Thursday, 31 January 2019
Tuesday, 29 January 2019
കളിയാട്ടത്തലേന്ന്
ഓൻ വെറച്ചോണ്ട് കൊളപ്പടവ് കേറി..കൂട്ടുകാരോരുത്തരായി പിറകേ കേറി
കാവില് തെയ്യത്തിന് നോറ്റിരുന്ന കുട്ടി ടീമാ.
വല്യോരൊക്ക കാവിലേക്കു നടന്നു.
'ഇന്ന് തിടങ്ങലാ ഇനി മൂന്നീസം വെള്ളടക്കത്തമ്മേട കാവില് തെയ്യങ്ങള് ഒറഞ്ഞാടും'' ഓനേഴിലാ പഠിക്കുന്നെംകിലും
കാവില് വെളക്ക് വെക്കും തെയ്യക്കാലത്ത് സത്യക്കൊടയെടുക്കും കുളിയന് കലശം വെക്കും.എല്ലാർക്കും വെല്യ കാര്യാ ഓന.
പഠിക്കാൻ മിടുക്കനാ.
''വെല്ല്യ മുടീള്ള വെള്ളടക്കത്തമ്മേം പന്തംവെച്ച മുടീള്ള കക്കരപോതീം കഥകളി മുടീള്ള ബാലിത്തെയ്യൂം മടീച്ചാമുണ്ടീം വിഷ്ണുമൂർത്തീം ശൂലം പിടിച്ച കുളിയൻ തെയ്യൂം.ജോറൻ തെയ്യങ്ങളാ ഈട'' ഓന് ഹരമായി.
പെട്ടെന്ന് ശൂലവുമായി കുളിയൻ തെയ്യം ഓന്റെ നേരേക്ക് ഓടിവന്നു. ഓൻ ശരിക്കും പേടിച്ചു കുളിയൻ പൊട്ടിച്ചിരിച്ചു. ഓൻ പേടിച്ചു നിലവിളിച്ചു കൊണ്ടോടി പിറകെ കുളിയനും.ഓൻ കാവിനു മുന്നിലെ കോണിപ്പടിയിലെത്തി.തൊട്ടു പിറകെ അട്ടഹസിച്ചു കൊണ്ട് കുളിയനും.കോണിപ്പടി കയറീതും'' ടപ്പോ'' അടിതെറ്റി മറിഞ്ഞടിച്ചു വീണതും ഒരുമിച്ചായിരുന്നു.അവന്റെ നിലവിളി കാവിനെ പ്രകമ്പനം കൊള്ളിച്ചു.
''യെന്താ മനുഷ്യാ യിങ്ങനെ കെടന്ന് കാറുന്നേ'' കട്ടിലീന്നു താഴെ വീണു കെടക്കുന്ന ഓനെ നോക്കി ഭാര്യേടെ ശകാര വർഷം.
''അപ്പോ ഗുളികൻ....കാവ്...'' ഓൻ തല താഴ്ത്തിയിരുന്നു.
വിശ്വാസം ശാസ്ത്രത്തിനും മീതെ
കുട്ടികൾ ആകാംക്ഷയോടെ അതിലെ വിലാസം വായിച്ചു.''ലൂയീ പാസ്റ്റർ,ഡയരക്ടർ ഓഫ് പാസ്റ്റർ ഇൻസ്റ്റിറ്റ്യൂട്ട് ,പാരീസ്.
കുട്ടികൾ നമിച്ചു പോയി.
ശാസ്ത്രത്തിനും മീതെയാണ് വിശ്വാസം.
-ജ്യോതിഷരത്നം പ്രശാന്ത് കണ്ണോം-
Sunday, 27 January 2019
നിത്യപാരായണം
-ജ്യോതിഷരത്നം പ്രശാന്ത് കണ്ണോം-
Saturday, 26 January 2019
ദുർഗ്ഗുണങ്ങളൊഴിവാക്കാം
പകരം ഒരു സദ്ശീലം നമ്മിൽ രൂപപ്പെടും എന്നറിയുക.അങ്ങിനെ എല്ലാ ദുർ ഗുണങ്ങളും നീങ്ങിയാൽ നമ്മിൽ പൂർണ്ണമായും സദ്ഗുണങ്ങൾ മാത്രമാകും.
