നാം അതിജീവനത്തിന്റെ വഴിയിലാണ്.ക്ഷമയും സഹനവും കൂടിയേ തീരൂ.ശീലിച്ച കാര്യങ്ങൾക്കെല്ലാം വിരാമമിട്ട് ജീവിതത്തിൽ പുതിയ പാഠങ്ങൾ ഉൾക്കൊണ്ട് മുന്നോട്ടു നീങ്ങേണ്ട കാലം.ഓരോ ജീവനും വിലപ്പെട്ടതാണ്.ഒരു ചെറിയ അശ്രദ്ധ മതി ആയിരങ്ങളിലേക്ക് മഹാമാരിയെത്താൻ.
ഓരോ വ്യക്തിയും സ്വയം മാറുക സർക്കാറിന്റേയുംആരോഗ്യപ്രവർത്തകരുടേയും നിർദ്ദേശം പാലിച്ച് പുറത്തിറങ്ങാതെ ശുചിത്വം പാലിച്ച് കഴിഞ്ഞു കൂടുക.നല്ല പുസ്തകങ്ങൾ പാരായണം ചെയ്തും കുട്ടികളെ നല്ല പാഠങ്ങൾ പഠിപ്പിച്ചും അടുക്കള ക്യഷി ചെയ്തും സ്നേഹം പകർന്നും സാധന ചെയ്തും പ്രാർത്ഥിച്ചും ഭീതി ഒഴിവാക്കി ജാഗ്രതയോടെ വർത്തിക്കുക.ഈ മഹാമാരിയെ ഭൂമണ്ഡലത്തിൽ നിന്നും ഇല്ലായ്മ ചെയ്യാൻ നമുക്കൊത്തൊരുമിച്ചു നീങ്ങാം.
-ജ്യോതിഷരത്നം പ്രശാന്ത് കണ്ണോം-
Astrological Adviser:8848664869
prasanthamastro.blogspot.com
No comments:
Post a Comment