Sunday, 30 June 2019

ഷോഡശസംസ്കാരം -10

ഉപനയനം : 

ഉത്തമ മുഹൂര്‍ത്തത്തില്‍ വേദപണ്ഡിതനായ ഒരു ആചാര്യന്‍ കുഞ്ഞിനെ ശിഷ്യനായി സ്വീകരിക്കുന്ന സംസ്‌കാരകര്‍മമാണ് ഉപനയനം. ഒരു കുട്ടിയെ ആദ്യമായി പൂണൂല്‍ ധരിപ്പിക്കുന്നതും ഈ സംസ്‌കാരക്രിയയിലാണ്. ഇതോടുകൂടി ഒരു കുട്ടി രണ്ടാമത് ജനിച്ചവന്‍ എന്ന അര്‍ഥത്തില്‍ ദ്വിജന്‍ എന്ന പേരിനര്‍ഹനാകുന്നു.

-ജ്യോതിഷരത്നം പ്രശാന്ത് കണ്ണോം-




ഷോഡശസംസ്കാരം -9

കര്‍ണവേധം : 

ഉത്തമ ദിവസത്തില്‍ മൂന്നാമത്തെയോ അഞ്ചാമത്തെയോ വയസ്സില്‍ കുട്ടികളുടെ കാതുകുത്തുന്ന സംസ്‌കാരകര്‍മമാണിത്. പെണ്‍കുട്ടികളുടെയും ആണ്‍കുട്ടികളുടെയും കാത് കുത്താറുണ്ട്. ആഭരണങ്ങള്‍ അണിയുന്നതിനും ആരോഗ്യസംരക്ഷണത്തിനുമാണ് കര്‍ണവേധം ചെയ്യുന്നതെന്ന് ആയുര്‍വേദാചാര്യന്മാര്‍ അഭിപ്രായപ്പെടുന്നു.

-ജ്യോതിഷരത്നം പ്രശാന്ത് കണ്ണോം-



Saturday, 29 June 2019

ഷോഡശസംസ്കാരം - 8

ചൂഡാകര്‍മം : 

നല്ല നക്ഷത്രദിവസം നോക്കി കുഞ്ഞിന്റെ മുടി ആദ്യമായി വടിക്കുന്ന (മൊട്ടയടിക്കുന്ന) സംസ്‌കാരകര്‍മമാണിത്. ഒന്നാമത്തെയോ മൂന്നാമത്തെയോ വയസ്സിലാണ് ഇതു ചെയ്യുന്നത്. ആരോഗ്യത്തിനും ദീര്‍ഘായുസ്സിനും മൊട്ടയടിക്കല്‍ സഹായിക്കുമെന്ന് ആയുര്‍വേദാചാര്യന്മാര്‍ പറയുന്നു.

-ജ്യോതിഷരത്നം പ്രശാന്ത് കണ്ണോം-



Thursday, 27 June 2019

ഷോഡശസംസ്കാരം -7

അന്നപ്രാശനം :

ആറുമാസം പ്രായമായ കുഞ്ഞിന്  ഉത്തമ മുഹൂര്‍ത്തത്തില്‍ ആദ്യമായി ധാന്യാഹാരം നല്‍കുന്ന സംസ്‌കാര പ്രക്രിയയാണ് അന്നപ്രാശനം. ഇതിനെത്തന്നെയാണ് നാമിന്ന് ചോറൂണ് എന്നു വിളിച്ചുവരുന്നത്. യജ്ഞത്തില്‍ അവശേഷിക്കുന്ന ചോറ് തൈരും, നെയ്യും, തേനും ചേര്‍ത്ത് മന്ത്രസഹിതം കുഞ്ഞിനെ ഊട്ടുന്ന ചടങ്ങാണിത്.

പലരും അമ്പലങ്ങളില്‍ഭഗവത് സന്നിധിയില്‍ വെച്ച് ചോറൂണ് നടത്തി വരാറുണ്ട്.

-ജ്യോതിഷരത്നം പ്രശാന്ത് കണ്ണോം-


Wednesday, 26 June 2019

ഷോഡശസംസ്കാരം -6

നിഷ്‌ക്രമണം : 

പ്രസവശേഷം  ഉത്തമസമയം നോക്കി  കുഞ്ഞിനെ ആദ്യമായി വീടിന്റെ പുറത്തേക്ക് കൊണ്ടുപോകുന്ന ചടങ്ങാണിത്. ഇതില്‍ സൂര്യനെയും ചന്ദ്രനെയും പരിസ്ഥിതിയേയും മറ്റും കുഞ്ഞിന് പരിചയപ്പെടുത്തിക്കൊടുക്കുന്നു. ജീവവായുവേയും വായുസഞ്ചാരത്തേയും പരിചയപ്പെടുത്തുന്നു.

