Tuesday, 23 October 2018

പ്രതിസന്ധിയിൽ

മരക്കൊമ്പിൽ മുകളിലേക്ക് നോക്കിയിരിക്കുന്ന ആൺകിളി താഴേക്ക് നോക്കിരിക്കുന്ന പെൺകിളിയോടു പറഞ്ഞു
''പ്രിയേ നമ്മെ പിടിക്കാൻ കഴുകൻ മുകളിൽ വട്ടംചുറ്റി പറക്കുന്നു.''
അപ്പോൾ പെൺകിളി പറഞ്ഞു ''പ്രിയാ താഴെ നമ്മെ എയ്തു വീഴ്ത്താൻ വേടൻ അമ്പേന്തി നിൽക്കുന്നു, രക്ഷപ്പെടാൻ എന്തു ചെയ്യും..?
ആൺകിളി പറഞ്ഞു ''ഈ ഘട്ടത്തിൽ ഈശ്വരന് മാത്രമെ രക്ഷിക്കാനാകൂ.കണ്ണടച്ച് നാമം ജപിച്ചോളൂ.'' രണ്ടു പേരും ജപം തുടങ്ങി .വേടൻ അമ്പ് തൊടുക്കുന്ന നിമിഷം ഒരു  കട്ടുറുമ്പ് അയാളുടെ കാലിൽ കടിച്ചു .ഉന്നം തെറ്റി അമ്പ് മുകളിൽ പറന്നിരുന്ന കഴുകനിൽ പതിച്ചു. കിളികൾ പറന്നു രക്ഷപ്പെട്ടു.നാമ ജപത്തിനു കലിയുഗത്തിൽ അപാര ശക്തിയുണ്ട്.ഇഷ്ട നാമം സദാനേരവും ജപിച്ചു ശീലിച്ചാൽ പ്രതിസന്ധികളെ അതിജീവിക്കാം എന്നറിയുക .
-ജ്യോതിഷരത്നം പ്രശാന്ത് കണ്ണോം-

No comments:

Post a Comment