Wednesday, 31 October 2018

മമ നാട്

മലകളും മലരണിക്കാടുകളും
മരതകമാലപോൽ കേരങ്ങളും
മണ്ണിനെപ്പയ്യെ തഴുകുമാറും
മലയാളപ്പെണ്ണിനിന്നെന്തു ഭംഗി
മമ നാടിൻ മാലിന്യമാറ്റിടാനും
മലയാളം നാവിൽ തെളിഞ്ഞിടാനും
മമ ഹൃത്തിലീശനെ കണ്ടിടാനും
മടികൂടാതൊത്തു നാം മുന്നേറണം
-ജ്യോതിഷരത്നം പ്രശാന്ത് കണ്ണോം-

Tuesday, 30 October 2018

പ്രകൃതിയുടെ താളം

ഉദയത്തിന് രണ്ട് നാഴിക(48 മിനുട്ട് )
മുന്നേയെംകിലും ഉണർന്നെണീറ്റു ശീലിക്കുക.പകലുറക്കം ഒഴിവാക്കുക.രാത്രിനന്നായുറങ്ങുക.
മിതാഹാരം ശീലിക്കുക.
മിതമായി സംസാരിക്കുക.മിതമായ അദ്ധ്വാനവും വ്യായാമവും ശീലിക്കുക
ഇങ്ങനെ പ്രകൃതിയുടെ താളത്തിനൊത്തു
നാം നീങ്ങിയാൽ ആരോഗ്യത്തോടെ ജീവിക്കാം എന്നറിയുക .
-ജ്യോതിഷരത്നം പ്രശാന്ത് കണ്ണോം-

Monday, 29 October 2018

ചതയം(Lamda Aquarii)

ഈനക്ഷത്രക്കാർകുലീനരുംഅറിവുള്ളവരുമായിരിക്കും.മിക്കവരുംഈശ്വരവിശ്വാസികളായിരിക്കും. ശാസ്ത്രവിഷയങ്ങളിൽ തൽപരരായഇവർഏറ്റെടുക്കുന്നപ്രവൃത്തികൾപൂർത്തീകരിക്കും.സ്വതന്ത്രമായിചിന്തിക്കുന്നഇവർഏകാന്തതഇഷ്ടപ്പെടുന്നു.കുട്ടിക്കാലത്തെ കഷ്ടതകൾഇവരുടെ ജീവിതത്തിൽ പ്രശ്നങ്ങളെ അഭിമുഖീകരിക്കുന്നതിന് ശക്തരാക്കുന്നു.
നക്ഷത്രമൃഗം-കുതിര,വൃക്ഷം-കടമ്പ്
പക്ഷി-മയിൽ,ഭൂതം-ആകാശം,അക്ഷരം-യ കാരംനക്ഷത്രമൃഗവൃക്ഷാദികളെസംരക്ഷിക്കുന്നത് ഇവർക്ക് എെശ്വര്യമേകും.
-ജ്യോതിഷരത്നം പ്രശാന്ത് കണ്ണോം-

Sunday, 28 October 2018

സമയം

ജനനം മുതൽ നമ്മുടെ ജീവിതത്തിലെ ഓരൊ നിമിഷവും സമയവുമായി ബന്ധപ്പെട്ടു കിടക്കുന്നു എന്നറിയുക. നല്ലസമയത്തെടുക്കുന്ന നല്ല തീരുമാനങ്ങൾ നമ്മെവിജയത്തിലേക്ക്നയിക്കും. അതിനാൽ വിലപ്പെട്ട സമയം പാഴാക്കാതെ നല്ലകർമ്മങ്ങൾക്കായിഉപയോഗപ്പെടുത്താം.
-ജ്യോതിഷരത്നം പ്രശാന്ത് കണ്ണോം-

