Saturday, 31 August 2019

ധ്യാനം

നമ്മില്‍ പലരും എങ്ങിനെയാണ് ധ്യനിക്കുക? ധ്യാനം നമുക്ക്  സാധ്യമാണൊ? 
എന്നിങ്ങനെ പലവിധ സംശയങ്ങളില്‍ പെട്ടു പോകാറുണ്ട്.ലളിതമായി ധ്യാനിക്കാന്‍ 
നല്ല ശുദ്ധവായു ലഭ്യമായ സ്ഥലത്ത്   മനസ്സില്‍ ഇഷ്ടമൂര്‍ത്തിയെ സംകല്‍പിച്ച് പ്രാണവായു എടുക്കുന്നതും വിടുന്നതും മാത്രം ശ്രദ്ധിച്ച് 20 മിനിറ്റ് സമയം  നട്ടെല്ല് നിവര്‍ത്തി ഫ്രീ ആയി കണ്ണടച്ച് ഇരിക്കുക.
ഈ ധ്യാനം ആര്‍ക്കും ശീലിക്കാം.ബ്രാഹ്മ മുഹൂര്‍ത്ത സമയം ഉത്തമം.
-ജ്യോതിഷരത്നം പ്രശാന്ത് കണ്ണോം-
prasanthamastro.blogspot.com


Friday, 30 August 2019

ലക്ഷ്യത്തിലേക്ക്

ആത്മീയവഴികളിലൂടെ മുന്നേറുമ്പോള്‍ പരിഹാസങ്ങളും  കുത്തുവാക്കുകളും നമ്മെ തടയാന്‍ വന്നേക്കാം.ഒന്നിലും തളരാതിരിക്കുക ലക്ഷ്യം നമ്മിലെ ഈശ്വരനെ അറിയുകയാണ്.അന്വേഷണം നമ്മിലേക്കു മാത്രമാണ്.കുണ്ഡലി മുതല്‍ സഹസ്രാരപത്മത്തിലേക്കുള്ള യാത്ര.എകാഗ്രതയോടെ മുന്നേറാം.
-ജ്യോതിഷരത്നം പ്രശാന്ത് കണ്ണോം-
prasanthamastro.blogspot.com


ആനന്ദിപ്പിക്കാം

നാം ശരിയോടൊപ്പം മാത്രമെ നില്‍ക്കൂ എന്ന് ഉറച്ചു തീരുമാനിക്കുക.നമ്മുടെ ശരികള്‍ നമ്മുടെ മനസ്സാക്ഷിക്കു ബോധ്യപ്പെടണം.
മറ്റുള്ളവരുടെ വിമര്‍ശനങ്ങളില്‍ നിന്നും നല്ല വശങ്ങള്‍ ഉള്‍ക്കൊള്ളുക.നമ്മുടെ
സാന്നിദ്ധ്യം മറ്റുള്ളവരെ ആനന്ദിപ്പിക്കുന്നതായിരിക്കണം.
സ്നേഹം പകരാം നേടാം.
-ജ്യോതിഷരത്നം പ്രശാന്ത് കണ്ണോം-
prasanthamastro.blogspot.com


Wednesday, 28 August 2019

ഈശ്വരകടാക്ഷം

നമുക്ക് ചില വിഷമഘട്ടങ്ങളില്‍ ലഭിക്കുന്ന തുണ ഈശ്വരകടാക്ഷമാണ് എന്നറിയുക.നന്മയുണ്ടെംകില്‍ ഈശ്വരന്‍ കൂടെയുണ്ടാകും.നാമജപത്താല്‍ ഈശ്വരനെ മുറുകെ പിടിക്കാം.സംസാര സാഗരം പ്രയാസം കൂടാതെ തരണം ചെയ്യാം.
-ജ്യോതിഷരത്നം പ്രശാന്ത് കണ്ണോം-
prasanthamastro.blogspot.com


