Tuesday, 30 July 2019

പിതൃബലി

ജീവിച്ചിരിക്കുമ്പോള്‍ മാതാപിതാക്കള്‍ക്ക് മനോവേദന ഉണ്ടാക്കുന്നതും മരണപ്പെട്ടു കഴിഞ്ഞാല്‍ ശ്രാദ്ധാദി ക്രിയകള്‍ മുടക്കുന്നതും പിതൃശാപമുണ്ടാക്കും എന്നറിയുക.സന്താനമില്ലായ്മ,സന്താന ദുരിതം,സന്താന ക്ളേശം,സന്താന മരണം തുടങ്ങി അനിഷ്ട ഫലങ്ങള്‍ സംഭവിക്കാം.
കര്‍ക്കിടക,തുലാമാസങ്ങളിലെ അമാവാസിദിനത്തില്‍ പിതൃബലി ചെയ്ത് പിതൃ പ്രീതിനേടണം.പിതൃബലി മുടക്കാതിരിക്കാം.
-ജ്യോതിഷരത്നം പ്രശാന്ത് കണ്ണോം -


Monday, 29 July 2019

സാത്വിക ഗുണം

ചിലവ്യക്തികളെ കാണുന്ന മാത്രയില്‍ നമുക്ക് അവരുമായി സൗഹൃദ സംസാരം നടത്താന്‍ തോന്നും.എന്നാല്‍ ചിലരോട് അങ്ങിനെ തോന്നാറില്ല.വ്യക്തികള്‍ക്കു ചുറ്റുമുള്ള കാന്തികതരംഗത്തിന്റെ പ്രഭവമാണ് ഇതിനു കാരണം.വ്യക്തികളിലുള്ള സത്വ രജ തമോ ഗുണങ്ങളുടെ സാന്നിദ്ധ്യമനുസരിച്ച് കാന്തികപ്രഭവത്തില്‍ മാറ്റങ്ങള്‍ സംഭവിക്കുന്നു.
നമ്മളില്‍ സാത്വിക ഗുണം കൂടുമ്പോള്‍ അത്തരക്കാരുടെ  അനുകൂല തരംഗത്താല്‍ നാം ആകര്‍ഷിതരാകും എന്നറിയുക.ഇതു പോലെ തന്നെയാണ് മറ്റു ഗുണങ്ങളുള്ളവര്‍ക്കും അനുഭവപ്പെടുക.
സാത്വിക ഗുണം വളര്‍ത്താം.
-ജ്യോതിഷരത്നം പ്രശാന്ത് കണ്ണോം-


Sunday, 28 July 2019

സാധന തുടരാം

നന്നാവണമെന്ന് നാം തന്നെ തീരുമാനിക്കണം അതിനൊത്ത് കഠിനമായി പരിശ്രമിക്കണം.സാധന മുടങ്ങാതെ അനുഷ്ഠിക്കണം.വാക്കു കുറക്കുക .മാനസിക ജപം ശീലിക്കുക.
ഈശ്വരന്‍ നമ്മില്‍ തന്നെ ഉണരും.
സാധന തുടരാം.
-ജ്യോതിഷരത്നം പ്രശാന്ത് കണ്ണോം -


Thursday, 25 July 2019

അനുകൂലതരംഗം

നന്മ മാത്രം ചെയ്യുക.തിന്മ ചെയ്താല്‍ കുറ്റബോധം നമ്മുടെ മനസ്സിനെ തളര്‍ത്തും.
നാം ചെയ്യുന്ന സല്‍പ്രവൃത്തികള്‍ കൊണ്ട് മറ്റുള്ളവര്‍ക്ക് സന്തോഷമുണ്ടായാല്‍ അത് നമ്മില്‍ അനുകൂലതരംഗമുണ്ടാക്കും.
ഇതുവഴി ആയുരാരോഗ്യസൗഖ്യം നാമറിയാതെ കൈവരും.നന്മ ചെയ്യാം.
-ജ്യോതിഷരത്നം പ്രശാന്ത് കണ്ണോം-