Saturday, 27 October 2018

പത്താമുദയം

ഇന്ന് തുലാം10 കൃഷ്ണപക്ഷ തൃതീയയിൽ രോഹിണി നക്ഷത്രം.മാനത്ത് വെള്ളിമേഘങ്ങളും വീശിയടിക്കുന്ന ഇളംതെന്നലും പകലോൻ സിന്ദൂരമണിയുന്ന സായന്ദനമണയാൻ കാത്തിരിക്കുന്നു.
കണ്ണൂരിലെ ഏറെ പ്രശസ്തമായ വിശ്വബ്രാഹ്മണ ക്ഷേത്രമായ കണ്ണോം ശ്രീ വെള്ളടക്കത്ത് ഭഗവതീ ക്ഷേത്രത്തിൽ
ഇന്ന് പുത്തരി അടിയന്തിരം(പത്താമുദയം).
ക്ഷേത്രദേവതകൾ ഈയാണ്ടിലെ പുത്തരിയുണ്ണുന്ന പുണ്യമുഹൂർത്തം.
നമുക്കും ഒത്തുചേരാം.പത്താമുദയത്തിൽ നന്മയുടെ വിത്തുകൾ വിതയ്ക്കാം.
-ജ്യോതിഷരത്നം പ്രശാന്ത് കണ്ണോം-

Friday, 26 October 2018

നമ്മെത്തേടിആളുകളെത്തും

പൂക്കൾ ഒരിക്കലും തങ്ങളിൽ തേനുണ്ടെന്ന് വിളിച്ചു പറഞ്ഞിട്ടല്ല പൂമ്പാറ്റകളും പൂത്തുമ്പികളും വണ്ടുകളും തേൻ തേടിയണയുന്നത് .പൂവിനുള്ളിൽ പൂന്തേനുണ്ടെംകിൽ അവർ കൂട്ടമായെത്തും.അതുപോലെ നല്ല ഗുണങ്ങൾ അറിവുകൾ നന്മകൾ നമ്മുടെയുള്ളിലുണ്ടെംകിൽ നമ്മെത്തേടി ആളുകളെത്തും എന്നറിയുക .
-ജ്യോതിഷരത്നം പ്രശാന്ത് കണ്ണോം-

Wednesday, 24 October 2018

അവിട്ടം(Alfa Delfini)

ഈനക്ഷത്രക്കാർഅറിവുംബുദ്ധിസാമർത്ഥ്യവുംപ്രവർത്തനസാമർത്ഥ്യവുമുള്ളവരായിരിക്കും.സംഘടനാബോധവുംലക്ഷ്യബോധവുമുള്ളഇവർസ്വന്തംകഴിവിൽപൂണ്ണവിശ്വാസമുള്ള വരുമായിരിക്കും.ഇവർ മറ്റുള്ളവരെ അതിരു കവിഞ്ഞു വിശ്വസിക്കും.മിക്കവരും നല്ല കുടുംബജീവിതം നയിക്കും
നക്ഷത്രമൃഗം-നല്ലാൾ,വൃക്ഷം-വന്നി
പക്ഷി-മയിൽ,ഭൂതം-ആകാശം,അക്ഷരം-യ കാരംനക്ഷത്രമൃഗവൃക്ഷാദികളെസംരക്ഷിക്കുന്നത് ഇവർക്ക് എെശ്വര്യമേകും.
-ജ്യോതിഷരത്നം പ്രശാന്ത് കണ്ണോം-

Tuesday, 23 October 2018

പ്രതിസന്ധിയിൽ

മരക്കൊമ്പിൽ മുകളിലേക്ക് നോക്കിയിരിക്കുന്ന ആൺകിളി താഴേക്ക് നോക്കിരിക്കുന്ന പെൺകിളിയോടു പറഞ്ഞു
''പ്രിയേ നമ്മെ പിടിക്കാൻ കഴുകൻ മുകളിൽ വട്ടംചുറ്റി പറക്കുന്നു.''
അപ്പോൾ പെൺകിളി പറഞ്ഞു ''പ്രിയാ താഴെ നമ്മെ എയ്തു വീഴ്ത്താൻ വേടൻ അമ്പേന്തി നിൽക്കുന്നു, രക്ഷപ്പെടാൻ എന്തു ചെയ്യും..?
ആൺകിളി പറഞ്ഞു ''ഈ ഘട്ടത്തിൽ ഈശ്വരന് മാത്രമെ രക്ഷിക്കാനാകൂ.കണ്ണടച്ച് നാമം ജപിച്ചോളൂ.'' രണ്ടു പേരും ജപം തുടങ്ങി .വേടൻ അമ്പ് തൊടുക്കുന്ന നിമിഷം ഒരു  കട്ടുറുമ്പ് അയാളുടെ കാലിൽ കടിച്ചു .ഉന്നം തെറ്റി അമ്പ് മുകളിൽ പറന്നിരുന്ന കഴുകനിൽ പതിച്ചു. കിളികൾ പറന്നു രക്ഷപ്പെട്ടു.നാമ ജപത്തിനു കലിയുഗത്തിൽ അപാര ശക്തിയുണ്ട്.ഇഷ്ട നാമം സദാനേരവും ജപിച്ചു ശീലിച്ചാൽ പ്രതിസന്ധികളെ അതിജീവിക്കാം എന്നറിയുക .
-ജ്യോതിഷരത്നം പ്രശാന്ത് കണ്ണോം-