Monday, 26 August 2019

വാക്പ്രയോഗം

മറ്റുള്ളവരെ അറിഞ്ഞു സംസാരിക്കുക.അനാവശ്യഭാഷണം ഒഴിവാക്കുക.സന്ദര്‍ഭത്തിനനുസരിച്ച് സംസാരിക്കുക.വാക്കുകള്‍ക്ക് ഒരേസമയം വലിയ നന്മയും കൊടിയ വിപത്തും സൃഷ്ടിക്കാന്‍ കഴിയും എന്നറിയുക.
വാക്കുകള്‍ ശ്രദ്ധയോടെ പ്രയോഗിക്കാം.
-ജ്യോതിഷരത്നം പ്രശാന്ത് കണ്ണോം-
prasanthamastro.blogspot.com



Sunday, 25 August 2019

വിവാഹതടസ്സമോ..? പരിഹാരമുണ്ട്.

വിവാഹം ദാമ്പത്യജീവിതം എന്നീ കാര്യങ്ങളെല്ലാം ജാതകത്തിലെ ഏഴാംഭാവവുമായി ബന്ധപ്പെട്ടു കിടക്കുന്നു.ഏഴാം ഭാവാധിപനായ ഗ്രഹം ഈ ഭാവത്തില്‍ നിക്കുന്ന ഗ്രഹം നോക്കുന്ന ഗ്രഹം    ഭാവവുമായി ബന്ധപ്പെട്ടു കിടക്കുന്ന ഗ്രഹങ്ങള്‍ ഇവയെല്ലാം വിവാഹത്തേയും തുടര്‍ന്നുള്ള ജീവിതത്തേയും സ്വാധീനിക്കുന്നുണ്ടെന്നറിയുക.
വിശ്വസിക്കുന്നവര്‍ ജാതക പരിശോധന നടത്തി കൃത്യസമയത്ത് ഉചിതമായ തീരുമാനങ്ങള്‍ എടുക്കേണ്ടതാണ്.എടുത്തു ചാടി ഏര്‍പ്പെടേണ്ട കര്‍മ്മമല്ല വിവാഹം.
കാലതാമസം ഒഴിവാക്കാനും അനുരൂപരായ ജോഡികളെ കണ്ടെത്താനും ജാതകത്തില്‍ തന്നെവഴികളുണ്ട്.പരിഹരിക്കാനാകാത്ത പ്രശ്നങ്ങളില്ല.വിശ്വസിക്കാം. ജീവിതം ആനന്ദകരമാക്കാം.
-ജ്യോതിഷരത്നം പ്രശാന്ത് കണ്ണോം-
prasanthamastro.blogspot.com


Saturday, 24 August 2019

മാനസീകാരോഗ്യം

നമ്മള്‍ വായിക്കുന്നതും കാണുന്നതും നമ്മളറിയാതെ നമ്മുടെ മനസ്സിനെ അഗാധമായി സ്വാധീനിക്കും എന്നറിയുക.
നല്ല പുസ്തകങ്ങള്‍ വായിക്കുകയും ഏറെ ചിരിക്കാന്‍ കഴിയുന്ന സ്കിറ്റുകളും സിനിമകളും തെരെഞ്ഞടുത്ത് കാണുന്നതും മാനസീക ആരോഗ്യത്തിനു ഗുണകരമാണ്.മനസ്സിനെ ദോഷകരമായി ബാധിക്കുന്ന വായനയും കാഴ്ചകളും നിയന്ത്രിക്കാം.മാനസീകാരോഗ്യം നേടാം.
-ജ്യോതിഷരത്നം പ്രശാന്ത് കണ്ണോം-
prasanthamastro.blogspot.com