Wednesday, 24 July 2019

വാക്കുകള്‍ ശ്രദ്ധിക്കാം

നാം ആകര്‍ഷകമായും മിതമായും സംസാരിച്ചു ശീലിക്കണം.നല്ല വാക്കുകളാല്‍ 
സംസാരം സമ്പുഷ്ടമാക്കണം.
അനാവശ്യഭാഷണം നിര്‍ത്തണം.വാക്കുകള്‍ ശ്രദ്ധിച്ചുപയോഗിക്കണം.വാക്ക് അഗ്നിയാണ്.
അത് ഉണ്ടാക്കുന്ന ഫലം ഗൗരവമുള്ളതാണ്.
വാക്കുകള്‍ ശ്രദ്ധിക്കാം.
-ജ്യോതിഷരത്നം പ്രശാന്ത് കണ്ണോം-



Tuesday, 23 July 2019

നമ്മെ അറിയാം

നാം ഈശ്വരീയമായ ശക്തിവിശേഷങ്ങളോടെ ജന്മമെടുത്തവരാണ്.അതിനാല്‍ എല്ലാ അറിവും നമ്മില്‍ത്തന്നെയുണ്ട് എന്നറിയുക.
ബാഹ്യലോകത്തുള്ള അലച്ചില്‍ നിര്‍ത്തി ജ്ഞാനത്തിനായ് നമ്മുടെ ഉള്ളിലേക്ക് ഇറങ്ങിച്ചെല്ലുക.ധ്യാനത്തിലൂടെ ഇതിനു  സാധിക്കും.കണ്ണടച്ച് സാവധാനം ഉള്ളിലേക്ക് പ്രാണവായുവെ എടുക്കുന്നതും പുറത്തുവിടുന്നതും മാത്രം ശ്രദ്ധിച്ച് ഒരു നാഴികനേരം(24 മിനിറ്റ്) ദിവസവും ധ്യാനിച്ചു ശീലിക്കണം.പ്രഭാതത്തിലൊ സായാഹ്നത്തിലോ ശുദ്ധവായു ലഭിക്കുന്നിടത്ത് ശാന്തമായിരുന്ന് ധ്യാനിക്കാം.
നമുക്ക് നമ്മെ അറിയാന്‍ ശ്രമിക്കാം.
-ജ്യോതിഷരത്നം പ്രശാന്ത് കണ്ണോം-



Monday, 22 July 2019

സായം സന്ധ്യ

അസ്തമയ സമയത്തിന് ഒരു നാഴിക(24 മിനിറ്റ്) മുമ്പും പിമ്പും  ആഹാര പാനീയാദികള്‍ വര്‍ജ്ജ്യമാണ് എന്നറിയുക.
അന്തരീക്ഷം വിഷമയമായ ഈ സമയം ഭക്ഷണം കഴിക്കുന്ന പിഞ്ചു കുട്ടികള്‍ മുതല്‍ സര്‍വ്വരിലും ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടാകും എന്നറിയുക.'സന്ധ്യ സര്‍വ്വത്ര വര്‍ജ്ജ്യതേ' എന്ന് ആചാര്യ മതം.ഈ സമയം നാമജപം ചെയ്ത് മനസ്സും ശരീരവും ശുദ്ധീകരിക്കാം.
-ജ്യോതിഷരത്നം പ്രശാന്ത് കണ്ണോം-


കര്‍മ്മപുഷ്ടി

അക്കാദമിക്കല്‍ യോഗ്യത നമുക്ക് എത്രയുണ്ടായാലുംഅര്‍ഹതക്കനുസരിച്ചുള്ള കര്‍മ്മമേഖലയിലാണ് നാം എത്തിപ്പെടുക എന്നറിയുക.അര്‍ഹത പൂര്‍വ്വസംസ്കാര
ത്തിന്റേതു കൂടിയാണ്.അതിനാല്‍ നിരാശപ്പെടാതെ ലഭിച്ച കര്‍മ്മ മേഖലയില്‍ ആത്മാര്‍ത്ഥതയോടും സത്യസന്ധതയോടും കൂടി പ്രവര്‍ത്തിക്കുക.കര്‍മ്മപുഷ്ടി ഈശ്വരന്‍ നല്‍കും.
-ജ്യോതിഷരത്നം പ്രശാന്ത് കണ്ണോം-