Monday, 22 October 2018

എത്തുന്നിടം ഒന്നാണ്

ഒരു നിശ്ചിതസ്ഥലത്തേക്ക്    (ലക്ഷ്യത്തിലേക്ക്)നമുക്ക് എത്തിച്ചേരുവാൻ വാഹനങ്ങളിലെത്താം നടന്നെത്താം.
കരയിലൂടേയും വെള്ളത്തിലൂടെയും ആകാശത്തിലൂടേയും മാർഗ്ഗങ്ങൾ നിരവധിയാണ്.ഉചിതമായത് നാം തിരഞ്ഞെടുക്കണം.അതു പോലെ തന്നെയാണ് പ്രപഞ്ച ശക്തിയെ അറിയാനുള്ള ജീവിത യാത്രയും. വാഹനങ്ങൾ    വ്യത്യസ്ത ആചാരങ്ങളും വിശ്വാസങ്ങളുമാണ്.    ഉചിതമായത് സ്വീകരിക്കാനുള്ള അവകാശം നമുക്കുണ്ട്.
ഏതു മാർഗ്ഗം സ്വീകരിച്ചാലും എത്തുന്നിടം ഒന്നാണെന്നറിയുക.
-ജ്യോതിഷരത്നം പ്രശാന്ത് കണ്ണോം-

Sunday, 21 October 2018

തിരുവോണം (Alfa Aquailac)

ഈനക്ഷത്രക്കാർ സൗന്ദര്യമുള്ളവരും ആകർഷകമായിപെരുമാറുന്നവരുമായിരിക്കും.നല്ലഭരണാധികാരികളുംഉപദേശികളുമായിഇവർശോഭിക്കും.ഉദ്ദേശിച്ചകാര്യംനടന്നില്ലേൽഇവർകോപപ്രകൃതംകാണിക്കും.ചിലരിലുള്ളഅലസതപ്രവൃത്തികൾവൈകിപ്പിക്കാറുണ്ട്.മിക്കവരും നല്ലഗുരുത്വമുള്ളരും കുടുംബസ്നേഹികളുമായിരിക്കും.
നക്ഷത്രമൃഗംകരിംകുരങ്ങ്,വൃക്ഷംഎരുക്ക്,
പക്ഷി-കോഴി ,ഭൂതം-വായു,അക്ഷരം-എകാരംനക്ഷത്രമൃഗവൃക്ഷാദികളെസംരക്ഷിക്കുന്നത് ഇവർക്ക് എെശ്വര്യമേകും.
-ജ്യോതിഷരത്നം പ്രശാന്ത് കണ്ണോം-

Saturday, 20 October 2018

പ്രതിസന്ധികളെ തരണം ചെയ്യാം

നാം ഏതെംകിലും പ്രവൃത്തി ആരംഭിക്കുമ്പോഴൊ യാത്ര പുറപ്പെടുമ്പോഴൊ ചില ദുർനിമിത്തങ്ങൾ കണ്ടാൽ ആ പ്രവൃത്തിയും യാത്രയും ശുഭകരമാവില്ല എന്നറിയുക.പ്രകൃതി ഒരുക്കുന്ന നിമിത്തങ്ങൾ അറിഞ്ഞു നീങ്ങിയാൽ പല പ്രതിസന്ധികളേയും തരണം ചെയ്യാം.
-ജ്യോതിഷരത്നം പ്രശാന്ത് കണ്ണോം-

Friday, 19 October 2018

ഉത്രാടം (Delta Sagittari )

