Saturday, 28 March 2020

'സാമൂഹ്യ അകലം 'സമൂഹ രക്ഷയ്ക്ക്

ഒരു രാവിന് ഒരു പകലുണ്ട്.അത് പ്രകൃതിയുടെ താളമാണ്.ഈ മഹാമാരിക്കും ഒരറുതിയുണ്ട്.
നാം മനസ്സിനെ ശക്തിപ്പെടുത്തണം.സാമൂഹ്യ അകലം എന്ന സർക്കാർ നിർദ്ദേശം സമൂഹ രക്ഷയ്ക്കു വേണ്ടിയാണ്.നാം ഒറ്റക്കെട്ടായി ചെറുത്താൽ മാത്രമെ ഈ ആസുരിക വൈറസിനെ തുരത്താനാകൂ.അവനെ അകറ്റി നിർത്താൻ ഈ അകലം പാലിച്ചേ തീരൂ.നാം ഒറ്റയ്ക്കല്ല.സർക്കാർ നമുക്കൊപ്പമുണ്ട്.
മഹാമാരിയുടെ പ്രതിരോധത്തിന് മാർഗ്ഗമൊരുക്കാൻ നാം പരിപൂർണ്ണമായി സഹകരിക്കുക.ഔഷധത്തോടൊപ്പം രോഗശമനത്തിനായി അവരവരുടെ വിശ്വാസമനുസരിച്ചുള്ള പ്രാർത്ഥനകളും ചെയ്യാം.അവനവന്റെ ഉള്ളിൽ തന്നെയാണ് പ്രപഞ്ചശക്തി കുടിയിരിക്കുന്നത്.
സർക്കാർ പ്രഖ്യാപിച്ച അടച്ചിരിക്കൽ കാലം വ്യക്തി ശുചിത്വം പാലിച്ചും സ്നേഹം പകർന്നും പരിചരിച്ചും അറിവുകൾ നേടിയും പുതിയ ശീലങ്ങളിലൂടെ കടന്നു പോകാം.ചുറ്റുമുള്ള വാർത്തകൾ കൃത്യമായ് അറിയാം ഭീതിയകറ്റാം ജാഗരൂകരാകാം.
-ജ്യോതിഷരത്നം പ്രശാന്ത് കണ്ണോം-
Astrological Adviser:8848664869
prasanthamastro.blogspot.com



No comments:

Post a Comment