അതിനായിരിക്കട്ടെ നമ്മുടെ പ്രാർത്ഥനയും ശ്രമവും.
-ജ്യോതിഷരത്നം പ്രശാന്ത് കണ്ണോം-
Thursday, 24 January 2019
ഈശ്വരൻ ഏറ്റെടുക്കും
ഔഷധ ചികിൽസയോടൊപ്പം വിശ്വാസികൾ നന്നായി പ്രാർത്ഥിച്ച് ഒരു നാണയം ഇടതു കൂട്ടി ശിരസ്സിനെ മൂന്നു തവണ ഉഴിഞ്ഞ് കുടുംബ ദേവതാ ക്ഷേത്രത്തിലേയോ ശിവക്ഷേത്രത്തിലേയോ ഭണ്ഡാരത്തിൽ സമർപ്പിക്കുക .മനസ്സ് ശാന്തമാക്കുക ആരോഗ്യകാര്യം ഈശ്വരൻ ഏറ്റെടുക്കും എന്നറിയുക.
-ജ്യോതിഷരത്നം പ്രശാന്ത് കണ്ണോം-
Wednesday, 23 January 2019
Tuesday, 22 January 2019
മനസ്സു നന്നാക്കാം
മനസ്സു നന്നായാൽ സർവ്വവും നന്നായി .
-ജ്യോതിഷരത്നം പ്രശാന്ത് കണ്ണോം-
Monday, 21 January 2019
കണ്ണോം ശ്രീ വെള്ളടക്കത്ത് ഭഗവതി ക്ഷേത്രം കളിയാട്ടം
ശ്രീ വെള്ളടക്കത്ത് ഭഗവതി ക്ഷേത്രം.
മാടയിക്കാവിലമ്മ ഇവിടെ വെള്ളടക്കത്ത് ഭഗവതിയായി വിരാജിക്കുന്നു.സാക്ഷാൽ മധുര മീനാക്ഷിയായും ഭക്തമനസ്സുകൾക്ക്
ഭഗവതി ദർശന സായൂജ്യമേകിയിട്ടുണ്ട്.
കക്കര ഭഗവതിയും രാമായണത്തെയ്യമായ ബാലിയും മടയിൽ ചാമുണ്ഡിയും വിഷ്ണുമൂർത്തിയും ഗുളികനും ഇവിടെ ഉറഞ്ഞാടുന്നു.ഭക്ത സഹസ്രങ്ങൾ എത്തിച്ചേരുന്ന കളിയാട്ട മഹോൽസവം ജനു 31ഫെബ്രു 1,2 തീയ്യതികളിൽ നടക്കും. ദർശനപുണ്യം നേടാം.ഇനി കണ്ണുകളും കാതുകളും കണ്ണോത്തേക്ക്
-ജ്യോതിഷരത്നം പ്രശാന്ത് കണ്ണോം-
ആരേയും കുറച്ചു കാണാതിരിക്കാം
കേട്ട് നാം ഒരു വ്യക്തിയെ വിലയിരുത്തരുത്.സ്വാനുഭവത്തിൽ നമ്മുക്കുണ്ടാവുന്ന വിലയിരുത്തലാണ് യഥാർത്ഥം എന്നറിയുക. ബന്ധുക്കളായാലും സുഹൃത്തുക്കളായാലുംഗുരുക്കൻമാരായാലും നേരിട്ടുള്ള അനുഭവം മാത്രമായിരിക്കും നമ്മെ സംബന്ധിച്ച് യഥാർത്ഥം.ആരേയും കുറച്ചു കാണാതിരിക്കുക.കാരണം എല്ലാവരിലും ഉള്ളത് ഒരേ ഈശ്വരാംശം.