ഈനക്ഷത്രക്കാർ  സംസ്കാര സമ്പന്നരുംവിവേകബുദ്ധിയുള്ളവരും സമർത്ഥരും ഉദാത്തമായ ആശയമുള്ളവരും സൗമ്യരുംആകർഷകമായിപെരുമാറുന്നവരുമായിരിക്കും.വരുംവരായ്കകൾആലോചിച്ചുറപ്പിച്ചുമാത്രമെ ഏതു പ്രവൃത്തിയും ഇവർ ഏറ്റെടുക്കുകയുള്ളൂ.മിക്കവരുംകോപപ്രകൃതംകാണിക്കുമെംകിലുംമറ്റുള്ളവർക്ക്നന്മചെയ്യാനുള്ളമനസ്സ്ഇവർക്കുണ്ടായിരിക്കും.മിക്കവരുംനല്ലഗുരുത്വമുള്ളരുംവിശ്വാസികളുമായിരിക്കും.നക്ഷത്രമൃഗം-കാള,വൃക്ഷം-പ്ളാവ്,പക്ഷി-കോഴി ,ഭൂതംവായു,അക്ഷരം
എ കാരംനക്ഷത്രമൃഗവൃക്ഷാദികളെ
സംരക്ഷിക്കുന്നത് ഇവർക്ക് എെശ്വര്യമേകും.
-ജ്യോതിഷരത്നം പ്രശാന്ത് കണ്ണോം-

Thursday, 18 October 2018

വിജയം നമ്മോടൊപ്പമുണ്ട്

വിനയത്തോടെ വിദ്യ അഭ്യസിക്കുക.വിദ്യ വിജ്ഞാനമേകും.വിജ്ഞാനം വിജയവും.
വിജയത്തിൽ അഹംകരിക്കാതിരിക്കുക.
അഹംകാരം സർവ്വനാശമേകും.നമുക്ക് അഹംകാരത്തിന്റെ അവസാന കണികയോടും പൊരുതി ജയിക്കാം.വിജയം നമ്മോടൊപ്പമുണ്ട് എന്നറിയുക.ഈ വിജയദശമി വിജയത്തിന്റേതാകട്ടെ.
    -ജ്യോതിഷരത്നം പ്രശാന്ത് കണ്ണോം -

Wednesday, 17 October 2018

നന്മയുടെ മഹാനവമി

നമ്മുടെ ദുർഗുണങ്ങൾ,ദുഷ്ചിന്തകൾ എന്തെന്ന്നമുക്ക്കൃത്യമായ്അറിയാം.മഹിഷാസുരനെപ്പോലെ നമ്മെ നശിപ്പിക്കാൻ അവയ്ക്ക് ശക്തിയുണ്ട്.ദുർഗ്ഗാ ശക്തി നവരാത്രികളിൽ മഹിഷാസുരനുമായി ഏറ്റുമുട്ടി വിജയദശമിയിൽ വിജയംവരിച്ചു.
അതുപോലെ നമ്മിൽ അന്തർലീനമായ പ്രപഞ്ചശക്തിയാൽ നമ്മുടെ ആസുരഗുണങ്ങളെ നമുക്കും സംഹരിക്കാം എന്നറിയുക.നന്മയുടെ പ്രതിരൂപമാകാം.ഈ മഹാനവമി അതിനുള്ളതാവട്ടെ.                       -  ജ്യോതിഷരത്നം പ്രശാന്ത് കണ്ണോം-

Tuesday, 16 October 2018

ജീവിതം ഒരു 'ടൂർ പാക്കേജ് '

വിശ്വസുന്ദരിയായ ഭൂമിയെ കണ്ടറിഞ്ഞും തൊട്ടറിഞ്ഞും ആസ്വദിച്ചും ആനന്ദിച്ചും  നമ്മെ അറിഞ്ഞു കടന്നുപോകാൻ പ്രപഞ്ചശക്തി നമുക്കു തന്ന ഒരേയൊരവസരമാണ് ഈ ജീവിതം.
ഒരു നിശ്ചിത കാലയളവിലേക്കുള്ള ഒരു' ടൂർ പാക്കേജ് '.ഓരോ ദിനവും കഴിയുമ്പോൾ നമ്മുടെ അനുവദനീയ സമയം കുറയുകയാണ് എന്നറിയുക .അതിനാൽ ഓരൊ നിമിഷവും പരസ്പര സ്നേഹത്തോടെ ആനന്ദിച്ച് ജീവിക്കുക.
നമ്മിലുള്ള പ്രപഞ്ച ശക്തിയെ അറിയുക.
-ജ്യോതിഷരത്നം പ്രശാന്ത് കണ്ണോം-

