Sunday, 31 March 2019

ജ്ഞാനം നേടാം

മറ്റുള്ളവരിൽ ഈശ്വരാംശം ദർശിക്കുന്നവൻ ജ്ഞാനി.ഈ ദർശനം വിജ്ഞാനിക്കുണ്ടാകണമെന്നില്ല.വായിച്ചു നേടുന്നത് വിജ്ഞാനം.ധ്യാനത്തിലൂടെ നേടുന്നത് ജ്ഞാനം.ജ്ഞാനിയിൽ അഹംകാരമുണ്ടാകില്ല.എന്നാൽ വിജ്ഞാനിയിൽ അഹംകാരം ഉണ്ടായേക്കാം.നമുക്ക് ജ്ഞാനം നേടാം.

-ജ്യോതിഷരത്നം പ്രശാന്ത് കണ്ണോം-

Friday, 29 March 2019

സംസാരം

ആവശ്യമില്ലാത്ത കാര്യത്തിൽ തലയിടാതിരിക്കുക.ഏതുകാര്യത്തിലും ഇടപെട്ട് കേമത്തരം പ്രകടിപ്പിക്കരുത്.പക്വതയോടെ ശാന്തമായി പെരുമാറുക.ആലോചിച്ചു സംസാരിക്കുക.സംസാരം ഇരുതല മൂർച്ചയുള്ള വാളാണ്.സൂക്ഷിച്ചു പ്രയോഗിക്കാം.

-ജ്യോതിഷരത്നം പ്രശാന്ത് കണ്ണോം-

Thursday, 28 March 2019

അൽപജ്ഞാനം അപകടം

അറിവുള്ള വിഷയത്തിൽ മാത്രം സംസാരിക്കുക.അൽപജ്ഞാനം അപകടം ചെയ്യും. അനാവശ്യ തർക്കങ്ങൾ ഒഴിവാക്കുക .വാദിച്ചു ജയിച്ചാലും മനശ്ശാന്തി നഷ്ടമാകും.മൗനം വിദ്വാന് മാത്രമല്ല എല്ലാവർക്കും ഭൂഷണമാണ് എന്നറിയുക.മൗനം ശീലിക്കാം.

-ജ്യോതിഷരത്നം പ്രശാന്ത് കണ്ണോം-

Wednesday, 27 March 2019

ശാന്തിയും സമാധാനവും

നാം സത്യം പറയുക ധർമ്മം ആചരിക്കുക.മനസ്സാക്ഷിയുടെ കോടതിയിൽ നീതി കിട്ടുന്ന പ്രവൃത്തികൾ മാത്രം ചെയ്യുക.ആരേയും വഞ്ചിക്കാതിരിക്കുക.സഹായിച്ചില്ലേലും ഉപദ്രവിക്കാതിരിക്കുക.എംകിലേ ശാന്തിയും സമാധാനവും കൈവരൂ എന്നറിയുക.

-ജ്യോതിഷരത്നം പ്രശാന്ത് കണ്ണോം-

Tuesday, 26 March 2019

നന്നായി ശ്രമിക്കാം

നാം പരാശ്രയം കൂടാതെ ജീവിക്കാൻ ശ്രമിക്കണം. ഒരാൾ മനസ്സറിഞ്ഞു സഹായിച്ചാൽ അയാളെ വീണ്ടും വീണ്ടും ആശ്രയിക്കരുത്.നമുക്ക് ചെയ്യാൻ സാധിക്കാത്തതായി ഒന്നുമില്ല എന്ന് ഉറച്ചു വിശ്വസിക്കുക.അങ്ങിനെയായാൽ അത്യാവശ്യ ഘട്ടങ്ങളിൽ ഈശ്വര കൃപ ലഭിക്കും എന്നറിയുക.നല്ല ശ്രമം വിജയത്തിലെത്തിക്കും.

