Thursday, 28 February 2019
Wednesday, 27 February 2019
Tuesday, 26 February 2019
നാം പിറകിലല്ല
''ഞാൻ ആർക്കും പിറകിലല്ല.അർഹമായ എല്ലാ കഴിവുകളും ഈശ്വരൻ എനിക്ക് നൽകിയിട്ടുണ്ട്.മനസാ വാചാ കർമ്മണാ ഒരു തെറ്റും ചെയ്യുന്നില്ല.ഏവരേയും മനസ്സു തുറന്ന് സ്നേഹിക്കുന്നു.ഈശ്വരശക്തിയിൽ ഉറച്ചു വിശ്വസിക്കുന്നു''.ഇങ്ങനെ ദിവസവും പ്രാർത്ഥനാവേളകളിൽ മനസ്സിനെ പറഞ്ഞു ശീലിപ്പിക്കുക.ഇത് ജീവിതവിജയത്തിലേക്ക് നയിക്കും .
-ജ്യോതിഷരത്നം പ്രശാന്ത് കണ്ണോം -
-ജ്യോതിഷരത്നം പ്രശാന്ത് കണ്ണോം -
Monday, 25 February 2019
പരിശ്രമം വിജയം നൽകും
നമ്മുടെയുള്ളിൽ അപാരമായ ശക്തിവിശേഷം ഉണ്ട്.ആ ശക്തിയെ ധ്യാനത്തിലൂടെ ഉണർത്തണം.ജപത്തിലൂടെ ഉപാസിക്കണം.സത്പ്രവർത്തികൾക്കായി വിനിയോഗിക്കണം.പലരും ഇത് തിരിച്ചറിയുന്നില്ല.ദുശ്ശീലങ്ങൾ കാരണം പലരിലും ഈ ശക്തി മറഞ്ഞു കിടക്കുന്നു.
സമയമിനിയുമുണ്ട്.സ്വയം തയ്യാറാവുക.അവനവനിലെ ശക്തിയെ അറിയാൻ അവനവൻ തന്നെ പരിശ്രമിക്കണം.പരിശ്രമം വിജയം നൽകും.
-ജ്യോതിഷരത്നം പ്രശാന്ത് കണ്ണോം-
സമയമിനിയുമുണ്ട്.സ്വയം തയ്യാറാവുക.അവനവനിലെ ശക്തിയെ അറിയാൻ അവനവൻ തന്നെ പരിശ്രമിക്കണം.പരിശ്രമം വിജയം നൽകും.
-ജ്യോതിഷരത്നം പ്രശാന്ത് കണ്ണോം-
Sunday, 24 February 2019
അസാദ്ധ്യമായി ഒന്നുമില്ല
നമ്മുടെ മനസ്സിലാണ് നാം സ്വർഗ്ഗവും നരകവും സൃഷ്ടിക്കുന്നത്.മറ്റുള്ളവരെ നിങ്ങളുടെ മനസ്സിന്റെ കടിഞ്ഞാൺ ഏൽപ്പിക്കാതിരിക്കുക.നാം തന്നെ മനസ്സിനെ നിയന്ത്രിക്കുക.സാത്വിക ചിന്തകൾ മനസ്സിനു നൽകുക.ആഹാരം സംസാരം തുടങ്ങി എല്ലാ കാര്യത്തിലും മിതത്വം പുലർത്തുക.
പ്രപഞ്ച ശക്തിയിൽ ഉറച്ചു വിശ്വസിക്കുക.
അസാദ്ധ്യമായി ഒന്നുമില്ല.
-ജ്യോതിഷരത്നം പ്രശാന്ത് കണ്ണോം-
പ്രപഞ്ച ശക്തിയിൽ ഉറച്ചു വിശ്വസിക്കുക.
അസാദ്ധ്യമായി ഒന്നുമില്ല.
-ജ്യോതിഷരത്നം പ്രശാന്ത് കണ്ണോം-
Saturday, 23 February 2019
Friday, 22 February 2019
Thursday, 21 February 2019
Wednesday, 20 February 2019
Tuesday, 19 February 2019
ദേവതാപ്രീതി നേടാം
ഭവനത്തിൽ പ്രാർത്ഥന മുറിയുള്ളവർ അവിടെ വെച്ചിരിക്കുന്ന ദേവതമാരുടെ ഫോട്ടോകൾക്കും ബിംബ രൂപങ്ങൾക്കും
നിത്യ ദീപം തെളിയിക്കുന്നതിനാൽ ചൈതന്യം കൈവരും എന്നറിയുക . അതിനാൽ അവ എപ്പോഴും ശുചിയായി വെക്കുക.ഇവിടെ പൂജ ,അർച്ചന ചെയ്യുമ്പോൾ ശക്തി കൂടും.അതിനാൽ അമ്പലങ്ങളിൽ ചെയ്യുന്നത് പോലുള്ള നിത്യപൂജകളും അർച്ചനയും ഭവനത്തിൽ ചെയ്യാതിരിക്കുക.കാരണം പിന്നിട് ഇവ മുടങ്ങിയാൽ ദേവതാ കോപമുണ്ടാകും.