-ജ്യോതിഷരത്നം പ്രശാന്ത് കണ്ണോം-  


                                                                                         

Monday, 24 June 2019

ഷോഡശസംസ്കാരം-5

നാമകരണം
നല്ല നക്ഷത്രവും ഉത്തമ സമയവും  നോക്കി നടത്തേണ്ട ഒരു പ്രധാന കര്‍മ്മമാണ് നാമകരണം അഥവാ പേരിടല്‍.പ്രസവിച്ചതിനു പതിനൊന്നാമത്തെയോ നൂറ്റിയൊന്നാമത്തെയോ അതല്ലെങ്കില്‍ ഒന്നാം പിറന്നാളിനോ ആണ് നാമകരണസംസ്‌കാരം നടത്തേണ്ടത്. 
-ജ്യോതിഷരത്നം പ്രശാന്ത് കണ്ണോം-

   

ഷോഡശസംസ്കാരം-4

ജാതകര്‍മം: 

ഉത്തമമുഹൂര്‍ത്തത്തില്‍ അനുഷ്ഠിക്കേണ്ട ഒരു പരിപാവനകര്‍മ്മമാണ് ജാതകര്‍മ്മം. പ്രസവ സമയത്തുള്ള വിഷമതകള്‍ പരിഹരിക്കുന്നതിനും നവജാതശിശുവിനെ പുതിയ ലോകത്തേക്ക് യജ്ഞത്തിലൂടെ സ്വീകരിക്കുകയും ചെയ്യുന്ന സംസ്‌കരണപ്രക്രിയയാണിത്. കുഞ്ഞിന്റെ നാവില്‍ തേനും നെയ്യും സ്വര്‍ണം ചേര്‍ത്ത് ഈശ്വരന്റെ പേരായ ഓം എന്നെഴുതുന്നു.

-ജ്യോതിഷരത്നം പ്രശാന്ത് കണ്ണോം-



Sunday, 23 June 2019

ഷോഡശസംസ്കാരം 3

സീമന്തോന്നയനം :

ഉത്തമ നക്ഷത്ര ദിവസത്തില്‍ ഉത്തമ സമയത്തില്‍ അനുഷ്ടിക്കേണ്ട കര്‍മ്മമാണ് സീമന്തോന്നയനം.ഗര്‍ഭം തിരിച്ചറിഞ്ഞ് നാലു മുതല്‍ എട്ടു മാസങ്ങല്‍ക്കുള്ളില്‍ ചെയ്യേണ്ടുന്ന സംസ്‌കാരക്രിയയാണിത്. ഗര്‍ഭസ്ഥ ശിശുവിന്റെ ബുദ്ധിവികാസത്തിനും ഗര്‍ഭിണിയുടെ സന്തോഷത്തിനും

വേണ്ടിയാണ് ഇതു ചെയ്യുന്നത്.

-ജ്യോതിഷരത്നം പ്രശാന്ത് കണ്ണോം-



Friday, 21 June 2019

ഷോഡശ സംസ്കാരം-2

പുംസവനം : 

ഉത്തമ മുഹൂര്‍ത്തം നോക്കി അനുഷ്ഠിക്കേണ്ട ഒരു പവിത്ര കര്‍മ്മമാണ് പുംസവനം.ഗര്‍ഭം തിരിച്ചറിഞ്ഞതിന്റെ രണ്ടാമത്തെയോ മൂന്നാമത്തെയോ മാസം ചെയ്യുന്ന സംസ്‌കാരകര്‍മമാണിത്. ഗര്‍ഭത്തിലിരിക്കുന്ന കുട്ടിയുടെ ആരോഗ്യത്തിനും ശാരീരിക വളര്‍ച്ചയ്ക്കും പുറമെ ഗര്‍ഭം അലസാതിരിക്കാന്‍കൂടി വേണ്ടിയാണ് ഈ കര്‍മ്മം ചെയ്യുന്നത്.