-ജ്യോതിഷരത്നം പ്രശാന്ത് കണ്ണോം-
Sunday, 20 January 2019
മനോഭാരം കുറക്കാം
അങ്ങിനെയൊരാളില്ലെംകിൽ ഈശ്വര സന്നിധിയിൽ ഏറ്റുപറയുക.മാനസീക പിരിമുറുക്കം കുറക്കാൻ ഉത്തമമായ മാർഗ്ഗമിതാണ്.പ്രശ്നങ്ങൾ ചുമന്ന് നടക്കാതിരിക്കുക.മനോഭാരം കുറക്കുക.
അത് ഏറ്റെടുക്കാൻ ഈശ്വരൻ നമ്മോടൊപ്പമുണ്ട് എന്നറിയുക.
-ജ്യോതിഷരത്നം പ്രശാന്ത് കണ്ണോം-
Saturday, 19 January 2019
Friday, 18 January 2019
ധൃതി ഒഴിവാക്കുക
ചെയ്യുക.ഈശ്വരൻ നമ്മെ രക്ഷിക്കും.
-ജ്യോതിഷരത്നം പ്രശാന്ത് കണ്ണോം-
Thursday, 17 January 2019
നാഗകോപം ശാപം
മഹാദേവൻ ശിരസ്സിലും കണ്ഠത്തിലും കരങ്ങളിലും നാഗങ്ങളെ ചൂടിയിരിക്കുന്നു.
ഭഗവാൻ നാരായണൻ നാഗത്തിനുമേൽ ശയിക്കുന്നു.പൂർവ്വ ജന്മങ്ങളിൽ നാഗങ്ങളെ വേദനിപ്പിച്ചവരിൽ നാഗ കോപവും ശാപവും
ജന്മനാൽ ഉണ്ടാകും.ഈ ജന്മത്തിലെ അറിഞ്ഞൊ അല്ലാതെയോ ഉണ്ടാകുന്ന നാഗോപദ്രവവും നാഗസ്ഥാന അശുദ്ധിയും
നാഗകോപത്തിനും ശാപത്തിനും ഇടയാക്കും.രോഗദുരിതങ്ങളും സുകൃതക്ഷയവും ഫലം.അറിഞ്ഞു പരിഹാരം കാണണം.അതിനാൽ നാഗങ്ങളെ സ്നേഹിക്കുക സംരക്ഷിക്കുക.
-ജ്യോതിഷരത്നം പ്രശാന്ത് കണ്ണോം-
Wednesday, 16 January 2019
ശാന്തമായി കൈകാര്യം ചെയ്യാം
നാം പ്രശ്നങ്ങളെ ശാന്തമായി കൈകാര്യം ചെയ്യണം.എടുത്തു ചാടി കൂടുതൽ കുഴപ്പം സൃഷ്ടിക്കരുത്.ചെറുതും വലുതുമായി നിരവധി പ്രശ്നങ്ങൾ ജീവിത വഴിയിൽ നമുക്ക് നേരിടേണ്ടതായി വരും.എന്നാൽ ക്ഷമയുംശാന്തതയും കൈവെടിയാതിരുന്നാൽ നമുക്ക് ജീവിത വിജയം നേടാം എന്നറിയുക .സദാ നേരവും ഈശ്വരസ്മരണ നില നിർത്താം.
-ജ്യോതിഷരത്നം പ്രശാന്ത് കണ്ണോം-
Tuesday, 15 January 2019
കാരുണ്യം കാണിക്കാം
മറ്റുള്ളവരുടെ വിഷമങ്ങൾ ദു:ഖങ്ങൾ നമ്മെ സംകടപ്പെടുത്തുന്നുണ്ടെംകിൽ നമ്മിൽ നന്മയുണ്ട് എന്നറിയുക.മറിച്ചാണെംകിൽ ഒന്ന് ആത്മ പരിശോധന നടത്തുക.കാരണം നന്മയുള്ളവരിലൂടെയാണ് ഈശ്വരൻ പ്രവർത്തിക്കുക.സഹജീവികളോട് കാരുണ്യം കാണിക്കാം.