Sunday, 21 July 2019

സ്നേഹം നേടാം

നാം ഈശ്വരനില്‍ പൂര്‍ണ്ണ ശരണാഗതി അടഞ്ഞാല്‍  ആപത്തുകളില്‍ പെടുത്താതെ ഈശ്വരന്‍ രക്ഷപ്പെടുത്തും.വിശാസം ദൃഢമായിരിക്കണം, മനസ്സ് നിഷ്കളംകവും.
പ്രകൃതിയിലെ എല്ലാ ജീവജാലങ്ങളേയും ഹൃദയം തുറന്ന് സ്നേഹിക്കണം.സ്നേഹം നല്‍കി സ്നേഹം നേടാം.
-ജ്യോതിഷരത്നം പ്രശാന്ത് കണ്ണോം-


Friday, 19 July 2019

അവനവനെ അറിയാം

നമ്മെ കുറിച്ച് നന്നായി അറിയാവുന്നവര്‍ നല്‍കുന്ന വിലയാണ് നമുക്ക് ഏറ്റവും മൂല്യമുള്ളത് എന്നറിയുക.പല വിലയിരുത്തലുകള്‍ ഉണ്ടായിക്കോട്ടെ അതൊന്നും നമ്മുടെ ആത്മവിശ്വാസത്തെ ബാധിക്കില്ലെന്ന് നാം  ഉറപ്പിക്കണം.നമുക്ക് സാധിക്കാത്തതായി ഒന്നുമില്ലെന്നറിയുക.നമ്മില്‍ അനന്തമായ ഗുണങ്ങളുണ്ട്.ധ്യാനത്തിലൂടെ ഈ ഗുണങ്ങളെ ഉണര്‍ത്താം അവനവനെ അറിയാം.
-ജ്യോതിഷരത്നം പ്രശാന്ത് കണ്ണോം-


Thursday, 18 July 2019

നന്നായി ചിരിക്കാം

നാം മറ്റുള്ളവരോട് ആത്മാര്‍ത്ഥമായി ചിരിക്കുക.കൃത്രിമമായ ചിരി വഞ്ചനയാണ്.
സ്നേഹിക്കാനുള്ള ഒരു മനസ്സുണ്ടെംകില്‍ നിഷ്കളംകമായ ചിരി ഉള്ളില്‍ നിന്നു വരും.
മനുഷ്യന്റെ ഏറ്റവും ഉത്തമമായ ഗുണങ്ങളിലൊന്നാണ് ചിരിക്കാനുള്ള കഴിവ്.
അതു നല്ലതിനായി ഉപയോഗപ്പെടുത്താം.
-ജ്യോതിഷരത്നം പ്രശാന്ത് കണ്ണോം-


Wednesday, 17 July 2019

നിലവിട്ട് പ്രവര്‍ത്തിക്കരുത്

ഒരു പ്രവൃത്തി ചെയ്യുന്നതിനു മുമ്പ് നാം അതിനെ കുറിച്ച് പൂര്‍ണ്ണ ബോധവാനാകണം.സംമ്പൂര്‍ണ്ണ ഈശ്വരാര്‍പ്പണമായി കര്‍മ്മങ്ങള്‍ ചെയ്യുക.
തെറ്റാണെന്ന് അറിഞ്ഞുകൊണ്ട് പ്രവര്‍ത്തിക്കരുത്.അടിമയെ പോലെ പണിയെടുക്കരുത്.നമ്മുടെ നില വിട്ട്  പ്രവര്‍ത്തിക്കരുത്.അഭിമാനം പണയപ്പെടുത്തരുത്.നാമ സ്മരണ നില നിര്‍ത്തുക.ഈശ്വരന്‍ കൂടെയുണ്ട്.
-ജ്യോതിഷരത്നം പ്രശാന്ത് കണ്ണോം-