Monday, 15 October 2018

പൂരാടം (Delta Sagittari)

ഈനക്ഷത്രക്കാർ ഔദാര്യം സ്നേഹം വാൽസല്യം എന്നീ ഗുണങ്ങളുള്ളവരും ശാന്തമായുംസൗമ്യമായുംപെരുമാറുന്നവരുമായിരിക്കും.കുട്ടിക്കാലത്ത് കഷ്ടപ്പാടുകൾ അനുഭവിക്കണ്ടി വരുന്ന  ഇവർ ഏതു പരിതസ്ഥിതിയിലും പതറാതെ മുന്നോട്ടു പോകും.മിക്കവരുംധാരാളംസുഹൃത്തുക്കളുള്ളവരുംനാരീജനങ്ങളാൽആകർഷിക്കപ്പെടുന്നവരുമായിരിക്കും.തികഞ്ഞഅഭിമാനികളായഇവർസത്യസന്ധരായിരിക്കും.നക്ഷത്രമൃഗം-കുരങ്ങ്,വൃക്ഷം-വഞ്ഞി,പക്ഷി-കോഴി ,ഭൂതം-വായു,അക്ഷരം-എകാരംനക്ഷത്രമൃഗ വൃക്ഷാദികളെസംരക്ഷിക്കുന്നത് ഇവർക്ക് എെശ്വര്യമേകും.
-ജ്യോതിഷരത്നം പ്രശാന്ത് കണ്ണോം-

Sunday, 14 October 2018

ജീവിതവിജയം സാദ്ധ്യമാകും.

നാലുപേർ നമ്മെ കുറിച്ച് നല്ലതു പറയുമ്പോൾ നമ്മുടെ ആത്മവിശ്വാസം കൂടുകയും മോശം പറയുമ്പോൾ ആത്മവിശ്വാസം ചോർന്നു പോകുകയും ചെയ്യാറുണ്ട്.നമ്മുടെ ആത്മവിശ്വാസത്തെ മറ്റുള്ളവർക്ക് ഏൽപ്പിക്കാതിരിക്കുക.നമുക്ക്  നമ്മിൽ ഉറച്ച വിശ്വാസം ഉണ്ടാകണം എന്നറിയുക.അങ്ങിനെയായാൽ ജീവിത വിജയം സാദ്ധ്യമാകും.
-ജ്യോതിഷരത്നം പ്രശാന്ത് കണ്ണോം-

Saturday, 13 October 2018

മൂലം(lamda Scorpi)

ഈനക്ഷത്രക്കാർ ഉദാരഹൃദയൻമാരും ഏറ്റെടുക്കുന്ന പ്രവൃത്തികൃത്യനിഷ്ടതയോടെ ചെയ്തുതീർക്കുന്നവരുമായിരിക്കും.നേതൃഗുണവും ആജ്ഞാശക്തിയും ഇവരുടെ പ്രത്യേകതയാണ്.ധാർമ്മികകൃത്യങ്ങൾ പരോപകാരപ്രദങ്ങളായ പ്രവൃത്തികൾ ഇവയിൽ തൽപരരായിരിക്കും.മിക്കവരും ശാന്തമായുംസൗമ്യമായുംപെരുമാറുന്നവരുമായിരിക്കും.ഇവർഏതു പരിതസ്ഥിതിയിലും പതറാതെ മുന്നോട്ടു പോകും.
നക്ഷത്രമൃഗം-ശ്വാവ്,വൃക്ഷം-പയിന,പക്ഷി-കോഴി ,ഭൂതം-വായു,അക്ഷരം- എ കാരം
നക്ഷത്രമൃഗവൃക്ഷാദികളെസംരക്ഷിക്കുന്നത് ഇവർക്ക് എെശ്വര്യമേകും.
-ജ്യോതിഷരത്നം പ്രശാന്ത് കണ്ണോം-