-ജ്യോതിഷരത്നം പ്രശാന്ത് കണ്ണോം-
Monday, 14 January 2019
ധർമ്മദൈവകോപം
നമ്മൾ കാശിയിലൊ രാമേശ്വരത്തോ ബദരീനാഥിലൊ ഷിർദ്ദിയിലൊ മറ്റേതു തീർത്ഥാടന കേന്ദ്രത്തിൽ ദർശനം നടത്തിയാലും സ്വന്തം കുടുംബ ദേവാലയം
അവഗണിച്ചുകൊണ്ടാകരുത്.പിതാവിന്റേയും മാതാവിന്റേയും കുടുംബദേവതാ പ്രീതി നമുക്ക്സർവൈശ്വര്യങ്ങളും നൽകും എന്നറിയുക.ധർമ്മദൈവകോപം കുടുംബ ഛിദ്രംവരുത്തും.
അങ്ങിനെ സംഭവിച്ചിട്ടുണ്ടെംകിൽ അറിഞ്ഞു പരിഹാരംചെയ്യേണ്ടതാണ്.
-ജ്യോതിഷരത്നം പ്രശാന്ത് കണ്ണോം-
Sunday, 13 January 2019
പൂർണ്ണ മനസ്സോടെയാവണം
നമ്മുടെ സ്നഹപ്രകടനവും സേവനവും വാക്കിൽ ഒതുക്കരുത്.പെരുമാറ്റത്തിലൂടെ മറ്റുള്ളവർക്ക് ബോദ്ധ്യപ്പെടണം.
പൂർണ്ണ മനസ്സോടെയല്ലാത്ത കപട പ്രകടനങ്ങൾക്ക് ഈശ്വരശക്തിയുടെ
പിന്തുണ ഉണ്ടാകില്ല എന്നറിയുക.
നമുക്ക് പൂർണ്ണ മനസ്സോടെ സ്നേഹിക്കാം സേവനം ചെയ്യാം.
-ജ്യോതിഷരത്നം പ്രശാന്ത് കണ്ണോം-
നെഞ്ചോടു ചേർക്കാം
നമുക്കൊരു കൂടപ്പിറപ്പുണ്ടെംകിൽ പരസ്പര സ്നേഹവും ബഹുമാനവും നിലനിർത്തി പെരുമാറണം. സാഹോദര്യം ഊട്ടിയുറപ്പിക്കണം.
സാഹോദര്യം താറുമാറായാൽ കുടുംബബന്ധം ശിഥിലമാകും സാമൂഹ്യ അന്തരീക്ഷം ദുഷിക്കും എന്നറിയുക.നമുക്ക് കൂടപ്പിറപ്പുകളെ നെഞ്ചോടു ചേർക്കാം.
-ജ്യോതിഷരത്നം പ്രശാന്ത് കണ്ണോം-
Friday, 11 January 2019
താരതമ്യം ഒഴിവാക്കാം
നമുക്ക് അർഹിക്കുന്നത് ഈശ്വരൻ നൽകിയിട്ടുണ്ട് എന്ന് ഉറച്ചു വിശ്വസിക്കൂ.
ആരോഗ്യം,സമ്പത്ത്,കർമ്മം എല്ലാം നമ്മുടെ അർഹതയ്ക്ക് അനസരിച്ചാണ് എന്നറിയുക.അതു കൊണ്ടു തന്നെ നമുക്ക് ഉള്ളതിൽ ആനന്ദിക്കുക.മറ്റുവരുമായുള്ള താരതമ്യം ഒഴിവാക്കുക.ജീവിതം സന്തോഷപ്രദമാകും.