Thursday, 22 August 2019

നീരുറവ

ഭക്തിയില്ലാത്ത ജ്ഞാനം പൂര്‍ണ്ണമല്ല.ഗ്രന്ഥ പാരായണത്തിലുടെ നേടുന്ന അറിവ് ഒരു ടാംകില്‍ നിറച്ച വെള്ളം പോലെയാണ്.
എന്നാല്‍  ജപധ്യാന സാധനാദികളിലൂടെ നാം നേടുന്ന ജ്ഞാനം നീരുറവ പോലെ ശുദ്ധവും സ്ഥായിയുമാണ്എന്നറിയുക.
അഹംഭാവമുപേക്ഷിക്കാതെ ഉയര്‍ച്ചയുണ്ടാകില്ലെന്നറിയുക.വിനയം ശീലിക്കാം.
-ജ്യോതിഷരത്നം പ്രശാന്ത് കണ്ണോം-
prasanthamastro.blogspot.com


Wednesday, 21 August 2019

ജോലി തടസ്സം,സാധ്യതകള്‍

കര്‍മ്മ തടസ്സം ,ജോലിയില്‍ ഉയര്‍ച്ചയില്ലായ്മ, താല്‍പര്യമുള്ള ജോലി ലഭിക്കാതെ വരിക,സര്‍ക്കാര്‍ ജോലി സാധ്യതകള്‍,ഉത്തമ ജോലി,  ജോലിസ്ഥലത്തെ മന:ശാന്തിക്കുറവ്  എല്ലാം നമ്മുടെ ജാതകത്തിലെ കര്‍മ്മഭാവമായ പത്താംഭാവവുമായി ബന്ധപ്പെട്ടു കിടക്കുന്നു എന്നറിയുക.വിശ്വാസമുള്ളവര്‍ ജാതക പരിശോധന ചെയ്ത് കര്‍മ്മാധിപനായ ഗ്രഹത്തിന്റേയും ഈ ഭാവവുമായി ബ്ന്ധപ്പെട്ട മറ്റു ഗ്രഹങ്ങളുടേയും പ്രീതി നേടേണ്ടതാണ്.
കര്‍മ്മഭാവം പുഷ്ടിപ്പെടുത്തുന്നത് ജീവിതവിജയം നേടാന്‍ സഹായകമാകും.
-ജ്യോതിഷരത്നം പ്രശാന്ത് കണ്ണോം-
prasanthamastro.blogspot.com


സദ്ഫലം നേടാം

കഴിഞ്ഞു പോയ കാലത്ത് നടന്നതോ  നടക്കാതെ പോയതോ ആയ കാര്യങ്ങളെ ഓര്‍ത്ത് ദു:ഖിക്കാതിരിക്കുക.ഇപ്പോള്‍  നമ്മുടെ വിലപ്പെട്ട സമയം കൃത്യമായി ഉപയോഗപ്പെടുത്തുക.സമയം വളരെ പ്രധാനമാണ്.വിശ്വാസമുള്ളവര്‍ക്ക് ജാതക പരിശോധനയിലൂടെ അവരവരുടെ ദശാകാലങ്ങള്‍ കൃത്യമായി അറിഞ്ഞു  ജീവിക്കുന്നത് സദ്ഫലം നല്‍കും എന്നറിയുക
-ജ്യോതിഷരത്നം പ്രശാന്ത് കണ്ണോം-
prasanthamastro.blogspot.com


Tuesday, 20 August 2019

എല്ലാം ഈശ്വരേച്ഛ

നമ്മുടെ ജീവിതത്തിലെ വലുതും ചെറുതുമായ എല്ലാ കാര്യങ്ങളും ഈശ്വരേച്ഛയാണെന്നറിയുക.നമ്മുടെ പൂര്‍വ്വസംസ്കാരത്തിലെ നന്മതിന്മകളുടെ
പ്രതിഫലനമാണ് ഇപ്പോള്‍ നാമനുഭവിക്കുന്നത്.നാം അനുഭവിക്കുന്ന സുഖദു:ഖങ്ങള്‍ക്കുകാരണം നാം തന്നെയാണ്.ഈശ്വരചിന്ത കൈവെടിയാതിരിക്കാം.
-ജ്യോതിഷരത്നം പ്രശാന്ത് കണ്ണോം-
prasanthamastro.blogspot.com