Friday, 12 October 2018

ബാലശാപം വൃദ്ധശാപം

നമ്മളിൽ പലരും ചെറിയ കുട്ടികളോടും വയോജനങ്ങളോടും കയർത്തു സംസാരിക്കാറുണ്ട് മനോവിഷമം ഉണ്ടാക്കുന്ന രീതിയിൽ പെരുമാറാറുണ്ട്.   ഈ രണ്ടു പ്രായക്കാരും ഈശ്വര തുല്യരാണ് എന്നറിയുക. ബാലശാപവും വൃദ്ധശാപവും നമ്മുടെ ജീവിതത്തിലെ എെശ്വര്യക്കുറവിനു കാരണമാകും.അതിനാൽ അവരോടു സ്നഹപൂർവ്വം പെരുമാറുക പ്രകൃതി ശക്തി നമ്മോടൊപ്പമുണ്ടാകും.
-ജ്യോതിഷരത്നം പ്രശാന്ത് കണ്ണോം-

Thursday, 11 October 2018

തൃക്കേട്ട (Alpha Scorpi)

ഈനക്ഷത്രക്കാർക്ക് മിക്കവരിലും ബാല്യകാലം ക്ളേശപൂർണ്ണമായിരിക്കും.  അതിനാൽ ക്ളേശമനുഭവിക്കുന്നവരെ സഹായിക്കാനുള്ള മനസ്സ് കുട്ടിക്കാലം മുതൽ ഇവരിൽകാണാം.ബുദ്ധികൂർമ്മതയും കർമ്മ കുശലതയും ഉള്ള ഇവരിൽ പലരും ചിന്തകരും ഗവേഷകരുംഗൂഢവിഷയങ്ങളിൽ തൽപരരുമായിരിക്കും.ഇവർഏറ്റെടുക്കുന്ന പ്രവൃത്തി കൃത്യനിഷ്ടതയോടെ ചെയ്തു തീർക്കും.ചിലർ ക്ഷിപ്രകോപികളും എടുത്തുചാട്ടക്കാരുടെ സ്വഭാവവും കാണിക്കും.പഠിക്കാൻ സമർത്ഥരായ ഇവർ ദുർബലമനസ്ഥിതിക്കാരായതിനാൽ എല്ലാകാര്യവും തുറന്നു പറയാൻ ആഗ്രഹിക്കുന്നവരുമാണ്.
നക്ഷത്രമൃഗം-കേഴ,വൃക്ഷം-വെട്ടി,പക്ഷി-കോഴി ,ഭൂതം-വായു,അക്ഷരം- എ കാരം
നക്ഷത്രമൃഗവൃക്ഷാദികളെസംരക്ഷിക്കുന്നത് ഇവർക്ക് എെശ്വര്യമേകും.
-ജ്യോതിഷരത്നം പ്രശാന്ത് കണ്ണോം-

Wednesday, 10 October 2018

ഈശ്വരകൃപ നേടാം.

നാം പലപ്പോഴും മറ്റുള്ളവരെ കുറ്റം പറയുകയോ കുറ്റം പറയുന്നത് കേൾക്കുകയോ ചെയ്യാറുണ്ട്.രണ്ടും
മഹാപാപമാണെന്നറിയുക.ഇതു വഴി നമ്മുടെ നാവു കൊണ്ടും കർണ്ണം കൊണ്ടും അന്യരുടെ പാപം ഏറ്റെടുക്കുകയാണ് നാം ചെയ്യുന്നത് എന്നറിയുക.നാശം വിതക്കുന്ന ഇത്തരം സന്ദർഭങ്ങൾ ഒഴിവാക്കിയാൽ ഈശ്വരകൃപ നേടാം.
-ജ്യോതിഷരത്നം പ്രശാന്ത് കണ്ണോം-

Tuesday, 9 October 2018

ആഹാരവും ചിന്തകളും

നമ്മുടെ ശരീരത്തിന് പോഷകസമൃദ്ധമായ ആഹാരവും മനസ്സിന് ശുഭചിന്തകളും നൽകുക.നല്ല ആഹാരവും നല്ല ചിന്തകളും നമ്മെ നല്ല ജീവിതത്തിലേക്കുയർത്തും എന്നറിയുക.ആഹാരവും ചിന്തകളും ഇനി  നല്ലതു മാത്രം.