-ജ്യോതിഷരത്നം പ്രശാന്ത് കണ്ണോം-

നമുക്കു തീരുമാനിക്കാം

ഒരു തീരുമാനത്തിലുമെത്തിച്ചേരാൻ കഴിയാതെ കടുത്ത മാനസിക സമ്മർദ്ദം അനുഭവിക്കേണ്ടി വരുന്ന ചില സന്ദർഭങ്ങൾനമുക്കുണ്ടാവാറുണ്ട്.ആ ഘട്ടങ്ങളിൽ ഒരിടത്ത് ശാന്തമായി കണ്ണടച്ച് നിവർന്നിരിക്കുക.അവനവന് വിശ്വാസമുള്ള ഈശ്വരരൂപം സംകൽപിച്ച് ആ നാമം മനസ്സിൽ ഉരുവിട്ടു കൊണ്ട് ശ്വാസം ദീർഘമായി സാവധാനം അകത്തോട്ടെടുക്കുക സാവധാനം പുറത്തോട്ടും വിടുക.ഒരു പത്ത് മിനിറ്റ് ഈ നിലയിൽ തുടരാൻ ശ്രമിക്കുക.നമുക്ക് മനശ്ശാന്തിയും സമാധാനവും കൈവരും എന്നറിയുക. ഏതു പ്രശ്നത്തേയും തരണം ചെയ്യാനുള്ള മനോബലം നമുക്കു ലഭിക്കും.നമുക്കു ശ്രമിക്കാം.

-ജ്യോതിഷരത്നം പ്രശാന്ത് കണ്ണോം-

സന്തോഷിക്കുക

നമുക്കു ജന്മം നൽകിയ മാതാപിതാക്കളുടെ ആചാരവും സംസ്കാരവും കുലതൊഴിലും അം ഗീകരിക്കുക.കാരണം നമ്മുടെ ഇച്ഛയാലല്ല നാംജന്മമെടുത്തത്.അവരിൽ നാം ജനിക്കണമെന്നത്  ഭഗവദേച്ഛയായിരുന്നു.നമ്മുടെ അർഹതയ്ക്കനുസരിച്ച ജന്മമാണ് നമുക്ക് ലഭിച്ചത്.അതിനാൽ ഏത് സാഹചര്യമായാലും  സന്തോഷിക്കുക ഈശരൻ രക്ഷിക്കും.

-ജ്യോതിഷരത്നം പ്രശാന്ത് കണ്ണോം-

പുഞ്ചിരിയോടെ നേരിടാം

നാം കടുത്ത പ്രശ്നങ്ങളിലൂടെയും പ്രയാസങ്ങളിലൂടെയുമാണ് കടന്നു പോകുന്നത് എംകിൽ അറിയുക സുഖത്തിന്റെയും സന്തോഷത്തിന്റേയും നല്ല നാളുകൾ ഏറെ താമസിയാതെ വന്നണയും.സമുദ്രം അലറിയിളകി വന്നാലും ശാന്തമായി പുഞ്ചിരിയോടെ നേരിടാം. കാരണം ഈശ്വരൻ നമ്മോടൊപ്പമുണ്ട്.ഓരോ നിമിഷവും ഈശ്വരസ്മരണ നിലനിർത്താം.

-ജ്യോതിഷരത്നം പ്രശാന്ത് കണ്ണോം-

Friday, 22 March 2019

മനസ്സ്

നമ്മുടെ മനസ്സ് വെണ്ണപോലെ പരിശുദ്ധമായിരിക്കണം.ഒരു ചെറിയ കരടുപോലും അപകടകരമാകും.നാം പരിശുദ്ധരാണ് എന്ന് മറ്റുള്ളവരെ ബോദ്ധ്യപ്പെടുത്തിയിട്ട് കാര്യമില്ല.സ്വന്തം മനസാക്ഷിക്കുബോദ്ധ്യപ്പെടണം.എംകിലേ ഈശ്വര കൃപ ലഭിക്കൂ എന്നറിയുക.ഈശ്വര കൃപ നേടാം.

-ജ്യോതിഷരത്നം പ്രശാന്ത് കണ്ണോം-

Thursday, 21 March 2019

ജീവിതവിജയത്തിന്

പറയാനായ് പറയാതിരിക്കുക പ്രദർശിപ്പാനായ് പ്രവർത്തിക്കാതിരിക്കുക.പറയേണ്ടത് മാത്രം പറയുക പറയുന്നത് പ്രവർത്തിക്കുക.സ്നേഹിക്കുക ഭക്തിവളർത്തുക പ്രപഞ്ച ശക്തിയിൽ ഉറച്ചു വിശ്വസിക്കുക.ജീവിത വിജയം നമുക്ക് കൈപ്പിടിയിലാക്കാം.

