അതിജാഗ്രതയുടെ ഇരുപത്തിയൊന്നു ദിനങ്ങൾ.വീട്ടിലുള്ളവരുണ്ട് അന്യദേശത്തും വിദേശത്തും ജോലിയുമായി ബന്ധപ്പെട്ടും മറ്റും എത്തിപ്പെട്ടവരുണ്ട്.എവിടെയായാലും ജാഗരൂകരായി സർക്കാരിന്റേയും ആരോഗ്യ പ്രവർത്തകരുടേയും നിർദ്ദേശങ്ങൾ പാലിക്കുക.
ഓരോ ജീവനും വിലപ്പെട്ടതാണ്.ആയുസ്സും ആരോഗ്യവുമുണ്ടെംകിൽ നഷ്ടപ്പെട്ടതെന്തും തിരിച്ചുപിടിക്കാം.ഇവിടെ ഒരേ മനസ്സും കരുതലും ആവശ്യമായിരിക്കുന്നു.ഒരു വ്രതം പോലെ ഏകാഗ്രതയോടെ 21 ദിനങ്ങൾ കഴിഞ്ഞു കൂടാം.പുതിയ വിഷുപ്പുലരി മഹാമാരിയുടെ ഭീതിയില്ലാതെയാകാൻ നാം നൊന്തു പ്രാർത്ഥിക്കുക.ഉള്ളിടത്ത് അടങ്ങിയിരുന്ന് മഹാമാരിയുടെ സമൂഹ വ്യാപനത്തിന് തടയിടണം.എല്ലാ തിരക്കുകളിൽ നിന്നും താൽക്കാലികമായി ഒഴിഞ്ഞു മാറി ഭീതി ഒഴിവാക്കി മനസ്സിനെ ശാന്തമാക്കുന്ന ഒരു വ്രത കാലമായി കണ്ട് ഈ ദിനങ്ങൾ ചിലവഴിക്കാം.
ഈ മൂടിക്കെട്ടിയ കാർമേഘമകലും.
ഉദയസൂര്യന്റെ പൊൻകിരണങ്ങൾ കുടുതൽ തെളിമയോടെ നമ്മെ പുൽകും.ജീവനു വേണ്ടിയുള്ള ഈ മുന്നൊരുക്കത്തിൽ നമുക്ക് പൂർണ്ണമനസ്സോടെ സഹകരിക്കാം.
-ജ്യോതിഷരത്നം പ്രശാന്ത് കണ്ണോം-
Astrological Adviser:8848664869
prasanthamastro.blogspot.com
No comments:
Post a Comment