-ജ്യോതിഷരത്നം പ്രശാന്ത് കണ്ണോം-



ഷോഡശ സംസ്കാരം-1

ഗര്‍ഭാധാനം : 

ഭര്‍ത്താവിന്റെയും ഭാര്യയുടെയും നക്ഷത്ര വിശകലനം ചെയ്ത് ഉത്തമ മുഹൂര്‍ത്തത്തില്‍ അനുഷ്ടിക്കേണ്ട പവിത്രമായ കര്‍മ്മമാണ് ഗര്‍ഭാധാനം.ദീര്‍ഘായുസ്സ്, ആരോഗ്യം, ബുദ്ധി ഇത്യാദി ഗുണങ്ങളോടുകൂടിയ ഒരു കുഞ്ഞിനെ ലഭിക്കുന്നതിനുള്ള വൈദികമായ യജ്ഞപ്രക്രിയയാണിത്.

-ജ്യോതിഷരത്നം പ്രശാന്ത് കണ്ണോം-



Wednesday, 19 June 2019

പുലര്‍ വേള

ഉദയത്തിന് രണ്ടു നാഴിക(48 മിനിറ്റ് ) മുമ്പ്ഉണര്‍ന്നെഴുന്നേല്‍ക്കണം.ബ്രാഹ്മമുഹൂര്‍ത്തസമയമാണിത്.വിദ്യാര്‍ത്ഥികള്‍ക്ക് പഠിക്കാന്‍ ഉത്തമമായ സമയം.രക്ഷിതാക്കള്‍ ഈ കാര്യം കുട്ടികളെ ബോധ്യപ്പെടുത്തണം.

പ്രകൃതിയില്‍ ഈശ്വരീയ തരംഗം പ്രസരിക്കുന്ന സമയം.  മനസ്സും ബുദ്ധിയുംഉണര്‍ന്നുപ്രവര്‍ത്തിക്കുന്ന ഈ പുലര്‍വേള  ഏതു വിഷയവും ഹൃദിസ്ഥമാക്കാന്‍ ഉത്തമമാണ്. 

-ജ്യോതിഷരത്നം പ്രശാന്ത് കണ്ണോം -




Monday, 17 June 2019

കുട്ടികളെ നേര്‍വഴികാട്ടാം

നമ്മുടെ കുട്ടികളുമായി ചിലവഴിക്കാന്‍ നാം ദിവസവും സമയം കണ്ടെത്തണം.

കുട്ടികളിലെ മാനസിക പിരിമുറുക്കം കുറക്കാന്‍ മാതാപിതാക്കളുടെ മൃദു സമീപനം ഉപകരിക്കും.കുട്ടികള്‍ അവരുടെ പ്രശ്നങ്ങള്‍ ധൈര്യപൂര്‍വ്വം തുറന്നു പറയാനുള്ള അവസരം രക്ഷിതാക്കള്‍ ഉണ്ടാക്കിയെടുക്കണം.

അവരെ ഈശ്വരവിശ്വാസികളാക്കി വളര്‍ത്തിയാല്‍ അസന്‍മാര്‍ഗ്ഗീക പ്രവര്‍ത്തനങ്ങളില്‍ നിന്നും

രക്ഷിച്ചെടുക്കാം.ജപം ശീലിപ്പിച്ചാല്‍ അവര്‍ ജീവിത വിജയം നേടുകയും ചെയ്യും.

-ജ്യോതിഷരത്നം പ്രശാന്ത് കണ്ണോം-




Sunday, 16 June 2019

ക്ഷമാശീലം

നമുക്കുണ്ടായിരിക്കേണ്ട ഗുണങ്ങളില്‍ പരമപ്രധാനമായ ഒന്നാണ് ക്ഷമ .മറ്റുള്ളവരെ ക്ഷമയോടെ കേള്‍ക്കാനും  ഒരു കാര്യത്തിനായി ക്ഷമയോടെ കാത്തിരിക്കാനും മറ്റുള്ളവരുടെ തെറ്റുകള്‍ ക്ഷമയോടെ ചൂണ്ടിക്കാണിക്കാനും കഴിയണം.ക്ഷമാശീലം വിജയത്തിലേക്കുള്ള വഴിയാണ്. ക്ഷമാശീലമുള്ളവരാകാം.