അതിനാൽ പൂജ,അർച്ചന ചെയ്യുമ്പോൾ
നമ്മുടെ ഹൃദയ നിവാസിയായ ഈശ്വരനെ സംകൽപ്പിച്ച് സ്വന്തം ഹൃദയ ക്ഷേത്രത്തിൽ മാനസിക പൂജ ,അർച്ചന ചെയ്തു ശീലിക്കുക .അപ്പോൾ നമ്മളിരിക്കുന്ന സ്ഥലം എവിടെയായാലും സാധന മുടങ്ങാതെ അനുഷ്ഠിക്കാനും ദേവതാപ്രീതി നേടാനും സാധിക്കും.

Friday, 15 February 2019
Thursday, 14 February 2019
കണ്ണനും രാധയും
''കാളിന്ദി ആ കാഴ്ച കണ്ടു നാണിച്ചു.
കണ്ണനോട് ഇഴുകിച്ചേർന്ന് രാധ.മാനത്ത് അമ്പിളിയും ഒരു മേഘശകലമെടുത്തു മുഖം മറച്ചു.ഈ യാമം ഒരിക്കലും തീരല്ലേയെന്ന് കാർവർണ്ണപ്പട്ടുടുത്ത നിശയും മോഹിച്ചു.അവൾക്കും കണ്ണനോടു അടങ്ങാത്ത പ്രണയമാണ്.
രാധയുടെ വദനത്തിൽ ഉരുമ്മിവീണു കിടന്ന കാർകൂന്തതലുകൾ ഇളംതെന്നൽ തൊട്ടു തലോടി.
ഒരു നറുസുഗന്ധം അവിടെയെങ്ങും പരന്നു.
മുടിയിൽ ചൂടിയ മയിൽപ്പീലിയും തന്റെ മൂർദ്ധാവിൽ ചുംബിക്കുന്നത് കണ്ണനറിഞ്ഞു.
പ്രണയമാണ് എല്ലാവർക്കും കണ്ണനോട്.
തുടുത്ത കവിളിൽ നുണക്കുഴി വിരിയിച്ച് കണ്ണൻ പുഞ്ചിരിച്ചു.
അനുരാഗ വിവശയായ രാധ ഇതൊന്നുമറിഞ്ഞില്ല.അവൾ ഈ ലോകത്തൊന്നുമല്ലായിരുന്നു.''
-പ്രശാന്ത് കണ്ണോം-
Wednesday, 13 February 2019
Tuesday, 12 February 2019
ഈശ്വരൻ കൈവിടില്ല
ജീവജാലങ്ങളുടെ യഥാർത്ഥ ഉൽപത്തിയെ കുറിച്ച് ശാസ്ത്രത്തിന് അവ്യക്തതയുള്ളിടത്തോളം നമുക്ക് പ്രപഞ്ച സ്രഷ്ടാവിൽ വിശ്വസിച്ചേ പറ്റൂ.ശാസ്ത്രീയ കണ്ടു പിടുത്തങ്ങൾ നടത്തുന്ന മനുഷ്യ ശരീരവും ബുദ്ധിയും മനുഷ്യൻ സൃഷ്ടിച്ചതല്ല.
പ്രകൃതി ശക്തി ആടിയുലഞ്ഞാൽ തകർക്കപ്പെടുന്ന ശാസ്ത്ര വിദ്യയേ നമുക്കുള്ളൂ.അതിനാൽ പ്രപഞ്ച ശക്തിയിൽ ഉറച്ചുവിശ്വസിക്കാംആരാധിക്കാം.അവരെ ഈശ്വരൻ കൈവിടില്ല.
-ജ്യോതിഷരത്നം പ്രശാന്ത് കണ്ണോം-
പ്രകൃതി ശക്തി ആടിയുലഞ്ഞാൽ തകർക്കപ്പെടുന്ന ശാസ്ത്ര വിദ്യയേ നമുക്കുള്ളൂ.അതിനാൽ പ്രപഞ്ച ശക്തിയിൽ ഉറച്ചുവിശ്വസിക്കാംആരാധിക്കാം.അവരെ ഈശ്വരൻ കൈവിടില്ല.
-ജ്യോതിഷരത്നം പ്രശാന്ത് കണ്ണോം-
Monday, 11 February 2019
ജാഗരൂകരാകാം
സാധന മുടക്കാതിരിക്കണം.നിത്യവും നമ്മിലെ ഈശ്വരനെ ഉണർത്താൻ അരമണിക്കൂർ നീക്കി വെക്കണം. കലിയുഗത്തിൽ ഈശ്വര സാക്ഷാത്കാരം നേടാൻ നാമജപസാധന മതി.ഓരോ ശ്വാസത്തിലും ജപിച്ചു ശീലിക്കണം.
