വീട്ടിൽ തന്നെ കഴിയുമ്പോൾ അലസത ബാധിക്കാതെ ശ്രദ്ധിക്കണം.ബ്രാഹ്മമുഹൂർത്തത്തിൽ (ഉദയത്തിന് രണ്ടുനാഴിക(48 മിനിറ്റ്) മുമ്പ് ) തന്നെ ഉണർന്നെണീക്കണം.പ്രാഥമിക കാര്യങ്ങൾ നിർവ്വഹിച്ചു കഴിഞ്ഞ ശേഷം യോഗയോ വീട്ടിൽ ചെയ്യാവുന്ന ലളിതമായ
വ്യായാമ മുറകളോ പരിശീലിക്കുക.വ്യക്തി സാധനകൾ ചെയ്യുക.നന്നായി പ്രാർത്ഥിക്കുക. മിതമായ ആഹാരം ശീലിക്കുക.പകൽ കിടന്നുറങ്ങാതിരിക്കുക. വീടും പരിസരവും ശുചിയാക്കുക.അടുക്കള കൃഷി ചെയ്യുക
കരകൗശലങ്ങൾ നിർമ്മിക്കുക. ധാരാളം വായിക്കുക.കണ്ണിന് ആയാസം കൂട്ടാതിരിക്കാൻ മൊബൈൽ ,ടി.വി കാഴ്ചകൾ പരിമിതപ്പെടുത്തുക.ദിനപത്രം,നല്ല പുസ്തകങ്ങൾ എന്നിവ വായിക്കാൻ കുട്ടികളെ പരിശീലിപ്പിക്കുക.പരദൂഷണങ്ങളും വഴക്കുകളും ഒഴിവാക്കുക.മഹാമാരിയെ ചെറുക്കാനുള്ള ആരോഗ്യ പ്രവർത്തകരുടെ
നിർദ്ദേശം കൃത്യമായി പാലിക്കുക.അലസതയെയും മഹാമാരിയേയും നമ്മുടെ ജീവിതത്തിൽ നിന്നും അകറ്റി നിർത്താം.മനുഷ്യ ജന്മം വിലപ്പെട്ടതാണ്.
ഓരോ ജീവനും അമൂല്യമാണ്.എന്തിനു പേടി..?
തിരിച്ചു പിടിക്കാം നമുക്ക് ജീവിതം.ക്ഷമയോടെ
സമചിത്തതയോടെ മുന്നേറാം.
ജ്യോതിഷരത്നം പ്രശാന്ത് കണ്ണോം-
Astrological Adviser:8848664869
prasanthamastro.blogspot.com
No comments:
Post a Comment