-ജ്യോതിഷരത്നം പ്രശാന്ത് കണ്ണോം-

Wednesday, 20 March 2019

ദൗർബല്യം

നമ്മുടെ ദൗർബല്യം എന്താണെന്ന് നമുക്ക് കൃത്യമായി അറിയാം.നമ്മുടെ എല്ലാ തരത്തിലുമുള്ള ഉയർച്ചക്ക് തടസ്സമാകുന്നതും ഈ ദൗർബല്യമാണ്.അതിനാൽ  ഈ ശത്രുവിനെ നാം ആദ്യം ജയിക്കണം.അങ്ങിനെയായാൽ എല്ലാ ഉയർച്ചയും ഈശ്വരൻ നൽകും എന്നറിയുക.

-ജ്യോതിഷരത്നം പ്രശാന്ത് കണ്ണോം-

Tuesday, 19 March 2019

മാടായിക്കാവ് പൂരം

ഉത്തരകേരളത്തിൽ കണ്ണൂർ മാടായിക്കാവിലെ പൂരമഹോൽസവംഏറെ പ്രശസ്തമാണ്.പൂരം നാളിൽ വടുകുന്ദ തീർത്ഥസ്ഥാനത്ത്ദേവിയുടെ പൂരംകുളി ദർശിച്ച് സായൂജ്യമണയാൻ ആയിരങ്ങൾ ഒത്തുചേരും.ജന്മാന്തര ദുരിതങ്ങൾ അകറ്റി ഭക്തർക്ക് മുക്തിയേകുന്നു മാടയിക്കാവിലമ്മ.ഭദ്രകാളി സ്നഹസ്വരൂപിണിയായി വരദായിനിയായി ഇവിടെ വിരാജിക്കുന്നു.പഴയങ്ങാടി റെയിൽവേ സ്റ്റേഷനിൽ നിന്നും രണ്ട് കിലോമീറ്റർ ദൂരമേ കാവിലേക്കുള്ളൂ.

-ജ്യോതിഷരത്നം പ്രശാന്ത് കണ്ണോം-


ഒരു നന്മ

ദിവസത്തിന്റെ  കണക്കു പുസ്തകത്തിൽ ചേർക്കാൻ ഒരു നന്മയെംകിലും നാം ചെയ്യണം.ഒരു സേ്നഹനിർഭരമായ പെരുമാറ്റം,ഒരു സേവന കർമ്മം.കുടുംബത്തിലും സമൂഹത്തിലും ഒരു മാതൃകയാവാൻ നമുക്കു കഴിയണം.സമയം കഴിഞ്ഞു കൊണ്ടേയിരിക്കും.ഒരു നിമിഷവും പാഴാക്കാതിരിക്കാം.

-ജ്യോതിഷരത്നം പ്രശാന്ത് കണ്ണോം-

Monday, 18 March 2019

യാത്ര തനിച്ചാണ്

ആദ്ധ്യാത്മിക മാർഗ്ഗത്തിലുള്ള നമ്മുടെ യാത്ര എപ്പോഴും തനിച്ചാണ് എന്നറിയുക. ഗുരുവഴികാട്ടിയാകും.ഒരടിഈശരനിലേക്കടുക്കാൻനാംതന്നെമനസ്സുവെക്കണം.ഗ്രന്ഥപാരായണവും സത്സംഗവും ജ്ഞാനമേകും.ഭക്തിയില്ലാത്ത ജ്ഞാനം അപൂർണ്ണമാണ്.ജപമാണ് ഈ യുഗത്തിലെസാധന.കുടുംബത്തോടോപ്പമാണെംകിലും സ്നഹം പകർന്നും സേവനം  ചെയ്തും ഞാൻ ഏകനാണ് എന്റെലക്ഷ്യംഈശ്വരസാക്ഷാത്കാരമാണ്  എന്ന  ബോധത്തിൽ  ജീവിക്കണം  ന മ്മുടെ ശ്രമം ഈശ്വരൻപൂർത്തീകരിക്കും 

 -ജ്യോതിഷരത്നം പ്രശാന്ത് കണ്ണോം-

Sunday, 17 March 2019

മനസ്സറിഞ്ഞു വിളിക്കാം

നമുക്ക് അസംഭവ്യമെന്ന് തൊന്നുന്ന കാര്യങ്ങൾ സംഭവ്യമാക്കാൻ കഴിവുള്ളത് ഈശ്വരനാണ്.ഇത്തരം ഘട്ടങ്ങളിൽ കൂടുതൽ ആലോചിക്കാതെ മനസ്സറിഞ്ഞു  ഈശ്വരനെ വിളിക്കുക.നമ്മുടെ പ്രവൃത്തിയിൽ നന്മയുണ്ടെംകിൽ ഈശ്വര സഹായം ലഭിക്കും എന്ന് അറിയുക. ഈശ്വരനിൽ ഉള്ള പൂർണ്ണ ശരണാഗതി ആപത്തുകളെ തട്ടിയകറ്റും.