Monday, 19 August 2019

ഇന്ദ്രിയ നിയന്ത്രണം

നമ്മുടെ ഉയര്‍ച്ചയ്ക്ക്  വിഷയാസക്തി തടസ്സമാകും എന്നറിയുക.ജന്മ സഹജമായ വാസനകളില്‍ നിന്നും ഇന്ദ്രിയങ്ങളെ നിയന്ത്രിച്ചു നിര്‍ത്താന്‍ സാധിച്ചാല്‍ ജീവിതവിജയം എളുപ്പമാകും. നല്ലതു കാണാനും  പറയാനും പ്രവര്‍ത്തിക്കാനും പരിശീലിക്കുക.ഇന്ദ്രിയ നിയന്ത്രണം നമുക്കും സാധ്യമാവും.
-ജ്യോതിഷരത്നം പ്രശാന്ത് കണ്ണോം-
prasanthamastro.blogspot.com





Friday, 16 August 2019

ദാനത്തിന്റെ പുണ്യം

നാം ആത്മാര്‍ത്ഥമായി സഹായിക്കുക.മറ്റുള്ളവരുടെ നിര്‍ബന്ധം മൂലമൊ സമൂഹത്തിലെ അന്തസ്സുയര്‍ത്താനോ ചെയ്യുന്ന സഹായങ്ങള്‍ക്ക് ഫലശുദ്ധി കുറയും.'അണ്ണാരക്കണ്ണനും തന്നാലായത് ' എന്ന ചൊല്ല് പ്രസിദ്ധമാണല്ലോ.
തന്നാലാവുന്ന  സഹായം മനസ്സറിഞ്ഞ് ചെയ്യണം.അപ്പോള്‍ ദാനത്തിന്റെ പുണ്യം ലഭിക്കും എന്നറിയുക.ദാനം ചെയ്യാം.
-ജ്യോതിഷരത്നം പ്രശാന്ത് കണ്ണോം -
prasanthamastro.blogspot.com


Thursday, 15 August 2019

തിരിച്ചടി

അറിവില്ലാതെ ചെയ്തുപോകുന്ന തെറ്റുകള്‍
പ്രപഞ്ചശക്തി പൊറുക്കും എന്നാല്‍ അറിഞ്ഞു കൊണ്ടു ചെയ്യുന്ന തെറ്റുകള്‍ക്ക് പ്രപഞ്ച ശക്തിയില്‍ നിന്നും തിരിച്ചടിയുണ്ടാകും എന്നറിയുക .അറിഞ്ഞു കൊണ്ട് ഒരു തെറ്റും ചെയ്യാതിരിക്കാം.
-ജ്യോതിഷരത്നം പ്രശാന്ത് കണ്ണോം-
prasanthamastro.blogspot.com


പഞ്ചഭൂതങ്ങള്‍

പഞ്ചഭൂതങ്ങളാല്‍ നിര്‍മ്മിക്കപ്പെട്ടതാണ് പ്രപഞ്ചം.ഭൂമി,ജലം,വായു,അഗ്നി,ആകാശം
എന്നിവയാണ്പഞ്ചഭൂതങ്ങള്‍.പഞ്ചഭൂതങ്ങളെ ആരാധിക്കുന്ന ഒരു സംസ്കാരം പൂര്‍വ്വികര്‍ക്കുണ്ടായിരുന്നു.നമ്മുടെ ശരീരവും പഞ്ചഭൂതങ്ങളാല്‍ നിര്‍മ്മിതമാണ് എന്നറിയുക.ഓരൊ ജന്മ നക്ഷത്രത്തിനും ആചാര്യന്മാര്‍ ഓരൊ പഞ്ചഭൂതം കണക്കാക്കിയിട്ടുണ്ട്.വ്യക്തികള്‍ അവരവരുടെ പഞ്ചഭൂതത്തെ ആരാധിക്കുന്ന ത് ആയുരാരോഗ്യ സൗഖ്യം പ്രധാനം ചെയ്യും.
-ജ്യോതിഷരത്നം പ്രശാന്ത് കണ്ണോം-
prasanthamastro.blogspot.com



