്കില്ല.നന്മ മാത്രമാണ് ഇവരുടെ ലക്ഷ്യം.തെറ്റുകൾ ചൂണ്ടിക്കാണിക്കുകയും നേർവഴി കാണിക്കുകയും വേണം.
-ജ്യോതിഷരത്നം പ്രശാന്ത് കണ്ണോം-
Astrological Adviser:8848664869
prasanthamastro.blogspot.com

Sunday, 8 March 2020

എല്ലാം മറന്ന് പരസ്പരം സ്നേഹിക്കാം.



ഭൂമിയും സൂര്യനുമുൾപ്പെടെയുള്ള എല്ലാ   ഗ്രഹങ്ങളും നക്ഷത്രങ്ങളും ഈ പ്രപഞ്ചം മുഴുവനും ഒരു ആകർഷണ ശക്തിയാൽ ബന്ധിക്കപ്പെട്ടിരിക്കുന്നു.സകല ചരാചരങ്ങളും ഈ കാന്തിക വലയത്താൽ ചുറ്റപ്പെട്ടിരിക്കുന്നു.
ചിന്താശേഷി കൂടിയ മനുഷ്യർ ഈ സത്യം അറിയുന്നു അംഗീകരിക്കുന്നു.ലൗകീക ജീവിത പ്രാരാബ്ദങ്ങളെ അതിജീവിക്കാൻ എല്ലാം മറന്ന് പരസ്പരം സ്നേഹിക്കാം.പ്രകൃതിക്കൊപ്പം ചരിക്കാം.
-ജ്യോതിഷരത്നം പ്രശാന്ത് കണ്ണോം-
Astrological Adviser:8848664869
prasanthamastro.blogspot.com

Thursday, 5 March 2020

നല്ല ചിന്തകൾ ഉണർത്താൻ മറ്റുള്ളവരെ സഹായിക്കുക.



മറ്റുള്ളവർ പറയുന്നത് ക്ഷമയോടെ സ്നേഹപൂർവ്വം കേൾക്കുക.ആശ്വാസമേകുന്ന രീതിയിൽ മറുപടി നൽകുക.നല്ല ചിന്തകൾ ഉണർത്താൻ മറ്റുള്ളവരെ സഹായിക്കുക.
നിരാശരായവർക്ക് പ്രതീക്ഷ നൽകുന്നതാവണം
നമ്മുടെ വാക്കുകൾ.
-ജ്യോതിഷരത്നം പ്രശാന്ത് കണ്ണോം-
Astrological Adviser:8848664869
prasanthamastro.blogspot.com

Monday, 2 March 2020

നമ്മുടെ കടമ കൃത്യമായി ചെയ്യുക.



നമ്മുടെ കടമ കൃത്യമായി ചെയ്യുക.
മറ്റുള്ളവരിൽ നിന്നും സഹായം പ്രതീക്ഷിക്കാതിരിക്കുക.നേർവഴിക്കു 
ചരിച്ചാൽ ഈശ്വര സഹായം ലഭിച്ചു കൊണ്ടിരിക്കും.സഹജീവികളിലൂടെ ഈശ്വരൻ അതു പ്രാവർത്തികമാക്കും.ഓരോ ശ്വാസത്തിലും ഈശ്വര സാന്നിദ്ധ്യം അനുഭവിക്കാം.
-ജ്യോതിഷരത്നം പ്രശാന്ത് കണ്ണോം-
Astrological Adviser:8848664869
prasanthamastro.blogspot.com

Sunday, 1 March 2020

പ്രസംഗത്തിലല്ല കാര്യം പ്രവർത്തിയിലാണ്



അനുഷ്ഠിക്കുന്ന കാര്യങ്ങൾ ഉപദേശിക്കുക.
അനുഭവിച്ച കാര്യങ്ങൾ പംകു വെക്കുക.
പ്രസംഗത്തിലല്ല കാര്യം പ്രവർത്തിയിലാണ് എന്നറിയുക.അതി വാചാലത അപകടം ചെയ്യും.
മിതത്വം പ്രകൃതിയുടെ താളമാണ്.ഈ താളത്തിനൊത്ത് ചരിക്കാം.വിമർശനങ്ങളും കുത്തുവാക്കുകളും പുഞ്ചിരിയോടെ സ്വീകരിക്കാം.
-ജ്യോതിഷരത്നം പ്രശാന്ത് കണ്ണോം-
Astrological Adviser:8848664869
prasanthamastro.blogspot.com

സാധനയിലൂടെ മാത്രമെ സാക്ഷാത്കാരം സാധ്യമാവുകയുള്ളൂ.



സുഖഭോഗ ചിന്ത ഇല്ലാതിരിക്കുക.പ്രദർശന ഭക്തി ഇല്ലാതിരിക്കുക.പരദോഷ വചനം ഇല്ലാതിരിക്കുക.ഈശ്വര സാധനയിൽ പരമപ്രധാനമാണിവ.സാധനയിലൂടെ മാത്രമെ
സാക്ഷാത്കാരം സാധ്യമാവുകയുള്ളൂ.
സാധന ചെയ്യാം.
-ജ്യോതിഷരത്നം പ്രശാന്ത് കണ്ണോം-
Astrological Adviser:8848664869
prasanthamastro.blogspot.com