-ജ്യോതിഷരത്നം പ്രശാന്ത് കണ്ണോം-

Saturday, 16 March 2019

കർമ്മശുദ്ധി

നമ്മുടെ സമപ്രായക്കാരായ സുഹൃത്തുക്കളും ബന്ധുക്കളും നമ്മെക്കാളും ഉയർന്നനിലയിലേക്ക് കയറിപ്പോകാറുണ്ട്.അത് അവരുടെ പൂർവ്വ ജന്മ സംസ്കാരത്തിന്റെ അർഹതയ്ക്കനുസരിച്ചാണെന്ന് ഉറച്ചു വിശ്വസിക്കുക.ഈശ്വരൻ നൽകുന്ന ഈ അർഹതയ്ക്ക് പാത്രമാവാൻ ഈ ജന്മത്തിൽ  നമുക്ക് കർമ്മശുദ്ധി ഉറപ്പു വരുത്താം.നല്ലവാക്കും നല്ല പ്രവർത്തിയും നന്മയിലേക്ക് നയിക്കും.

-ജ്യോതിഷരത്നം പ്രശാന്ത് കണ്ണോം-

Friday, 15 March 2019

ശരിയും തെറ്റും

ഞാൻ ചെയ്യുന്നതാണ് ശരി, എനിക്ക് എല്ലാമറിയാം ഈ മനോഭാവം ആദ്യം മാറ്റിയെടുക്കുക.ഈശ്വര കൃപനേടാൻ ഇതാവശ്യമാണ്എന്നറിയുക.പ്രകൃതിയിൽ നിന്നും ഒരുപാട്അറിയാനുണ്ട്.ശരിയും തെറ്റും ഈശ്വരൻ തീരുമാനിക്കും.

-ജ്യോതിഷരത്നം പ്രശാന്ത് കണ്ണോം-

Thursday, 14 March 2019

ആദരവ്

മറ്റുള്ളവരുടെ ആദരവ് പിടിച്ചു പറ്റാൻ നാം ഒരു പ്രകടനവും നടത്തണ്ടതില്ല.നമ്മുടെ മനസ്സാക്ഷിയുടെ ആദരവ് നേടാനാണ് ശ്രമിക്കേണ്ടത്.അങ്ങിനെയായാൽ  മറ്റുള്ളവരുടെ ആദരവ് തനിയെ വന്നു ചേരുംഎന്നറിയുക. നന്മ ചെയ്യാം ഉള്ളറിഞ്ഞ് സ്നേഹിക്കാം.

-ജ്യോതിഷരത്നം പ്രശാന്ത് കണ്ണോം-

Wednesday, 13 March 2019

ഈശ്വരന്റെ കൂട്ട്

ചില വ്യക്തികൾ നമ്മുടെ ഇഷ്ടത്തിന് ചില സന്ദർഭങ്ങളിൽ കൂട്ട്  നിന്നെന്നിരിക്കും.എല്ലായിപ്പോഴും ഇൗ വ്യക്തികൾ നമുക്കൊപ്പം നിൽക്കണമെന്നില്ല.സാഹചര്യം എല്ലാം മാറ്റിമറിക്കും.എന്നാൽ ഈശ്വരനെ കൂട്ടു പിടിച്ചാൽഎതു സാഹചര്യത്തിലും ഈശ്വരൻ നമ്മോടൊപ്പമുണ്ടാകും എന്നറിയുക.നമുക്ക് ഈശ്വരന്റെ കൂട്ടു ചേരാം.
-ജ്യോതിഷരത്നം പ്രശാന്ത് കണ്ണോം-

Tuesday, 12 March 2019

ഇച്ഛാശക്തി

നമുക്കു നല്ല ഇച്ഛാശക്തിയുണ്ടായിരിക്കണം.അത്  ഒരു നല്ലകാര്യത്തിനായിരിക്കണം.അങ്ങിനെയായാൽ  ഈശ്വരശക്തി കൂടെ നിൽക്കും ഇച്ഛ പൂർത്തികരിക്കും.ജപിക്കുന്നവന്റെ ഇച്ഛ നടക്കും.ഓരോ ശ്വാസത്തിലും ജപിച്ചു ശീലിക്കാം.
-ജ്യോതിഷരത്നം പ്രശാന്ത് കണ്ണോം-

