Tuesday, 19 February 2019

ദേവതാപ്രീതി നേടാം

ഭവനത്തിൽ പ്രാർത്ഥന മുറിയുള്ളവർ അവിടെ വെച്ചിരിക്കുന്ന ദേവതമാരുടെ ഫോട്ടോകൾക്കും ബിംബ രൂപങ്ങൾക്കും
നിത്യ ദീപം തെളിയിക്കുന്നതിനാൽ ചൈതന്യം കൈവരും എന്നറിയുക . അതിനാൽ അവ എപ്പോഴും ശുചിയായി വെക്കുക.ഇവിടെ പൂജ ,അർച്ചന ചെയ്യുമ്പോൾ ശക്തി കൂടും.അതിനാൽ അമ്പലങ്ങളിൽ ചെയ്യുന്നത് പോലുള്ള നിത്യപൂജകളും അർച്ചനയും ഭവനത്തിൽ ചെയ്യാതിരിക്കുക.കാരണം പിന്നിട് ഇവ മുടങ്ങിയാൽ ദേവതാ കോപമുണ്ടാകും.
അതിനാൽ പൂജ,അർച്ചന ചെയ്യുമ്പോൾ
നമ്മുടെ ഹൃദയ നിവാസിയായ ഈശ്വരനെ സംകൽപ്പിച്ച് സ്വന്തം ഹൃദയ ക്ഷേത്രത്തിൽ മാനസിക പൂജ ,അർച്ചന ചെയ്തു ശീലിക്കുക .അപ്പോൾ നമ്മളിരിക്കുന്ന സ്ഥലം എവിടെയായാലും സാധന മുടങ്ങാതെ അനുഷ്ഠിക്കാനും ദേവതാപ്രീതി നേടാനും സാധിക്കും.
-ജ്യോതിഷരത്നം പ്രശാന്ത് കണ്ണോം-

No comments:

Post a Comment