-ജ്യോതിഷരത്നം പ്രശാന്ത് കണ്ണോം- 

Monday, 8 October 2018

അനിഴം (Delta Scorpii)

ഈനക്ഷത്രക്കാർ ആത്മ ബലവും ബുദ്ധികൂർമ്മതയും ശരീരശക്തിയും കർമ്മ കുശലതയുംഉള്ളവരായിരിക്കുംസന്ദർഭത്തിനനുസരിച്ച് സംസാരിച്ച് ഫലിപ്പിക്കാൻ മിടുക്കരായഇവർസ്വന്തംകാര്യങ്ങൾക്ക്മുൻഗണനകൊടുക്കുന്നവരായിരിക്കും.ഏകാന്തതആഗ്രഹിക്കുന്നഇവർതുറന്നഇടപെടലുകളിൽ നിന്ന് മാറി നിൽക്കുകയും  അധികാര ശക്തിആഗ്രഹിക്കുന്നവരുമായിരിക്കും.ദൃഢനിശ്ചയവും ലക്ഷ്യബോധവും ഇവരിൽ കാണാം.നക്ഷത്രമൃഗം-മാൻ,വൃക്ഷം-ഇലഞ്ഞി,പക്ഷികാക്ക,ഭൂതംഅഗ്നി,അക്ഷരം- ഉകാരംനക്ഷത്രമൃഗവൃക്ഷാദികളെസംരക്ഷിക്കുന്നത് ഇവർക്ക് എെശ്വര്യമേകും.
-ജ്യോതിഷരത്നം പ്രശാന്ത് കണ്ണോം-

Sunday, 7 October 2018

പണം

നമ്മൾ പലപ്പോഴും പണം അനാവശ്യ കാര്യങ്ങൾക്കും ആഢംബരത്തിനുമായി ചിലവഴിക്കാറുണ്ട്.പണം അത്യാവശ്യ കാര്യങ്ങൾക്കു മാത്രം ചിലവഴിക്കുക.
പണത്തിന്റെ പിറകേയുള്ള ഓട്ടവും ധൂർത്തടിയും ഒഴിവാക്കേണ്ടതാണ് എന്നറിയുക .അങ്ങിനെയായാൽ ജീവിത വിജയം നേടാം.
-ജ്യോതിഷരത്നം പ്രശാന്ത് കണ്ണോം-

Saturday, 6 October 2018

വിശാഖം (Alpha Librae)

ഈനക്ഷത്രക്കാർ പ്രസന്നമുഖഭാവത്തോടു കൂടിയവരും ആകർഷകമായ വ്യക്തിവൈശിഷ്ടമുള്ളവരുമായിരിക്കും.
ഇവർഉദാരഹൃദയരുംസഹായമനസ്ഥിതിക്കാരുമായിരിക്കും.ഉപദേശികളുംഉത്സാഹികളുമായഇവർജീവിതത്തിൽഉയർച്ചആഗ്രഹിക്കുന്നവരുമായിരിക്കും.ഇവരിൽഭൂരിഭാഗവും നല്ല  ഈശ്വരവിശ്വാസികളായിരിക്കും
നക്ഷത്രമൃഗം-സിംഹം,വൃക്ഷം-വയ്യംകത,പക്ഷി-കാക്ക,ഭൂതം-അഗ്നി,അക്ഷരം- ഉ കാരം
നക്ഷത്രമൃഗവൃക്ഷാദികളെസംരക്ഷിക്കുന്നത് ഇവർക്ക് എെശ്വര്യമേകും.
-ജ്യോതിഷരത്നം പ്രശാന്ത് കണ്ണോം-

Friday, 5 October 2018

പ്രകൃതിയുടെ പ്രീതി

പ്രകൃതിക്കൊരു താളമുണ്ട് സത്യമുണ്ട് ശക്തിയുണ്ട് .നാം അതറിഞ്ഞു നീങ്ങണം.അല്ലാതെ പ്രകൃതി പ്രതികരിക്കുമ്പോൾ അലമുറയിട്ടിട്ട് കാര്യമില്ല.പ്രകൃതി വിരുദ്ധമായ കാര്യങ്ങൾ നാം വർജ്ജിക്കണം എന്നറിയുക .
അങ്ങിനെയെംകിൽ പ്രകൃതിയുടെ പ്രീതിക്കു പാത്രമാകാം.