-ജ്യോതിഷരത്നം പ്രശാന്ത് കണ്ണോം-



പിതൃബലി

ജീവിച്ചിരിക്കുമ്പോള്‍ മാതാപിതാക്കളെ വേദനിപ്പിക്കുന്നതും മരിച്ചു കഴിഞ്ഞാല്‍ അവര്‍ക്കു ശ്രാദ്ധാതിക്രിയകള്‍ ചെയ്യാതിരിക്കുന്നതും പിതൃശാപത്തിനു കാരണമാകും.പിതൃശാപം ഉണ്ടായാല്‍ സന്താനമില്ലായ്മ,സന്താന ദുരിതം ,സന്താന മരണം തുടങ്ങിയ ക്ളേശഫലങ്ങള്‍ അനുഭവപ്പെടും.അതിനാല്‍ ജീവിച്ചിരിക്കുന്നവരെ വസ്ത്രാദികള്‍ നല്‍കി സന്തോഷിപ്പിച്ചും മരിച്ചുപോയവര്‍ക്ക്  പിതൃബലിചെയ്തും പ്രീതി സമ്പാദിക്കണം.

പിതൃബലി മുടക്കാതിരിക്കാം.

ജ്യോതിഷരത്നം പ്രശാന്ത് കണ്ണോം-



Saturday, 15 June 2019

ശനീശ്വരപ്രീതി നേടാം

ഗോചരവശാല്‍ ഏഴരശ്ശനിയും കണ്ടക ശനിയും വ്യക്തികളില്‍ സ്വാധീനം ചെലുത്തുന്നതായി വിശ്വസിക്കപ്പെടുന്നു. 

സാമ്പത്തീക ക്ളേശം,കുടുംബ സൗഖ്യക്കുറവ്,പാദഹസ്തങ്ങളില്‍ വേദന,ശാരീരികാസ്വസ്ഥത,പരദേശവാസം,മനപ്രയാസം എന്നിവയാണ് ദോഷഫലങ്ങള്‍.

പരിഹാരമായി ശനീശ്വരപ്രീതിവരുത്തണം.

മുത്തപ്പന്‍,അയ്യപ്പന്‍,ഹനുമാന്‍ ഈ ശനീശ്വരനമാരെ ഉപാസിക്കുകയും 

'ഓം നമ:ശിവായ' പഞ്ചാക്ഷരി ജപിക്കുന്നതൂം നിത്യേന ലിഖിതജപം ചെയ്യുന്നതും ഉത്തമം.

ഗ്രഹനിലയില്‍ശനിഅനുകൂലമായിട്ടുള്ളവര്‍ക്ക്ദോഷഫലംകുറഞ്ഞിരിക്കും.ആരോഗ്യത്തിനും ആയുസ്സിനുമായി ശനി പ്രീതി നേടാം.

-ജ്യോതിഷരത്നം പ്രശാന്ത് കണ്ണോം-



Tuesday, 11 June 2019

യാത്ര സുഗമമാവും

മറ്റുള്ളവരില്‍ നിന്നും നമ്മോടുള്ള പെരുമാറ്റം നാം വീക്ഷിക്കണം. നല്ല ശീലമുള്ള ആത്മാര്‍ത്ഥതയുള്ളവരെ ചേര്‍ത്തു നിര്‍ത്തുക.ദുര്‍ജ്ജനങ്ങളെ അകറ്റി നിര്‍ത്തുക.പരദൂഷണം ഒഴിവാക്കുക.മുന്നോട്ടുള്ള യാത്ര സുഗമമാവും.

-ജ്യോതിഷരത്നം പ്രശാന്ത് കണ്ണോം- 

Monday, 10 June 2019

ശ്രദ്ധയോടെ മുന്നോട്ടു നീങ്ങാം

വ്യക്തിപരമായ നേട്ടം ആഗ്രഹിച്ചു കൊണ്ടുള്ള സ്നേഹപ്രകടനം ആര്‍ക്കും ഗുണംചെയ്യില്ലഎന്നറിയുക.ആത്മാര്‍ത്ഥതയില്ലാത്ത പ്രവൃത്തികളും ദോഷഫലം നല്‍കും.ഉപ്പു തിന്നവര്‍ വെള്ളം കുടിക്കും.ഓരോ നിമിഷവും ശ്രദ്ധയോടെ മുന്നോട്ടു പോകാം

-ജ്യോതിഷരത്നം പ്രശാന്ത് കണ്ണോം-

ഈശ്വരന്‍ നോക്കിക്കോളും

അവനവന് ഉള്ളതില്‍ സംതൃപ്തി കണ്ടെത്തണം.ആഗ്രഹം ദു:ഖം മാത്രം നല്‍കും.നാം അര്‍ഹിച്ചത് നമുക്ക് ലഭിക്കും.നന്മ സൂക്ഷിക്കുക.നല്ലത് പറയുക നല്ലത് പ്രവര്‍ത്തിക്കുക.സഹജീവികളെ സ്നേഹിക്കുക.നമ്മുടെ കാര്യം ഈശ്വരന്‍ നോക്കിക്കോളും.