-ജ്യോതിഷരത്നം പ്രശാന്ത് കണ്ണോം-
Thursday, 10 January 2019
ദാനം യാഗത്തിനു സമം
ദാനം സാധനയാണ്.കലിയുഗത്തിൽ അനുഷ്ഠിക്കേണ്ട മഹത്തായ കർമ്മവുമിതാണ്.അർഹതയുള്ളവർക്ക് അറിഞ്ഞു നൽകുന്നതാണ് ദാനം.ഫലേച്ഛ കുടാതെയുള്ള ദാനത്താൽ ഈശ്വര പ്രീതി നേടാം.ദിവസ വരുമാനത്തിൽ നിന്നും ഒരു നാണയത്തുട്ടെംകിലും ദാനത്തിനായി നീക്കി വെക്കണം.ദാനത്തിൽ ശ്രേഷ്ടം അന്നദാനം.
ദാനം യാഗത്തിനു സമം എന്നറിയുക. നമുക്കും ദാനം സാധനയായി അനുഷ്ഠിക്കാം.
-ജ്യോതിഷരത്നം പ്രശാന്ത് കണ്ണോം-
അഞ്ചുതെങ്ങിൽ കളിയാട്ടം
നാടുണർന്നു..
നാലു ദിനങ്ങൾ ഇനി കണ്ണോത്തിന്
ഉൽസവക്കാലം...
പുലിത്തെയ്യങ്ങൾ ഉറഞ്ഞാടുന്ന
ഉത്തരകേരളത്തിലെ കണ്ണൂരിലെ
ഏറെ പ്രശസ്തമായ അഞ്ചുതെങ്ങിൽ ഐവർ പരദേവതാ ക്ഷേത്ര കളിയാട്ടം
ഇന്നു(10.01.2019ന് ) തുടങ്ങും.ഒരു നാടിന്റെ മുഴുവൻനാട്ടു പരദേവതമാരായി വിരാജിക്കുന്നുഇവിടത്തെതെയ്യക്കോലങ്ങൾ.ദർശനപുണ്യംനേടാം.ഒരുസംസ്കൃതിയുടെ ഭാഗമാകാം
-ജ്യോതിഷരത്നം പ്രശാന്ത് കണ്ണോം-
Wednesday, 9 January 2019
ജന്മാന്തര ദുരിത ശാന്തി
നമ്മുടെ ഗൃഹത്തിൽ ഐശ്വര്യം കളിയാടാൻ പിതൃക്കളുടെ പ്രീതി ആവശ്യമാണ്.കറുത്ത വാവു ദിവസം ശുദ്ധിയോടെ ചെയ്യുന്ന പിതൃബലികർമ്മം പിതൃക്കളെ പ്രീതിപ്പെടുത്തും എന്നറിയുക.ആണ്ടിൽ ഒരു തവണയെംകിലും പിതൃബലി ചെയ്യുന്നവർക്ക് ജന്മാന്തര ദുരിത ശാന്തി ലഭിക്കും.
-ജ്യോതിഷരത്നം പ്രശാന്ത് കണ്ണോം-
അകാലമൃത്യു ഒഴിവാക്കാം
അഹിംസ ആചരിക്കുന്നതിലൂടെ അകാലമൃത്യു ദോഷം ഒഴിവാക്കാം.
ഹിംസാഭാവം മനസ്സിൽ പോലും പാടില്ല.
കാല മൃത്യു സ്വാഭാവികമാണ്.ഒരു ജീവിയെ പ്പോലും കൊല്ലുകയൊ ആഹരിക്കുകയൊ ചെയ്യാതെ പരിപൂർണ്ണ അഹിംസാവ്രതം സ്വീകരിക്കുന്നവരെ അകാലമൃത്യു തീണ്ടില്ല എന്നറിയുക.അഹിംസ നമ്മുടെ ധർമ്മമാവട്ടെ.
-ജ്യോതിഷരത്നം പ്രശാന്ത് കണ്ണോം-
Monday, 7 January 2019
ജീവിതം ആനന്ദമാക്കാം
നാം എല്ലാവരും ഈശ്വരാംശമാണ് എന്ന് ഉറച്ചു വിശ്വസിക്കുക.അതിനാൽ ജാതി മത വർണ്ണ ലിംഗ ഭേതങ്ങൾ നമ്മെ ബാധിക്കുന്നില്ല എന്നറിയുക.ഭൂമിയിൽ മനുഷ്യനായി ജീവിക്കാൻ അവസരം ലഭിച്ചത് മഹാഭാഗ്യമാണെന്നും അതിൽ പൂർണ്ണസന്തോഷമാണെന്നും
സ്നേഹമെന്ന ഒറ്റ മതം മാത്രമെ ഉള്ളൂ എന്നും മനസ്സിനെ പറഞ്ഞു ശീലിപ്പിക്കുക.