Tuesday, 13 August 2019

മനുഷ്യജന്മം

മനുഷ്യനായ് ഭൂമിയില്‍ പിറക്കുക എന്നത് അപൂര്‍വ്വഭാഗ്യമാണ്.ഭൂമിയിലെ ഇതര ജീവിവര്‍ഗ്ഗങ്ങളെല്ലാം മനുഷ്യനായിപ്പിറക്കാന്‍ ഊഴം കാത്തിരുപ്പാണ്.ആചാര്യ മതമനുസരിച്ച് അനേക ജന്മങ്ങള്‍ക്കു ശേഷം ലഭിക്കുന്നതാണ് മനുഷ്യ ജന്മം. ഈശ്വര സാക്ഷാത്കാരം മനുഷ്യജന്മത്തിലൂടെ മാത്രമെ സാദ്ധ്യമാവൂ.
പവിത്രമായ മനുഷ്യ ജന്മത്തെ നല്ല രീതിയില്‍ ഉപയോഗപ്പെടുത്താം.നമ്മില്‍ തന്നെയുള്ള ഈശ്വരനെ  സാക്ഷാത്കരിക്കാം.ദാനവും ജപവും ഇത് സാദ്ധ്യമാക്കും.സാധന തുടരാം.
-ജ്യോതിഷരത്നം പ്രശാന്ത് കണ്ണോം-
prasanthamastro.blogspot.com



പാഠങ്ങള്‍

സമ്പന്നനും ദരിദ്രനും പണ്ഡിതനും പാമരനും
ഉന്നത ഉദ്യോഗസ്ഥരും സാധാരണ ജനങ്ങളും
പ്രകൃതി ശക്തിക്കു മുന്നില്‍ തുല്യര്‍.പ്രകൃതി നല്‍കുന്ന പാഠങ്ങള്‍ എല്ലാവര്‍ക്കും വേണ്ടിയുള്ളതാണ്.ഇവ ഉള്‍ക്കൊണ്ടു മുന്നറുക.വലുപ്പച്ചെറുപ്പം മറന്ന് ഒറ്റക്കെട്ടായി നീങ്ങുക.ഈശ്വരന്‍ കൈവെടിയില്ലെന്ന് ഉറച്ചു വിശ്വസിക്കുക.ആ നാമം മുറുകെ പിടിക്കാം.
-ജ്യോതിഷരത്നം പ്രശാന്ത് കണ്ണോം-
prasanthamastro.blogspot.com


Sunday, 11 August 2019

ആത്മസ്വരൂപം

ശുഭ ചിന്തകളും പ്രതീക്ഷകളും കൊണ്ട് മനസ്സു നിറക്കുക.നാശമില്ലാത്ത ആത്മാവു കുടിയിരിക്കുന്ന ശരീരം ശുദ്ധിയായി സംരക്ഷിക്കുക നമ്മുടെ കര്‍ത്തവ്യമാണ്.
മനോമാലിന്യവും ശാരീരികമാലിന്യവും ഓരോ നിമിഷവും കൂടിക്കൊണ്ടിരിക്കും.
നാമജപം കൊണ്ട് ശുദ്ധി കൈവരിക്കാം.ആഹാര ശുദ്ധി നാം പാലിക്കുക.നമ്മിലെ ആത്മസ്വരൂപനായ ഈശ്വരന്‍ നമുക്ക് പ്രത്യക്ഷീഭവിക്കും.
സാധന തുടരാം.
-ജ്യോതിഷരത്നം പ്രശാന്ത് കണ്ണോം-
prasanthamastro.blogspot.com