-ജ്യോതിഷരത്നം പ്രശാന്ത് കണ്ണോം-

Thursday, 4 October 2018

കാലം തെളിയിക്കും

നമ്മൾ ചെയ്യാത്ത ഒരു കുറ്റം നമ്മിലാരോപിക്കപ്പടുന്നുണ്ടെംകിൽ ഭയക്കാതിരിക്കുക.പ്രാർത്ഥിക്കുക പ്രകൃതി നമ്മോടൊപ്പമുണ്ട് എന്നറിയുക.സത്യം കാലം തെളിയിക്കും.
-ജ്യോതിഷരത്നം പ്രശാന്ത് കണ്ണോം-

Wednesday, 3 October 2018

നമ്മുടെ വിശ്വാസം

നമ്മുടെ വിശ്വാസം മറ്റുള്ളവരിൽ അടിച്ചേൽപ്പിക്കാതിരിക്കുക.അത് കുടുബത്തിലായാലും സമൂഹത്തിലായാലും. ഓരോ വ്യക്തിയും പ്രപഞ്ച ശക്തിയുടെ ഭാഗമാണെന്നറിയുക.കർമ്മഫലം ഓരോ വ്യക്തിയും അനുഭവിക്കേണ്ടതാണ്.നമ്മുടെ വിശ്വാസം നമ്മെ രക്ഷിക്കും.
-ജ്യോതിഷരത്നം പ്രശാന്ത് കണ്ണോം-

ചോതി (Alpha bootis)

ഈനക്ഷത്രക്കാർ ദയാലുക്കളും നീതിപ്രിയരും മറ്റുള്ളവരുടെ സംകടങ്ങളിൽ പംകുകൊള്ളുന്നവരുമായിരിക്കും.ജീവിതത്തിൽ ഉയർച്ച ആഗ്രഹിക്കുന്ന ഇവർ  ഫോട്ടോഗ്രാഫി ചിത്രകല തുടങ്ങി സംഗീതാദികലകളിൽതല്പരരുമായിരിക്കും.പെട്ടെന്ന് പിണങ്ങുകയും ഇണങ്ങുകയും ചെയ്യുന്ന ഇവർ വീടു വിട്ടു നിൽക്കുന്നവരായുംകാണപ്പെടുന്നു.
നക്ഷത്രമൃഗം-എരുമ,വൃക്ഷം-മരുത്,പക്ഷി-കാക്ക,ഭൂതം-അഗ്നി,അക്ഷരം- ഉ കാരം
നക്ഷത്രമൃഗവൃക്ഷാദികളെസംരക്ഷിക്കുന്നത് ഇവർക്ക് എെശ്വര്യമേകും.
-ജ്യോതിഷരത്നം പ്രശാന്ത് കണ്ണോം-

Tuesday, 2 October 2018

അനുഭവിച്ചറിയാം

നമ്മിൽ പലർക്കും കണ്ടതും അനുഭവിച്ചതും മാത്രമെ വിശ്വസിക്കാനാവൂ.സൂര്യചന്ദ്രന്മാരെ നമുക്കു കാണാം സൂര്യദീപ്തിയും ചൂടും അനുഭവിക്കാം .ചന്ദ്രന്റെ നിലാവ് ആസ്വദിക്കാം.പിറന്നു വീണ ഭൂമിയിൽ സുഖദു:ഖങ്ങൾ അനുഭവിക്കാം .സൂര്യനെ പിതാവായും ചന്ദ്രനെ മാതാവായും ഭൂമിയെ നമ്മളോരുത്തരായും കരുതി വിശ്വസിക്കൂ.
പ്രാർത്ഥിക്കൂ.പ്രപഞ്ചശക്തി നമ്മിലൂടെ പ്രവർത്തിക്കുന്നത് അനുഭവിച്ചറിയാം.
-ജ്യോതിഷരത്നം പ്രശാന്ത് കണ്ണോം-

നമ്മെ തേടിയെത്തും

നമ്മുടെ ചെറിയ തെറ്റുകൾക്കു പോലും പ്രകൃതിശക്തി പ്രതികരിക്കുമെന്നറിയുക.
തെറ്റുകളിൽ നിന്ന് മാറിനിൽക്കുക.
അങ്ങിനെയായാൽ മറ്റുള്ളവരിൽ നിന്നും നഷ്ടപ്പെട്ടുവെന്ന് കരുതിയ സ്നേഹവും
സഹകരണവും നമ്മെ തേടിയെത്തും.
-ജ്യോതിഷരത്നം പ്രശാന്ത് കണ്ണോം-