Sunday, 10 March 2019

സജ്ജനം സമ്പത്ത്

സംസാരവും പെരുമാറ്റവും ശരിയല്ലാത്തവരെ അകറ്റിനിർത്തുക.
ദുർജ്ജന സംസർഗം ആപത്ത് എന്നറിയുക.
സജ്ജന സംസർഗം സമ്പത്താണ്.
നമുക്ക് സജ്ജനങ്ങളുമായി മാത്രം കൂട്ടു ചേരാം.
-ജ്യോതിഷരത്നം പ്രശാന്ത് കണ്ണോം-


നമുക്കു ശ്രമിക്കാം

നല്ല ഭക്ഷണം വില കൂടിയ വസ്ത്രം ആഡംബര ജീവിതം എന്നാൽ മനശാന്തിയില്ലെംകിൽ എന്തു പ്രയോജനം.മനശാന്തി പണം കൊണ്ടു നേടാൻ കഴിയാത്തതാണ് എന്നറിയുക.നമ്മുടെ നല്ല പ്രവൃത്തികൾ പ്രകൃതിയിലെ ജീവജാലങ്ങളോടുള്ള സ്നേഹം ഈശ്വരവിശ്വാസം  ഇവ നമുക്ക് മനശാന്തിയേകും.അതിനാവട്ടെ നമ്മുടെ ശ്രമം.

-ജ്യോതിഷരത്നം പ്രശാന്ത് കണ്ണോം

Friday, 8 March 2019

ഈശ്വരൻ ഉയർച്ച തരും

മറ്റുള്ളവരുമായി സംസാരിക്കുമ്പോൾ ആത്മ പ്രശംസ ഒഴിവാക്കുക.മറ്റുള്ളവർ നമ്മെപറ്റി അഭിപ്രായം പറഞ്ഞോട്ടെ.നമുക്ക് നമ്മുടെ കഴിവുകളും കുറവുകളും അറിയാം.അതറിഞ്ഞു സംസാരിക്കുക പ്രവർത്തിക്കുക.ഉയർച്ച ഈശ്വരൻ തരും.
-ജ്യോതിഷരത്നം പ്രശാന്ത് കണ്ണോം-

Thursday, 7 March 2019

വിരോധമരുത്

നമുക്ക് ആരോടെംകിലും വിരോധമുണ്ടെംകിൽ നാം തന്നെ മുൻകൈ എടുത്ത് അത് പരിഹരിക്കേണ്ടതാണ്.
ഇത്തരം വിരോധങ്ങൾ തുടരുന്നത് നമ്മുടെ അഭിവൃദ്ധിക്ക് നാശമാണെന്നറിയുക.
ശത്രുതാമനോഭാവം വെച്ചു പുലർത്തുന്നത്
ഈശ്വരകടാക്ഷം ഇല്ലാതാക്കും.സ്നേഹം പകർന്ന് ഈശ്വരകൃപ നേടാം.
-ജ്യോതിഷരത്നം പ്രശാന്ത് കണ്ണോം-

Wednesday, 6 March 2019

വരദാനം

ആഗ്രഹമാണ് എല്ലാ ദു:ഖത്തിനും കാരണം.
ഈശ്വരനോട് ഭൗതീകനേട്ടങ്ങൾക്കായി പ്രാർത്ഥിക്കുന്നത് ആഗ്രഹമാണ്.എന്നാൽ ഈശ്വരൻ അറിഞ്ഞു നൽകുന്നത് വരദാനവുമാണ്‌ എന്നറിയുക.ഉറച്ചു വിശ്വസിച്ചാൽ ഈശ്വരന്റെ വരദാനത്തിന് പാത്രീഭൂതരാകാം.നമുക്ക് വരദാനം നേടാം.
-ജ്യോതിഷരത്നം പ്രശാന്ത് കണ്ണോം-