ആരോഗ്യമുള്ള മനസ്സും ശരീരവും ഇതിലൂടെ കൈവരും.അലസത സാധനക്ക് തടസ്സമാകും.സദാ ജാഗരൂകരാവുക ആലസ്യം ഓടിയൊളിക്കും.ഈശ്വരൻ കൂടെയുണ്ട്.
-ജ്യോതിഷരത്നം പ്രശാന്ത് കണ്ണോം-
ആരോഗ്യമുള്ള മനസ്സും ശരീരവും ഇതിലൂടെ കൈവരും.അലസത സാധനക്ക് തടസ്സമാകും.സദാ ജാഗരൂകരാവുക ആലസ്യം ഓടിയൊളിക്കും.ഈശ്വരൻ കൂടെയുണ്ട്.
-ജ്യോതിഷരത്നം പ്രശാന്ത് കണ്ണോം-
Sunday, 10 February 2019
Saturday, 9 February 2019
എല്ലാ നാമങ്ങളും ഈശ്വരന്റേത്
എല്ലാവരും ഈശ്വരാംശമാണ്.ഇതറിയുന്നവർ എല്ലാവരെയും നമിക്കുന്നു ബഹുമാനിക്കുന്നു.സാത്വിക ജീവിതം നയിക്കുന്നു.സാക്ഷാത്കാരം നേടുന്നു.തന്നിലെ ഈശ്വരനെ അറിയാത്തവർ മൃഗ തുല്യ ജീവിതം നയിക്കുന്നു.നാമ ജപത്തിലൂടെ തന്നിലെ ഈശ്വരനെ അറിയാൻ സാധിക്കും.ഇഷ്ട നാമം ജപിക്കാം.സ്വന്തം നാമം ജപിച്ചാലും മതി.കാരണം എല്ലാ നാമങ്ങളും ഈശ്വരന്റേതാണ്.ജപം മുറുകെ പിടിക്കാം.
-ജ്യോതിഷരത്നം പ്രശാന്ത് കണ്ണോം-
-ജ്യോതിഷരത്നം പ്രശാന്ത് കണ്ണോം-
Thursday, 7 February 2019
സസ്യാഹാരം ശീലിക്കാം
ഒരു ജീവി കൊല്ലപ്പെടുമ്പോൾ പ്രാണൻ ശരീരത്തെ ഉപേക്ഷിക്കുന്ന സമയത്തുള്ള പ്രാണവേദന വിഷകണികയായി ആ ജീവിയുടെ എല്ലാ കോശങ്ങളിലും വ്യാപിക്കുന്നു.മത്സ്യമാംസാദികൾ കഴിക്കുന്നവരുടെ ശരീരത്തിലേക്ക് ഇവ എത്തിച്ചേരുകയും ആ വ്യക്തിയെ സ്വാധീനിക്കുകയും ചെയ്യും എന്നറിയുക.
നമ്മെ ബാധിക്കുന്ന മിക്ക ആരോഗ്യ പ്രശ്നങ്ങൾക്കും ഇതും കാരണമാകുന്നു.
മനുഷ്യ ശരീരം സസ്യ ഭോജിയുടേതിന് സമാനമാണ്.സസ്യാഹാരം ആയുസ്സിനും ആരോഗ്യത്തിനും നല്ലത്.സസ്യാഹാരം ശീലിക്കാം
-ജ്യോതിഷരത്നം പ്രശാന്ത് കണ്ണോം-
നമ്മെ ബാധിക്കുന്ന മിക്ക ആരോഗ്യ പ്രശ്നങ്ങൾക്കും ഇതും കാരണമാകുന്നു.
മനുഷ്യ ശരീരം സസ്യ ഭോജിയുടേതിന് സമാനമാണ്.സസ്യാഹാരം ആയുസ്സിനും ആരോഗ്യത്തിനും നല്ലത്.സസ്യാഹാരം ശീലിക്കാം
-ജ്യോതിഷരത്നം പ്രശാന്ത് കണ്ണോം-
Wednesday, 6 February 2019
Tuesday, 5 February 2019
എല്ലാവരും കൂടപ്പിറപ്പുകൾ
സ്വന്തം കൂടപ്പിറപ്പുകളാണ് എന്ന് കരുതിയാൽ നമുക്ക് ആരോടും ദ്രോഹം ചെയ്യാൻ കഴിയില്ല.അങ്ങിനെയൊരു മനസ്സ് ഭക്തിയിലൂടെയും വിശ്വാസത്തിലൂടെയും നേടിയെടുക്കാം.അങ്ങിനെ നല്ല കുടുംബവും സമൂഹവും നമുക്കു സൃഷ്ടിക്കാം എന്നറിയുക .ഈശ്വരനു മുന്നിൽ എല്ലാവരും
സമന്മാർ.നമുക്ക് നല്ല മനസ്സുണ്ടാക്കാം.
-ജ്യോതിഷരത്നം പ്രശാന്ത് കണ്ണോം-
സമന്മാർ.നമുക്ക് നല്ല മനസ്സുണ്ടാക്കാം.
-ജ്യോതിഷരത്നം പ്രശാന്ത് കണ്ണോം-
Subscribe to:
Posts (Atom)