-ജ്യോതിഷരത്നം പ്രശാന്ത് കണ്ണോം-

Friday, 7 June 2019

സ്നേഹം പ്രവഹിക്കട്ടെ

ഒരു വിശേഷ ദിനം കഴിയുമ്പോള്‍ നാം അടുത്ത വിശേഷദിനത്തിനായി കാത്തിരിപ്പു തുടങ്ങും.വിശേഷങ്ങള്‍ ഇങ്ങനെ വന്നു പോയ്ക്കൊണ്ടിരിക്കും.നമ്മുടെ ശരീരത്തിന് പ്രായമാകുന്നത് നാം അറിയാറില്ല.സുഖ ദു:ഖ സമ്മിശ്രമാണ് ജീവിതം.രണ്ടും സമചിത്തതയോടെ നേരിടുക.ഓരോ നിമിഷവും ആസ്വദിച്ചും ആനന്ദിച്ചും കഴിയുക.നമ്മില്‍ നിന്നും സ്നേഹം മാത്രം പ്രവഹിക്കട്ടെ.'ശാന്തിയും സമാധാനവും ആ വഴി വരും.

-ജ്യോതിഷരത്നം പ്രശാന്ത് കണ്ണോം-

Thursday, 6 June 2019

തെറ്റ് ചെയ്യാതിരിക്കാം

ഒരു കുറ്റപ്പെടുത്തലില്‍ നമ്മുടെ മനസ്സ് വേദനിക്കുന്നുണ്ടെംകില്‍ നമ്മില്‍ നന്മയുണ്ട്.നാം തെറ്റ് ചെയ്തിട്ടുണ്ടെംകില്‍ ആവര്‍ത്തിക്കാതിരിക്കുക.നാം തെറ്റ് ചെയ്തിട്ടില്ലെംകില്‍ വിഷമിക്കേണ്ട കാര്യമില്ലല്ലോ.മറ്റുള്ളവരെ കുറ്റപ്പെടുത്തുന്നതിനു മുന്നേ ആത്മ പരിശോധന ചെയ്യുക.തെറ്റു ചെയ്യാതിരിക്കാന്‍ ശ്രമിക്കാം.

-ജ്യോതിഷരത്നം പ്രശാന്ത് കണ്ണോം-

Wednesday, 5 June 2019

വിദ്യാകാരകന്‍

വിദ്യാകാരകനും ബുദ്ധികാരകനുമാണ് ബുധന്‍.അതുകൊണ്ടുതന്നെ വ്യക്തികളുടെ ഗ്രഹനിലയില്‍ ബുധന് വലിയ പ്രാധാന്യമുണ്ട്‌. സൂര്യന്  അടുത്തുള്ള ഗ്രഹം എന്നതിനാല്‍ പലരുടേയും ഗ്രഹനിലയില്‍ ബുധന് മൗഢ്യം കാണാറുണ്ട്.ഇത് പലപ്പോഴും വിദ്യാതടസ്സത്തിനുകാരണമാകാറുണ്ട്.അതിനാല്‍ ഇത്തരക്കാര്‍ ബുധന്റെ പ്രീതിക്കായി ''ഹരേ രാമ ഹരേ രാമ...'' എന്നു തുടങ്ങുന്ന മഹാമന്ത്രം ജപിക്കുന്നതും ഗ്രഹനില പരിശോധിച്ച് മരതക രത്നം  ധരിക്കുന്നതും ഉത്തമവുമാണ്.വിദ്യ വിജയമേകും. -ജ്യോതിഷരത്നംപ്രശാന്ത് കണ്ണോം- 

