Tuesday, 29 January 2019

കളിയാട്ടത്തലേന്ന്

''ടാ യെന്തു തണുപ്പാടാ വെള്ളത്തിന്  ശ്ശോ..!''
ഓൻ വെറച്ചോണ്ട് കൊളപ്പടവ് കേറി..കൂട്ടുകാരോരുത്തരായി പിറകേ കേറി
കാവില് തെയ്യത്തിന് നോറ്റിരുന്ന കുട്ടി ടീമാ.
വല്യോരൊക്ക കാവിലേക്കു നടന്നു.
'ഇന്ന് തിടങ്ങലാ ഇനി മൂന്നീസം  വെള്ളടക്കത്തമ്മേട കാവില് തെയ്യങ്ങള് ഒറഞ്ഞാടും'' ഓനേഴിലാ പഠിക്കുന്നെംകിലും
കാവില് വെളക്ക് വെക്കും തെയ്യക്കാലത്ത് സത്യക്കൊടയെടുക്കും കുളിയന് കലശം വെക്കും.എല്ലാർക്കും വെല്യ കാര്യാ ഓന.
പഠിക്കാൻ മിടുക്കനാ.
''വെല്ല്യ മുടീള്ള വെള്ളടക്കത്തമ്മേം  പന്തംവെച്ച മുടീള്ള കക്കരപോതീം കഥകളി മുടീള്ള ബാലിത്തെയ്യൂം മടീച്ചാമുണ്ടീം വിഷ്ണുമൂർത്തീം ശൂലം പിടിച്ച കുളിയൻ തെയ്യൂം.ജോറൻ തെയ്യങ്ങളാ ഈട'' ഓന് ഹരമായി.
പെട്ടെന്ന് ശൂലവുമായി കുളിയൻ തെയ്യം ഓന്റെ നേരേക്ക് ഓടിവന്നു. ഓൻ ശരിക്കും പേടിച്ചു കുളിയൻ പൊട്ടിച്ചിരിച്ചു. ഓൻ പേടിച്ചു നിലവിളിച്ചു കൊണ്ടോടി പിറകെ കുളിയനും.ഓൻ കാവിനു മുന്നിലെ കോണിപ്പടിയിലെത്തി.തൊട്ടു പിറകെ അട്ടഹസിച്ചു കൊണ്ട് കുളിയനും.കോണിപ്പടി കയറീതും'' ടപ്പോ'' അടിതെറ്റി മറിഞ്ഞടിച്ചു വീണതും ഒരുമിച്ചായിരുന്നു.അവന്റെ നിലവിളി കാവിനെ പ്രകമ്പനം കൊള്ളിച്ചു.
''യെന്താ മനുഷ്യാ യിങ്ങനെ കെടന്ന് കാറുന്നേ'' കട്ടിലീന്നു താഴെ വീണു കെടക്കുന്ന ഓനെ നോക്കി ഭാര്യേടെ ശകാര വർഷം.
''അപ്പോ ഗുളികൻ....കാവ്...'' ഓൻ തല താഴ്ത്തിയിരുന്നു.

No comments:

Post a Comment