കർമ്മങ്ങൾ ഈശ്വര സേവയായും കരുതുക.
നമ്മുടെ ജീവിതം ആനന്ദപൂർണ്ണമാകും.
-ജ്യോതിഷരത്നം പ്രശാന്ത് കണ്ണോം-
Sunday, 6 January 2019
മാതൃശാപം
അമ്മമാർ മക്കളെ വാക്കാൽ ശപിക്കില്ല.എന്നാൽ ചില മക്കളുടെ പ്രവർത്തികൾ അമ്മമാർക്ക് ഹൃദയ വേദന ഉണ്ടാക്കുന്നു.കണ്ണീരിലാഴ്ത്തുന്നു.അത്തരം സന്ദർഭങ്ങളിൽ അവരിൽ നിന്നും തരംഗരൂപിയായി ശാപകണങ്ങൾ അവർ പോലുമറിയാതെ വേദനിപ്പിച്ചവരിൽ പതിക്കുന്നു എന്നറിയുക.അതിശക്തമായ ഈ കണങ്ങൾ ആധിയും വ്യാധിയും തീർക്കുമെന്നതിൽ സംശയമില്ല.
പെറ്റമ്മയെ വേനിപ്പിക്കാതിരിക്കുക.
അങ്ങിനെ പറ്റിയിട്ടുണ്ടെംകിൽ അവരെ സന്തോഷിപ്പിച്ച് പ്രീതിനേടുക.അറിഞ്ഞു
പരിഹാരം ചെയ്യുക.
-ജ്യോതിഷരത്നം പ്രശാന്ത് കണ്ണോം-
Saturday, 5 January 2019
മൗനം ശീലിക്കാം
നാം ഇച്ഛാശക്തിയുള്ളവരാകണം.
ജീവിതലക്ഷ്യം നേടാൻ ഇച്ഛാശക്തിയുള്ളവർക്കു മാത്രമെ
സാധിക്കൂ.എകാഗ്രതയിലൂടെ ഇച്ഛാശക്തിയുണ്ടാക്കിയെടുക്കാം.മൗനം ഏാകാഗ്രത നൽകും.മാനസിക ജപം മൗനത്തിന് ഊർജ്ജമേകും.പല സന്ദർഭങ്ങളിലും മൗനം പാലിക്കുന്നത് വലിയ വിപത്തുകൾ അകറ്റും എന്നറിയുക .സംസാരം കുറക്കാം മൗനം ശീലിക്കാം.
-ജ്യോതിഷരത്നം പ്രശാന്ത് കണ്ണോം-
Friday, 4 January 2019
ജീവിത സമയം
നാം ദിവസവും ഒരു മണിക്കൂറെംകിലും ആദ്ധ്യാത്മിക കാര്യങ്ങൾക്കായി നീക്കി വെക്കണം.ഒരു മനുഷ്യായുസ്സിന്റെ ശരാശരി മൂന്നിൽ ഒരു ഭാഗം നാം ഉറങ്ങിത്തീർക്കുന്നു.അതിന്റെ നാലിൽ ഒരു ഭാഗം വീതം ആഹാരം കഴിക്കുന്നതിനും
കക്കൂസിലും കുളിമുറിയിലുംചിലവഴിക്കുന്നു.
ബാക്കിസമയത്തിൽ ജോലിക്കായും നേരംപോക്കിനായും ചിലവഴിക്കുന്ന സമയം നാം വിലയിരുത്തുക.കഴിഞ്ഞു പോകുന്ന ഓരോ നിമിഷവും ഒരിക്കലും തിരിച്ചു കിട്ടാത്ത നിധിയാണെന്നറിയുക. ഭൂമിയിലെ നമുക്കനുവദനീയമായ സമയമാണ് കുറഞ്ഞു കൊണ്ടിരിക്കുന്നത്.അതിനാൽ ജാഗ്രതയോടെ ജീവിക്കുക.
