Monday, 30 March 2020

നാം ജാഗ്രത കുറക്കരുത്.

നമ്മെ മഹാമാരിയിൽ നിന്നും രക്ഷിക്കാൻ ആരോഗ്യ പ്രവർത്തകരും പോലീസ് ഡിപ്പാർട്ട്മെന്റും മറ്റു സന്നദ്ധ പ്രവർത്തകരും രാവും പകലുമില്ലാതെ പ്രവർത്തിക്കുകയാണ്.
അവരുടെ നിർദ്ദേശങ്ങൾ പാലിച്ച് പുറത്തിറങ്ങി നടക്കാതെ അടങ്ങിയിരിക്കുക എന്നത് മാത്രമാണ് ഇപ്പോൾ മറ്റുള്ളവർ ചെയ്യേണ്ടത്.
നമുക്കതിന് സാധിക്കണം.നാം സർക്കാരിനൊപ്പം നിൽക്കണം. കോളറയെ തുരത്തിയതു പോലെ കൊറോണയെയും നമുക്കു കീഴടക്കണം.പ്രതിരോധ മരുന്നു കണ്ടു പിടിക്കാനായി ലോകത്തിന്റെ പല കോണിലും ആയിരക്കണക്കിനു വിദഗ്ദർ അശ്രാന്ത പരിശ്രമത്തിലാണ്. അതു വിജയം കാണും. നാം ജാഗ്രത കുറക്കരുത്.സമ്പൂർണ്ണ ശുചിത്വം കൂടിയേ തീരു.നെഞ്ചു പൊട്ടി പ്രകൃതി മാതാവോട് പ്രാർത്ഥിക്കണം. മഹാമാരി നീങ്ങും.
അതുവരെ പുറത്തിറങ്ങാതെ സർക്കാർ നിർദ്ദേശം പാലിച്ച് അടങ്ങി ഒതുങ്ങി കഴിയാം.
ഭീതി കളയാം.ജാഗ്രത പാലിക്കാം.
-ജ്യോതിഷരത്നം പ്രശാന്ത് കണ്ണോം-
Astrological Adviser:8848664869
prasanthamastro.blogspot.com

No comments:

Post a Comment