Tuesday, 5 March 2019

നന്മ വളർത്താം

മറ്റുള്ളവരുടെ കാര്യത്തിൽ അനാവശ്യ ഇടപെടലുകൾ ഒഴിവാക്കുക.മറ്റുള്ളവർ നമ്മോട് ചെയ്യാൻ പാടില്ല എന്ന് നാം ആഗ്രഹിക്കുന്നത് , നാം തിരിച്ചും ചെയ്യാതിരിക്കുക. നമ്മിൽ നന്മയുണ്ടെംകിൽ  ആളുകൾ നമ്മെ തേടി വരും എന്നറിയുക.നന്മ വളർത്താം.
-ജ്യോതിഷരത്നം പ്രശാന്ത് കണ്ണോം -

പൂർണ്ണസമർപ്പണം

നാ ഉദ്ദേശിച്ച ചില കാര്യങ്ങൾ നടക്കാതിരിക്കുമ്പോൾ നിരാശപ്പെടാതിരിക്കുക.ഭഗവാൻ നമുക്ക് ഇതിലും മികച്ചത് കരുതിയിട്ടുണ്ട് എന്ന് ഉറച്ചു വിശ്വസിക്കുക.നമുക്കു വേണ്ടതെന്തെന്ന് ഭഗവാനറിയും.നമുക്ക് ഭഗവാനിൽ പൂർണ്ണമായും സമർപ്പിക്കാം.
-ജ്യോതിഷരത്നം പ്രശാന്ത് കണ്ണോം-

Sunday, 3 March 2019

ശിവരാത്രി വ്രതം

ശിവരാത്രി പുണ്യദിവസം.
കുംഭ മാസത്തിലെ കൃഷ്ണ പക്ഷ ചതുർദ്ദശി ദിവസം.അന്ന് രാവിലെ കുളികഴിഞ്ഞ് ഭസ്മം,ശുഭ്രവസ്ത്രം ധരിച്ച് ശിവനാമകീർത്തനങ്ങളോടെ ശിവക്ഷേത്രത്തിൽ കഴിയണം.
സന്ധ്യയ്ക്ക് വീണ്ടും കുളിച്ച് ശിവപൂജ,കൂവള അർച്ചന,നമസ്കാരം എന്നിവയും ചെയ്ത് രാത്രിയിൽ ഉപവസിച്ച് ഉറങ്ങാതെ അടുത്ത ദിവസം രാവിലെ കുളിച്ച് ശിവപൂജ,ദാനം മുതലായവ ചെയ്ത് പാരണവീട്ടി വ്രതം അവസാനിപ്പിക്കാവുന്നതാണ്.അന്ന് സന്ധ്യകഴിഞ്ഞു മാത്രമേ ഉറങ്ങാവൂ.ആയുരാരോഗ്യ സൗഖ്യം ഫലം.
-ജ്യോതിഷരത്നം പ്രശാന്ത് കണ്ണോം-

പരീക്ഷിക്കാം

തൃക്കേട്ട,മൂലം,പൂരാടം ,ഉത്രാടം,തിരുവോണം
ഈ നക്ഷത്രക്കാരുടെ പക്ഷിയാണ് കോഴി. ഇവർ കോഴിയിറച്ചി,മുട്ട ഏന്നിവ ഭക്ഷിക്കാതിരിക്കുന്നത് ഉത്തമം.അങ്ങിനെയായാൽ  ഇവരിപ്പോൾ അനുഭവിക്കുന്ന പല വിഷമങ്ങളും പരിഹരിക്കപ്പെടും എന്നറിയുക.
ആഹാരത്തിനേക്കാൾ വിലപ്പട്ടത് ശരീര സൗഖ്യവും മനസ്സുഖവുമാണ്.
-ജ്യോതിഷരത്നം പ്രശാന്ത് കണ്ണോം-

Friday, 1 March 2019

വിശ്വാസം അർപ്പിക്കാം

നമ്മുടെ പ്രശ്നങ്ങൾ സംകടങ്ങൾ മനസ്സിൽ മൂടിവെക്കാതിരിക്കുക.വിശ്വാസമുള്ളവരോട് തുറന്നു പറയുക.അങ്ങിനെ ഒരാളില്ലെംകിൽ ഈശ്വരസമക്ഷം കേൾപ്പിക്കുക.ഉടൻ ആശ്വാസം ലഭിക്കും എന്നറിയുക . ഈശ്വരനിൽ അടിയുറച്ച വിശ്വാസം ഉണ്ടായാൽ മതി.വിശ്വാസം അർപ്പിക്കാം ഈശ്വരനിൽ.
-ജ്യോതിഷരത്നം പ്രശാന്ത് കണ്ണോം-