Saturday, 10 August 2019

ആവാസ വ്യവസ്ഥ

നാം വാസയോഗ്യമായ സ്ഥലം മാത്രം ഭവനനിര്‍മ്മാണത്തിനായി തിരഞ്ഞെടുക്കണം.ആവാസ വ്യവസ്ഥയെ ബാധിക്കുന്ന രീതിയില്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്താതിരിക്കുക.വാസ്തു ശാസ്ത്രം അനുശാസിക്കുന്ന രീതികള്‍ അവലംബിക്കുക.പ്രകൃതി നമുക്കനുസരിച്ചു മാറില്ല.നാം പ്രകൃതിക്കനുസരിച്ചു നീങ്ങണം എന്നറിയുക.നന്മ സൂക്ഷിക്കുക പ്രകൃതി ശാന്തമാകാന്‍ പ്രാര്‍ത്ഥിക്കുക.ഈശ്വര നാമം മുറുകെ പിടിക്കാം.
-ജ്യോതിഷരത്നം പ്രശാന്ത് കണ്ണോം-
prasanthamastro.blogspot.com




Friday, 9 August 2019

കൈകോര്‍ക്കാം

പ്രകൃതിയെ ആരാധിക്കുക പ്രപഞ്ച ശക്തിയില്‍ വിശ്വസിക്കുക.ഈശ്വര നാമം ജപിക്കുക.പേമാരിയും പ്രളയവുമൊടുങ്ങാന്‍ പ്രാര്‍ത്ഥിക്കുക.
പരസ്പര സ്നേഹവും സഹായവും ഈ ഘട്ടത്തെ തരണം ചെയ്യാന്‍ നമ്മെ സഹായിക്കും.നമുക്ക് കൈകോര്‍ക്കാം പ്രപഞ്ച ശക്തി കൂടെയുണ്ട്.
-ജ്യോതിഷരത്നം പ്രശാന്ത് കണ്ണോം-
prasanthamastro.blogspot.com


Wednesday, 7 August 2019

ജഡ്ജി ഈശ്വരന്‍

നമ്മുടെ ജോലി കൃത്യമായും സത്യസന്ധമായും ചെയ്യുക.മറ്റുള്ളവര്‍ എങ്ങിനെയും വിലയിരുത്തട്ടെ.നമ്മുടെ മനസാക്ഷിയുടെ കോടതിയില്‍ നീതി ലഭിക്കും.കാരണം അവിടത്തെ ജഡ്ജി ഈശ്വരനാണ് എന്നറിയുക.കര്‍മ്മശുദ്ധി വരുത്താം.
-ജ്യോതിഷരത്നം പ്രശാന്ത് കണ്ണോം-
prasanthamastro.blogspot.com


Tuesday, 6 August 2019

സംതൃപ്തി

നമുക്ക് ഉള്ളതില്‍ സംതൃപ്തി കണ്ടെത്തുക.
മനശ്ശാന്തി കൈവരിക്കാന്‍ ഇതാണ് എകമാര്‍ഗ്ഗം.ആഗ്രഹം ദു:ഖം മാത്രം നല്‍കും  .
നമ്മെ നിയന്ത്രിക്കുന്ന ഈശ്വരനെ പരിപൂര്‍ണ്ണമായും വിശ്വസിക്കുക.ഈശ്വര പാദം മുറുകെപ്പിടിക്കുക.
-ജ്യോതിഷരത്നം പ്രശാന്ത് കണ്ണോം-
prasanthamastroblogspot.com