ഈശ്വരസ്മരണയോടെ പ്രവർത്തിക്കുക.ആ സമയം മാത്രമെ ഈശ്വരന്റെ കണക്കു പുസ്തകത്തിൽ നമ്മുടെ ജീവിത സമയമായി രേഖപ്പെടുത്തുന്നുള്ളൂ.സ്നേഹം പകരുക നേടുക സേവിക്കുക.
-ജ്യോതിഷരത്നം പ്രശാന്ത് കണ്ണോം-
Thursday, 3 January 2019
ഗുരു കൃപ
ജ്ഞാനത്തിന്റെ വെളിച്ചമേകൻ ഗുരുവിനു മാത്രമെ കഴിയൂ.ശാന്തിയുടേയും സമാധാനത്തിന്റെയും വഴിയിലേക്ക് കൈ പിടിച്ചു നടത്താൻഗുരുവിനാകും.
ദേവൻമാർക്കും അസുരൻ മാർക്കും ഭരണോപദേശം നൽകിയത് അവരവരുടെ ഗുരുക്കൻമാരായിരുന്നു.രാജഭരണകാലത്ത്
രാജഗുരുക്കൻമാർ ഉചിതമായ മാർഗ്ഗ നിർദ്ദേശങ്ങൾ രാജാക്കൻമാർക്ക് നൽകിയിരുന്നു.രാജ്യത്ത് ശാന്തിയും സമാധാനവും കളിയാടിയിരുന്നു എന്നറിയുക .ഗുരു കൃപ വിജയത്തിലേക്ക് നയിക്കും.
-ജ്യോതിഷരത്നം പ്രശാന്ത് കണ്ണോം-
Wednesday, 2 January 2019
ജന്മശത്രു
കുരുക്ഷേത്രയുദ്ധം ഒഴിവാക്കാൻ ശ്രീകൃഷ്ണ ഭഗവാൻ ഒരു അനുരഞ്ജന ശ്രമത്തിനായി കൗരവ സഭയിലെത്തി ദുര്യോദനന് ഉപദേശം നൽകി.ഭഗവാൻ തന്റെ വിരാട് രൂപദർശനം വരെ നൽകി ബോധവത്കരിക്കാൻ ശ്രമിച്ചു.
ദുര്യോദനനിലെ അഹംകാരം ഒന്നും അംഗീകരിച്ചില്ല.അത് കൗരവരെ സർവ്വനാശത്തിലെത്തിച്ചു.അഹംകാരം നാശമേകും എന്നറിയുക.അഹംകാരത്തെ ജന്മശത്രുവായി കാണുക.വർജ്ജിക്കുക.
-ജ്യോതിഷരത്നം പ്രശാന്ത് കണ്ണോം-
Tuesday, 1 January 2019
ഈശ്വരാംശത്തിലേക്ക് ഉയരാം
യഥാർത്ഥ സ്നേഹം പരസ്പര ഇടപെടലുകളിലൂടെ രൂപപ്പെടുന്നതാണ്.
സ്നേഹപ്രകടനങ്ങൾ യഥാർത്ഥമായിരിക്കണമെന്നില്ല.വാക്കുകളിലെ സ്നേഹം പ്രവർത്തികളിലുണ്ടോ എന്ന് വിലയിരുത്തുക.ആത്മാർത്ഥതയുള്ളവരെ മാത്രം കൂട്ടു പിടിക്കുക.മറ്റുള്ളവരിലേക്ക് യഥാർത്ഥ സ്നേഹം പകരുക.അങ്ങിനെ ഈശ്വരാംശത്തിലേക്ക് ഉയരാംഎന്നറിയുക.-ജ്യോതിഷരത്നം പ്രശാന്ത് കണ്ണോം-