Tuesday, 4 June 2019

സ്നേഹമാണ് ഈശ്വരന്‍

എല്ലാ മതങ്ങളുടേയും അടിസ്ഥാനം മാനവ സ്നേഹമാണ് എന്നറിയുക.കാരണം സ്നേഹത്തിന്  മതമില്ല.മത സ്ഥാപകരും ആചാര്യന്മാരും പ്രപഞ്ചത്തെ സ്നേഹം കൊണ്ടുകീഴടക്കിയവരാണ്.നാം അവരെ  അംഗീകരിക്കുന്നതും അവരുടെ പാത പിന്‍തുടരുന്നതും ഈ കാരണത്താലാണ്.യഥാര്‍ത്ഥ സ്നേഹം നമ്മില്‍ നിറയണം അങ്ങിനയായാല്‍ ലോകം നമ്മെ അംഗീകരിക്കും.സ്നേഹമാണ് ഈശ്വരന്‍.

-ജ്യോതിഷരത്നം പ്രശാന്ത് കണ്ണോം-

രോഗത്തെ ഭയക്കാതിരിക്കാം

കലിയുഗത്തില്‍ പ്രകൃതിക്ഷോഭങ്ങളും പകര്‍ച്ചവ്യാധികളും അക്രമങ്ങളും യുദ്ധങ്ങളും ഉണ്ടാകും  എന്ന് ജ്ഞാന ചക്ഷുസ്സുകള്‍ പ്രവചിച്ചതാണ് എന്നറിയുക.ദാനവും ജപവുമാണ് ഇവയെ തടയിടാന്‍ നാം അനുഷ്ടിക്കേണ്ട സാധനകള്‍.ഔഷധ സേവക്കൊപ്പം ഇഷ്ട ദേവതാമന്ത്രംനിരന്തരം ജപിച്ചു ശീലിക്കുക.ഇതുവഴി രോഗശമനവും ആരോഗ്യക്ഷമതയും നമുക്ക് എളുപ്പം കൈവരിക്കാം.രോഗത്തെ ഭയപ്പെടാതിരിക്കുക.ശ്രദ്ധ ഈശ്വരനിലേക്ക്തിരിക്കുക.

-ജ്യോതിഷരത്നം പ്രശാന്ത് കണ്ണോം-

Monday, 3 June 2019

സ്നേഹത്തിന്റെ ഭാഷ

അധര്‍മ്മത്തിനും അക്രമത്തിനും കൂട്ടു നില്‍ക്കരുത്.വേണ്ട സമയത്ത് ന്യായമായി പ്രതികരിക്കണം.കടിക്കാന്‍ വരുന്ന പട്ടിയെ കല്ലെറിയണം.തെറ്റുകള്‍ ബന്ധപ്പെട്ടവരെ അറിയിക്കണം.നമുക്ക് സത്യത്തിന്റെ മുഖമുണ്ടായിരിക്കണം സ്നേഹത്തിന്റെ ഭാഷയുണ്ടായിരിക്കണം.

-ജ്യോതിഷരത്നം പ്രശാന്ത് കണ്ണോം-

ഈശ്വരാര്‍പ്പണം

അറിഞ്ഞു സഹായിക്കുന്നത് പുണ്യമാണ്.ഒരു തവണ സഹായം നല്‍കിയവരെ വീണ്ടും ബുദ്ധിമുട്ടിക്കരുത്.സാമ്പത്തീക സഹായം അര്‍ഹരായവര്‍ക്ക് മാത്രം നല്‍കുക.സൗഹൃദമായാലും മിതത്വം പാലിക്കുക.എല്ലാം ഈശ്വരാര്‍പ്പണമായി കാണുക.

-ജ്യോതിഷരത്നം പ്രശാന്ത് കണ്ണോം-


Saturday, 1 June 2019

സമയം

ശരിയായ സമയത്തെടുക്കുന്ന ശരിയായ തീരുമാനങ്ങള്‍ വിജയിക്കും എന്നറിയുക. സമയത്തിന്റെ മൂല്യം അറിയുക. സമ്പത്തിനും  സുഖസൗകര്യങ്ങള്‍ക്കും പിറകേയുള്ള ഓട്ടം നിര്‍ത്തുക.ഉള്ളതില്‍ സംതൃപ്തി കണ്ടെത്തുക.    അങ്ങിനെയായാല്‍ മന:ശാന്തി താനെ കൈവരും.മന:ശാന്തി കൈവരിക്കുക യാവട്ടെ നമ്മുടെ ലക്ഷ്യം.

-ജ്യോതിഷരത്നം പ്രശാന്ത് കണ്ണോം-