Tuesday, 16 July 2019

രാമായണപാരായണം

കലിയുഗസാധനയില്‍ ഏറെ പ്രധാന്യമുള്ളതാണ്  പുണ്യഗ്രന്ഥ 
പാരായണം.അത് മഹാദേവന്‍ പോലും ധ്യാനിക്കുന്ന ശ്രീരാമചരിതമാണെംകിലോ ഏറെ വിശിഷ്ടമായി. കര്‍ക്കിടകം ഒന്നിനു തുടങ്ങി മാസാവസാനം രാമായണവായന പുര്‍ത്തീകരിക്കണം എന്നാണ് വിശ്വാസം.
നിത്യപാരായണത്തിനും ഉത്തമഗ്രന്ഥമാണ്
രാമായണം.മരണഭയമകറ്റി ഭക്തരെ മോക്ഷത്തിലേക്കു നയിക്കാന്‍ രാമായണത്തിനു ശക്തിയുണ്ട്.
രാമായണ പാരായണ പുണ്യം നേടാം.
-ജ്യോതിഷരത്നം പ്രശാന്ത് കണ്ണോം -


Monday, 15 July 2019

സൗഹൃദം

നമ്മോട് സൗഹൃദത്തിന് താല്‍പര്യമില്ലാത്തവരെ അവരുടെ വഴിക്കുവിടുക.സൗഹൃദം വിലകൊടുത്തു വാങ്ങേണ്ടതല്ല.യാഥാര്‍ത്ഥ സൗഹൃദം പരസ്പര വിശ്വാസത്തിലൂടെ ഉണ്ടാകുന്നതാണ്.സൗഹൃദം പ്രകടനമാകരുത് യഥാര്‍ത്ഥമായിരിക്കണം.നല്ല സുഹൃത്തുക്കളെ തിരിച്ചറിയണം.
നല്ല സുഹൃത്താവാം.
-ജ്യോതിഷരത്നം പ്രശാന്ത് കണ്ണോം-


ആത്മപരിശോധന

നമ്മുടെ സാന്നിദ്ധ്യവും സാമീപ്യവും മറ്റുള്ളവര്‍ക്ക് സന്തോഷദായകമാകണം.
അതിനായി നല്ലതു ചിന്തിക്കുക പ്രവര്‍ത്തിക്കുക.മനസ്സില്‍ നന്മ നിറക്കുക സഹജീവികളെ സ്നേഹിക്കുക.ആത്മ പരിശോധന നടത്തി മുന്നോട്ടു നീങ്ങുക.
-ജ്യോതിഷരത്നം പ്രശാന്ത് കണ്ണോം-


Friday, 12 July 2019

ശാപം

നാം മറ്റുള്ളവര്‍ക്ക് മനോവിഷമം ഉണ്ടാക്കുന്ന ഒരു പ്രവൃത്തിയിലും ഏര്‍പ്പെടാതിരിക്കുക.
മനസാ വചസാ കര്‍മ്മണാ ആരെയും വേദനിപ്പിക്കാതിരിക്കുക.
അന്യരുടെ ശാപം വാങ്ങിക്കൂട്ടുന്നത്
ആധിയും വ്യാധിയുമുണ്ടാക്കി ആയുസ്സൊടുക്കും എന്നറിയുക.
നന്മ മാത്രം ചെയ്യാം.
-ജ്യോതിഷരത്നം പ്രശാന്ത് കണ്ണോം-


