''കാളിന്ദി ആ കാഴ്ച കണ്ടു നാണിച്ചു.
കണ്ണനോട് ഇഴുകിച്ചേർന്ന് രാധ.മാനത്ത് അമ്പിളിയും ഒരു മേഘശകലമെടുത്തു മുഖം മറച്ചു.ഈ യാമം ഒരിക്കലും തീരല്ലേയെന്ന് കാർവർണ്ണപ്പട്ടുടുത്ത നിശയും മോഹിച്ചു.അവൾക്കും കണ്ണനോടു അടങ്ങാത്ത പ്രണയമാണ്.
രാധയുടെ വദനത്തിൽ ഉരുമ്മിവീണു കിടന്ന കാർകൂന്തതലുകൾ ഇളംതെന്നൽ തൊട്ടു തലോടി.
ഒരു നറുസുഗന്ധം അവിടെയെങ്ങും പരന്നു.
മുടിയിൽ ചൂടിയ മയിൽപ്പീലിയും തന്റെ മൂർദ്ധാവിൽ ചുംബിക്കുന്നത് കണ്ണനറിഞ്ഞു.
പ്രണയമാണ് എല്ലാവർക്കും കണ്ണനോട്.
തുടുത്ത കവിളിൽ നുണക്കുഴി വിരിയിച്ച് കണ്ണൻ പുഞ്ചിരിച്ചു.
അനുരാഗ വിവശയായ രാധ ഇതൊന്നുമറിഞ്ഞില്ല.അവൾ ഈ ലോകത്തൊന്നുമല്ലായിരുന്നു.''
-പ്രശാന്ത് കണ്ണോം-
No comments:
Post a Comment