Monday, 5 August 2019

കര്‍മ്മഫലം

സന്തോഷത്തിലും സന്താപത്തിലും ഈശ്വരനാമം കൈവെടിയാതിരിക്കുക.നമ്മുടെ കര്‍മ്മ ഫലമാണ് നമുക്ക് സുഖവും ദു:ഖവുമായി ഭവിക്കുന്നത്  എന്നറിയുക.സത്കര്‍മ്മം മാത്രം ചെയ്യാം.
-ജ്യോതിഷരത്നം പ്രശാന്ത് കണ്ണോം-
prasanthamastro.blogspot.com


Sunday, 4 August 2019

തിന്മ ചെയ്യാതിരിക്കാം

അടുത്ത നിമിഷം എന്തു സംഭവിക്കും എന്ന് നമുക്കറിയില്ലെംകിലും സര്‍വ്വവ്യാപിയായ ഈശ്വരന് അത് കൃത്യമായ് അറിയാം.കലിയുഗത്തില്‍ നന്മ ചെയ്താല്‍ ഗുണഫലവും തിന്മ ചെയ്താല്‍ ശിക്ഷയും പെട്ടെന്ന് തന്നെ ലഭിക്കും എന്നറിയുക.
നന്മ ചെയ്യാം.
-ജ്യോതിഷരത്നം പ്രശാന്ത് കണ്ണോം-
prasanthamastro.blogspot.com


Friday, 2 August 2019

പരിപൂര്‍ണ്ണ സമര്‍പ്പണം

നമ്മുടെ നിയന്ത്രണം പൂര്‍ണ്ണമായും ഈശ്വരനെ ഏല്‍പ്പിക്കുക.ഈശ്വര നാമം സദാ ജപിച്ചു കൊണ്ടിരിക്കുക.കലിയുഗത്തില്‍ ഇതിനപ്പുറം ഒരു രക്ഷാ കവചമില്ല.വിശ്വാസം കവചത്തിന്റെ ഉറപ്പുകൂട്ടും.
ഈശ്വരനെ പരിപൂര്‍ണ്ണമായി വിശ്വസിക്കാം.
-ജ്യോതിഷരത്നം പ്രശാന്ത് കണ്ണോം-
prasanthamastro.blogspot.com


Thursday, 1 August 2019

ഈശ്വര കരം പിടിക്കാം

നാം ചെയ്യുന്നതാണ്  ശരി എന്ന് പലപ്പോഴും നമുക്ക്  തോന്നാം എന്നാല്‍ പ്രകൃതിയില്‍ നിന്ന് ചില അപ്രതീക്ഷിത തിരിച്ചടികള്‍ നമുക്ക് കിട്ടിയേക്കാം.അത്തരം ഘട്ടങ്ങളില്‍ ആത്മപരിശോധന നടത്തി നേര്‍വഴിയില്‍ ചരിക്കുക.വഴികാട്ടാന്‍ ഈശ്വരനുണ്ടാകും.
ഈശ്വര കരം പിടിച്ച് നടക്കാം.
-ജ്യോതിഷരത്നം പ്രശാന്ത് കണ്ണോം-
prasanthamastro.blogspot.com


അറിഞ്ഞു സംസാരിക്കാം.

ഒരു വ്യക്തിയുമായി ആദ്ധ്യാത്മികവിഷയം സംസാരിച്ചു തുടങ്ങുമ്പോള്‍ തന്നെ ആ വ്യക്തിയുടെ താല്‍പര്യവും മനോഭാവവും നമുക്ക് അറിയാന്‍ സാധിക്കും.താല്‍പര്യമില്ലാത്തവരുമായുള്ള സത്സംഗം ഒഴിവാക്കുക.ആദ്ധ്യാത്മികത അടിച്ചേല്‍പ്പിക്കേണ്ടതല്ല.ജിജ്ഞാസയുള്ളവരുമായി ആദ്ധ്യാത്മിക കാര്യങ്ങള്‍ പംകുവെക്കുക.വ്യക്തികളെ അറിഞ്ഞു സംസാരിക്കാം.
-ജ്യോതിഷരത്നം പ്രശാന്ത് കണ്ണോം-
prasanthamastro.blogspot.com