Thursday, 11 July 2019

മുതിര്‍ന്നവരെ ബഹുമാനിക്കണം

നാം മുതിര്‍ന്നവരെ ബഹുമാനിക്കണം സ്നേഹിക്കണം സഹായിക്കണം. അവരുടെ  യോഗ്യതയോ പദവിയോ നോക്കേണ്ടതില്ല എന്നറിയുക.കുട്ടികളെ നാം ഇത് ശീലിപ്പിക്കണം.അവരെ വിനയമുള്ളവരാക്കി വളര്‍ത്തണം.അവരില്‍ ഈശ്വരവിശ്വാസം ഉറപ്പിക്കണം.വിശ്വാസമാണ് അടിത്തറ.
-ജ്യോതിഷരത്നം പ്രശാന്ത് കണ്ണോം-


Wednesday, 10 July 2019

മാന്യത

നാം മാന്യതയുടെ മുഖംമൂടിഅണിയാതിരിക്കുക.
വസ്ത്രധാരണത്തിലും രൂപത്തിലും
മാന്യത സൃഷ്ടിക്കാം.എന്നാല്‍ മാന്യമായ് പെരുമാറാനായില്ലെംകില്‍ സമൂഹത്തില്‍ അപഹാസ്യനാകും എന്നറിയുക.ചിന്തയിലും വാക്കിലും പ്രവൃത്തിയിലും മാന്യത പുലര്‍ത്തണം.
-ജ്യോതിഷരത്നം പ്രശാന്ത് കണ്ണോം- 


സഹായമേകാം

സഹായം ചെയ്യുന്നതില്‍ ഒരു മടിയും കാണിക്കാതിരിക്കുക.കാരണം സഹായിക്കുന്നവരോടൊപ്പമാണ് ഈശ്വരന്‍.വളരെ നിസ്സാരമെന്നു തോന്നുന്ന ചെറിയ സഹായം വരെ ഒരു ജീവിതത്തിന് വെളിച്ചമേകിയേക്കാം.ഒരു ദിവസം ഒരാള്‍ക്കെംകിലും സഹായമേകാം.

-ജ്യോതിഷരത്നം പ്രശാന്ത് കണ്ണോം-


ഷോഡശസംസ്കാരം-16

അന്ത്യേഷ്ടി :

 ഭസ്മാന്തം ശരീരം എന്നാണ് വേദങ്ങളില്‍ പറഞ്ഞിരിക്കുന്നത്. അതുകൊണ്ടുതന്നെ വൈദികര്‍ ഒരു വ്യക്തി മരിച്ചാല്‍ ഉത്തമ സമയത്ത് മൃതശരീരം അഗ്നിയില്‍ ദഹിപ്പിക്കുകയാണ് ചെയ്യാറ്. ഇത് സംസ്‌കാര ക്രിയകളില്‍ ഒടുവിലത്തേതുമാണ്. ജീവന്‍ വേര്‍പെട്ടുപോയ ശരീരത്തെപ്പോലും സംസ്‌കരിക്കുന്ന വൈദിക പദ്ധതി.

ഈ പതിനാറ് സംസ്‌കാരങ്ങളാണ് ഹിന്ദുവിന്റെ നൈമിത്തിക ആചരണങ്ങള്‍.

-ജ്യോതിഷ രത്നം പ്രശാന്ത് കണ്ണോം-



ഷോഡശസംസ്കാരം-15

സംന്യാസം : 

വാനപ്രസ്ഥാശ്രമ ജീവിതത്തോടെ വിവേക-വൈരാഗ്യാദികള്‍ നേടിയ ജ്ഞാനവൃദ്ധര്‍ ഉത്തമസമയത്ത് സ്വീകരിക്കുന്ന ആശ്രമമാണ് സംന്യാസാശ്രമം. അതുവരെ നേടിയ അറിവുകള്‍ മുഴുവനും ലോകോപകാരത്തിനുവേണ്ടി സമര്‍പ്പിക്കാന്‍ ഒരിടത്തുനിന്ന് മറ്റൊരിടത്തേക്ക് യാത്ര ചെയ്യുന്നത് സന്യാസിയുടെ ധര്‍മ്മമാണ്. അതിനിടയ്ക്ക് മരണം വന്നാല്‍പോലും അതിനെ ഇരുകൈയും നീട്ടി സ്വീകരിക്കാന്‍ സംന്യാസി തയ്യാറുമായിരിക്കും.

-ജ്യോതിഷരത്നം പ്രശാന്ത് കണ്ണോം-



Friday, 5 July 2019

ഷോഡശസംസ്കാരം- 14

വാനപ്രസ്ഥം:

 വിവാഹ സംസ്‌കാരത്തിലൂടെ ഗൃഹസ്ഥാശ്രമത്തില്‍ പ്രവേശിക്കുന്ന വ്യക്തി തന്നില്‍ നിക്ഷിപ്തമായിരിക്കുന്ന കര്‍മങ്ങളെല്ലാം നിവര്‍ത്തിച്ചതിനു ശേഷം (മക്കളും പേരക്കുട്ടികളും ഉണ്ടായ ശേഷം) ശുഭ മുഹൂര്‍ത്തത്തില്‍ പ്രവേശിക്കുന്ന ആശ്രമമാണ് വാനപ്രസ്ഥം.ഏകാന്തതയില്‍ ധ്യാനത്തിലൂടെ ജ്ഞാനം നേടാനുള്ള പരമപ്രധാനമായ യാത്രകൂടിയാണിത്. 

-ജ്യോതിഷരത്നം പ്രശാന്ത് കണ്ണോം-



Wednesday, 3 July 2019

ഷോഡശസംസ്കാരം- 13

വിവാഹം :

ഉത്തമ മുഹൂര്‍ത്തത്തില്‍ ബന്ധുക്കളുടെയും ആചാര്യന്റെയും അനുഗ്രഹത്തോടെ ഗൃഹസ്ഥാശ്രമ(കുടുംബജീവിത)ത്തിലേക്ക് പ്രവേശിക്കാനുള്ള സംസ്‌കാര കര്‍മമാണ് വിവാഹം. വിവാഹ ജീവിതത്തില്‍ ഉണ്ടാവാനിടയുള്ള വിഷമതകള്‍ പരിഹരിക്കുന്നതിനും നല്ല കുടുബജീവിതം നയിക്കാനുമുള്ള പ്രാപ്തി കൈവരിക്കാനുള്ള കര്‍മ്മങ്ങളടങ്ങിയതാണ് വിവാഹ സംസ്‌കാരം.

-ജ്യോതിഷരത്നം പ്രശാന്ത് കണ്ണോം-



Tuesday, 2 July 2019

ഷോഡശസംസ്കാരം -12

സമാവര്‍ത്തനം :

 പൂര്‍ണ ബ്രഹ്മചര്യവ്രതം പാലിച്ച് സകല വിദ്യകളും അഭ്യസിച്ചതിനുശേഷം ബ്രഹ്മചാരിയെ താന്‍ പഠിപ്പിച്ച സ്ഥാപനവും തന്റെ വീട്ടുകാരും  ഒരു ഉത്തമ മുഹൂര്‍ത്തത്തില്‍ അംഗീകരിക്കുന്ന സംസ്‌കാര കര്‍മമാണിത്.ഇതിലൂടെ സമൂഹത്തിന്റെ അംഗീകാരം കൂടി ലഭിക്കുന്നു.

-ജ്യോതിഷരത്നം പ്രശാന്ത് കണ്ണോം-



Monday, 1 July 2019

ഷോഡശസംസ്കാരം -11

വേദാരംഭം : 

ഉത്തമ നക്ഷത്ര ദിവസം നല്ല മുഹൂര്‍ത്തത്തില്‍ ശിഷ്യന് ആദ്യമായി ഗായത്രി എന്ന ഗുരുമന്ത്രം ദീക്ഷയായി നല്‍കുന്ന സംസ്‌കാരകര്‍മമാണ് വേദാരംഭം.

സന്ധ്യാവന്ദനാദികളായ നിത്യകര്‍മ്മങ്ങളില്‍ ഗായത്രി ഉപാസന വളരെ പ്രധാനമാണ്.

-ജ്യോതിഷരത്നം പ്രശാന്ത് കണ്ണോം-